Posts Tagged ‘bangalore’

പത്താം ക്ലാസ്സുകാരി


വീട്ടിലെ പത്താം ക്ലാസുകാരിയുടെ പരീക്ഷക്ക് ഇന്നലെ തിരശീല വീണു. എത്രയോ മാസങ്ങളായി തുടർന്ന് പോന്ന ഒരു മഹായുദ്ധം അവസാനിച്ചത് പോലെ ആണ് തോന്നുന്നത്. ഭാഗ്യത്തിന് “എന്റെ പഠിത്തം എന്റെ ഉത്തരവാദിത്വം” മോഡിൽ ഉള്ള കൊച്ചിനെ കിട്ടിയത് കൊണ്ട് ഞങ്ങൾക്ക് പ്രത്യേകിച്ച് വല്യ റോൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ആകപ്പാടെ ഉണ്ടായ ബുദ്ധിമുട്ടു മാസ്റ്റർ ബെഡ്‌റൂം ന്റെ വിശാലത അവൾക്കു ഒഴിഞ്ഞു കൊടുത്തു kids room ന്റെ ഇടുക്കിലേക്കു ഞങ്ങൾക്ക് ഒതുങ്ങേണ്ടി വന്നു എന്നത് മാത്രമാണ്. Working table ഇല്ലാതെ ഞാൻ അനാഥ പ്രേതം പോലെ അവിടെയും ഇവിടെയുമൊക്കെ ലാപ്ടോടോപും പൊക്കി പിടിച്ചു അലഞ്ഞു തിരിഞ്ഞപ്പോൾ അവൾ എന്റെ ടേബിൾ മുഴുവനും വർണ്ണ മനോഹരമായ paste it കുറിപ്പുകളാൽ അലങ്കരിച്ചു. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം വർണ്ണ മനോഹര paste it ൽ എഴുതി ഒട്ടിച്ച notes, formulae ഒക്കെ മാത്രം. ഇന്നലെ ഉത്സവത്തിന് കൊടിയിറങ്ങി എങ്കിലും തോരണങ്ങൾ ഒക്കെ അഴിക്കാൻ അവൾക്കു ഇന്ന് വരെ സമയം കൊടുത്തിട്ടുണ്ട്!! Result അറിയാൻ ആകാംക്ഷ ഒന്നും ഇല്ല. “കർമ്മണ്യേ വാധികാരസ്യ മാ ഫലേഷു എന്തെങ്കിലും ആകട്ടെ” എന്നാണ് ഞങ്ങൾ പറയാറുള്ളത്!!

ഇന്നലെ ആയിരുന്നു എന്ന് തോന്നുന്നു എന്റെ കൈയും പിടിച്ചു അവൾ Apple Kids ന്റെ ഗേറ്റ് കടന്നത്. കണ്ണൊന്നടച്ചു തുറന്നപ്പോഴേക്കും ഇതാ പത്താം ക്ലാസ് കഴിഞ്ഞിരിക്കുന്നു. നമ്മളോളം പോന്ന നമ്മുടെ ഒരു കുഞ്ഞു വേർഷനെ വീട്ടിൽ കാണുന്നത് വളരെ രസമുള്ള കാര്യമാണ്. കുട്ടിത്തം വിട്ടു മാറി അവർ ഉത്തരവാദിത്വത്തോടെ സ്വന്തം കാര്യങ്ങൾ ചെയ്യുന്നത് കാണുന്നത് അതിലേറെ രസമാണ്. ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞു Social Studies നു മുൻപിലായി അവൾക്കു ഒരു 5 ദിവസത്തെ gap ഉണ്ടായിരുന്നു. ഇംഗ്ലീഷ് കഴിഞ്ഞ ദിവസം ഉച്ചക്ക് ഞാൻ ചോദിച്ചു നമുക്ക് ഇന്ന് “മഞ്ഞുമ്മൽ ബോയ്സ് ” കാണാൻ പോയാലോ എന്ന്. ചോദിച്ചതു ഓർമ്മയുള്ളു!! അമ്മക്ക് ഇതെങ്ങനെ എന്നോട് പറയാൻ തോന്നുന്നു. ഞാൻ പരീക്ഷ എഴുതുന്ന ഒരു കുട്ടിയല്ലേ എന്നെ distract ചെയ്യുന്നത് എന്തിനാണ് എന്ന്!! ‘എഴുതിക്കോളൂ, കുട്ടി മനസ്സ് നിറച്ചു പരീക്ഷ എഴുതിക്കൊള്ളു’ എന്ന് മാത്രം പറഞ്ഞു ഞാൻ അവിടെ നിന്നും രക്ഷപ്പെട്ടു. ‘എന്നാലും നീ എന്തൊരു തള്ള’ ആണെന്ന് പ്രിയതമന്റെ പുച്ഛത്തെ കണ്ടില്ലെന്നു വെച്ചു !! (എന്റെ idea ആയിപ്പോയല്ലോ!!)

ചേച്ചിയുടെ പരീക്ഷാക്കാലം കഴിയാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്ന ഒരു അനുജത്തി കൂടി വീട്ടിലുണ്ട്. വേറെ ഒന്നും കൊണ്ടല്ല ചേച്ചിയെ വീട്ടിലെ പുതിയ ‘ബംഗാളി തൊഴിലാളി’ ആയി പ്രഖ്യാപിക്കാൻ ഉള്ള ശുഷ്‌കാന്തി ആണ്. ഇന്നലെ വൈകിട്ട് നിവി അവളുടെ ചേച്ചിയോട് ആജ്ഞാപിക്കുന്നത്‌ കേട്ടു ” നവമി ചേച്ചി.. പരീക്ഷ ഒക്കെ കഴിഞ്ഞു. ഇനി എല്ലാ ദിവസവും തുണി വിരിക്കുന്നതും, മടക്കി വെക്കുന്നത് വീട് വൃത്തിയാക്കുന്നതും ഒക്കെ നവമി ചേച്ചി യുടെ മാത്രം ഡ്യൂട്ടി ആണെന്ന്!! അത് മാത്രമല്ലാ നവമി ചേച്ചി നാളെ തൊട്ടു നിർബന്ധമായും പാട്ട് ക്ലാസും attend ചെയ്തോണം അത്രേ!! അവൾക്കു Annual Exam തുടങ്ങുന്നത് കൊണ്ട് അവൾ skip ചെയ്യും അത്രേ..വൾ ഇതൊക്കെ എങ്ങനെ എന്റെ മനസ്സ് വായിച്ചെടുത്തു എന്ന് ആലോചിച്ചു അത്ഭുതം കൊണ്ടെങ്കിലും ‘തല ഇരിക്കുമ്പോൾ വാൽ ആടേണ്ടന്നു’ മാത്രം പറഞ്ഞു ഞാൻ രണ്ടാമത്തവളെ ഓടിച്ചു വിട്ടു. ഇനി ചെറുതും വരുമായിരിക്കും അവളുടെ വക ‘അമ്മിച്ചേച്ചിക്കുള്ള’ ടാസ്ക് ലിസ്റ്റുമായി!

കാണാനുള്ള സിനിമകൾ, വായിക്കാനുള്ള പുസ്തകങ്ങൾ, കൂട്ടുകാർക്കൊപ്പമുള്ള പ്ലാനുകൾ, നാട്ടിൽ ചെന്നു cousins നൊപ്പം ഉള്ള പ്ലാനുകൾ ഇതെല്ലം list ചെയ്തിരിക്കുകയാണ് അവൾ. ഇന്ന് രാവിലെ പത്തു മണി വരെ കിടന്നുറങ്ങി, എണീറ്റപ്പോൾ തന്നെ അപ്പൂപ്പനും അമ്മൂമ്മക്കും ഒപ്പം സൂപ്പർ മാർക്കറ്റ് shopping നു ഇറങ്ങി അവൾ vacation ഉത്ഘാടനം ചെയ്തിട്ടുണ്ട് ഇന്ന്!മറ്റേതു രണ്ടും സ്കൂളിൽ പോയത് കൊണ്ട് ഇതൊന്നും അറിയുന്നില്ല എന്ന ആശ്വാസം മാത്രം.

ജീവിതത്തിലെ ഏറ്റവും മനോഹരമായ vacation ദിനങ്ങൾ ആവട്ടെ ഇത് നിനക്ക് ..

എൻ്റെ സ്വന്തം AI Machine!


ഒരു കുഞ്ഞു AI machine പോലെ ഒന്ന് വീട്ടിൽ വളർന്നു വരുന്നുണ്ട്..! ഓരോ ദിവസവും അത് ചോദിക്കുന്ന ചോദ്യങ്ങൾ, അതിൽ നിന്നും learn ചെയ്യൽ ഒക്കെ കാണാൻ നല്ല രസമാണ്. മറ്റാരുമല്ല..ഇല്ലാൻ തന്നെ ആണ്! ഉറങ്ങാൻ കിടക്കുമ്പോൾ ഉള്ള ഒരു ചോദ്യാത്തര പംക്തി ഉണ്ട്. ഇതിനെവിടെയാണ് ഒരവസാനം എന്ന് അറ്റമില്ലാത്ത ചോദ്യങ്ങളെ നോക്കി ഞാൻ പകച്ചു പോകുന്ന നിമിഷങ്ങൾ.

“ഇല്ലാനൊന്നു പെട്ടെന്നുറങ്ങിയാൽ അമ്മയ്ക്ക് മീറ്റിംഗ് അറ്റൻഡ് ചെയ്യാമായിരുന്നു..
‘അമ്മ എന്തിനാ മീറ്റിംഗ് അറ്റൻഡ് ചെയ്യുന്നത്?
അത് അമ്മേടെ ജോലിയുടെ ഭാഗം ആല്ലേ?
അതെന്തിനാ ജോലി ചെയ്യുന്നത്?
ജോലി ചെയ്താൽ അല്ലെ സുഖമായി ജീവിക്കാൻ പറ്റു
സുഖമായി ജീവിക്കാൻ പറ്റിയില്ലെങ്കിൽ എന്താ..?
ഇഷ്ടമുള്ളതൊന്നും മേടിക്കാൻ പറ്റില്ല, നമുക്ക് ഇഷ്ടമുള്ളതൊക്കെ മേടിക്കണ്ടേ..
ഇഷ്ടമുള്ളതൊക്കെ മേടിച്ചില്ലെങ്കിൽ എന്ത് പറ്റും?
അങ്ങനെ ആകുമ്പോൾ നമുക്ക് സന്തോഷം കിട്ടില്ല.
അതെന്തിനാ സന്തോഷം കിട്ടുന്നത്? കിട്ടിയില്ലെങ്കിൽ എന്ത് പറ്റും..
നമുക്ക് സമാധാനമായിട്ടു ഉറങ്ങാൻ പറ്റില്ല..
അതെന്തിനാ സമാധാനമായിട്ടു ഉറങ്ങുന്നത്?
സന്തോഷമായി എണീക്കാൻ
അതെന്തിനാ സന്തോഷമായി എണീക്കുന്നതു?

സ്‌കൂളിൽ പോകാൻ..?
അതെന്തിനാ സ്‌കൂളിൽ പോകുന്നത്..
പഠിച്ചു മിടുക്കിയാവാൻ.

ഇതിങ്ങനെ അന്തമില്ലാതെ ഒരു vicious സർക്കിൾ പോലെ എത്ര വേണമെങ്കിലും കറങ്ങിക്കൊണ്ടിരിക്കും..!

ഈ ചെയിൻ ഒന്ന് മുറിക്കാൻ വേണ്ടി ഞാൻ അവസാനത്തെ ആ ചോദ്യം കേൾക്കാത്തത് പോലെ ഇരുന്നിട്ട് “ഉണ്ണികളേ ഒരു കഥപറയാം, ഈ പുല്ലാംകുഴലിന് കഥപറയാം എന്ന് പാടും..”
ആ ഒറ്റ second കൊണ്ട് ചോദ്യങ്ങളുടെ ട്രാക്ക് മാറും..

“ഉണ്ണികളേ ഒരു കഥ പറയാം എന്ന് പറഞ്ഞാൽ എന്താ?
എന്ന് പറഞ്ഞാൽ കുട്ടികൾക്കൊരു കഥ പറഞ്ഞു കൊടുക്കാം എന്ന്.
അതെന്തിനാ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കന്നത്?
അത് കുട്ടികൾക്ക് സന്തോഷം വരാൻ..
ഈ പുല്ലാംകുഴൽ എന്ന് പറഞ്ഞാൽ എന്താ?
അതൊരു musical instrument ആണ്.
മ്യൂസിക്കൽ instrument എന്ന് പറഞ്ഞാൽ എന്താ?
പാട്ടൊക്കെ പാടുമ്പോൾ ഒരു കൂടെ വായിക്കുന്നതാണ് മ്യൂസിക്കൽ instrument..
അതെന്തിനാ മ്യൂസിക്കൽ instrument വായിക്കുന്നത്..അതെന്തിനാ പാട്ടൊക്കെ ആൾക്കാർ പാടുന്നത്..?
അതുക്കെ ഓരോരോ സന്തോഷത്തിനു വേണ്ടി..
അതെന്തിനാ സന്തോഷം വരുന്നത്..സന്തോഷം വന്നില്ലെങ്കിൽ എന്ത് പറ്റും ?
സന്തോഷം വന്നില്ലെങ്കിൽ സമാധാനമായി ഉറങ്ങാൻ പറ്റില്ല..
അതെന്തിനാ സമാധാനമായിട്ടു ഉറങ്ങുന്നത്?
സന്തോഷമായി എണീക്കാൻ..
അതെന്തിനാ സന്തോഷമായി എണീക്കുന്നതു?.

അത്രയും എത്തുമ്പോൾ വീണ്ടും ഞാൻ ട്രാക്ക് മാറ്റും..അന്ത്യശാസനം “ഇനി ഉറങ്ങിയില്ലെങ്കിൽ ഞാൻ തിരിഞ്ഞു കിടക്കും” എന്ന്.അല്ലെങ്കിൽ ഇത് രാത്രി മുഴുവൻ തുടരാൻ അവൾക്കു പറ്റും !!

ഒരിക്കലും തീരാത്തൊരു അക്ഷയപാത്രം പോലെ ചോദ്യങ്ങൾ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കുന്ന, വരുന്ന ഉത്തരങ്ങൾ ഓരോന്നും register ചെയ്തു learning മോഡിൽ ഇട്ടിരിക്കുന്ന ഒരു കുഞ്ഞു AI മെഷീൻ തന്നെ ആണിതെന്നു എങ്ങനെ പറയാതിരിക്കും..!

ഇല്ലാൻ സംശയങ്ങൾ!


ഇല്ലാനും ഞാനും മാത്രമുള്ള ഒരു ശനിയാഴ്ച വൈകുന്നേരം. കാത്തുവും, Diana & Roma യും കഴിഞ്ഞു, എന്നെക്കൊണ്ട് ഒരു 8 Pepper story books ൻറെ നിർബന്ധിത പാരായണവും കഴിഞ്ഞിട്ട് ഇനിയെന്ത് എന്ന് ആലോചിച്ചു തലപുകച്ചു കൊണ്ടിരിക്കുന്ന ഗ്യാപ്പിൽ ഞാൻ ദോശ ചുടുവാനായി അടുക്കളയിൽ പോയി. പിന്നാലെ വന്നിട്ട് പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ അന്നത്തെ ചോദ്യാത്തര പംക്തി ആരംഭിച്ചു ആൾ. “അമ്മാ..അപ്പൂപ്പൻ അമ്മൂമ്മേടെ ആരാ?'”ഞാൻ പറഞ്ഞു അപ്പൂപ്പൻ അമ്മൂമ്മേടെ husband ആണ്. ആദ്യാമായിട്ടു കേൾക്കുന്ന വാക്കായത് കൊണ്ട് പുരികം ഒക്കെ ഒന്ന് ചുളിച്ചു സംശയിച്ചു എന്നെ നോക്കി. അപ്പൊ അപ്പൂപ്പൻ അമ്മൂമ്മേടെ ഫ്രണ്ട് ആണോ? ഞാൻ : “പിന്നേ അപ്പൂപ്പൻ അമ്മൂമ്മേടെ best ഫ്രണ്ട് ആണ്.” അവൾ: അപ്പൊ അച്ഛനോ. അച്ഛൻ അമ്മേടെ husband ആണെന്ന് ഞാൻ. Best friend ആണോ എന്ന് വീണ്ടും അവൾ. പിന്നേ ആണല്ലോ എന്ന് ഞാൻ! എനിക്കുള്ള പണി വരാനിരിക്കുന്നതെ ഉള്ളായിരുന്നു എന്ന് ഞാൻ അപ്പോൾ അറിഞ്ഞില്ല !!

ഞാൻ പറഞ്ഞതൊക്കെ മനസ്സിലിട്ടു ഇങ്ങനെ കണക്കു കൂട്ടാനായി ഒരു 30-60 seconds എടുത്തു അവൾ. ശേഷം അടുത്ത ചോദ്യം. “അമ്മിച്ചേച്ചിക്കും നിവിച്ചേച്ചിക്കും ഉണ്ടോ. ഇല്ലാനും ഉണ്ടോ”? ഞാൻ ” എന്ത്”. അവൾ: “Husband ഉം ഫ്രണ്ടും” !! പെണ്ണെ നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലായി എന്ന് ശ്രീനിവാസൻ മോഡിൽ ഞാൻ മനസ്സിൽ പറഞ്ഞു! “ഇല്ല. കൊച്ചു പിള്ളേർക്ക് husband ഇല്ല” . പഠിച്ചു വലുതായി കഴിഞ്ഞേ husband ഒക്കെ ഉണ്ടാവു. അവൾ വിടാൻ ഭാവമില്ല. അപ്പോൾ Kanche (കണ്ണൻ ചേട്ടൻ) ക്കു ഉണ്ടോ husband. അത് Unche ആണോ?

ഒരു ദീർഘ നിശ്വാസം ഒക്കെ വിട്ടു ദോശപ്പരിപാടി ഒക്കെ അവസാനിപ്പിച്ചു ഞാൻ അവളുടെ അടുത്ത് പോയിരുന്നു കുറച്ചു Family ക്ലാസ് എടുത്തു. എന്തൊക്കെ മനസ്സിലായോ എന്തോ. കുറച്ചു നേരം കഴിഞ്ഞു വീണ്ടും വന്നു. എന്റെ കൂട്ടുകാരി സെബിൻ – അവളുടെ ‘തെബിൻ’ ആന്റിടെ husband ആരാ എന്നും ചോദിച്ചു!! പിന്നെ അവരുടെ ഫാമിലെ ട്രീ ഒക്കെ ഒന്ന് explain ചെയ്തപ്പോഴേക്കും ഒരു സമയമായി!

ഇനി അടുത്ത ചോദ്യോത്തര പംക്തി എന്നാണ്, എന്താണാവോ അതെന്നോർത്തു ഞാൻ തലയിൽ കൂടി പുക വരുന്ന അവാസ്ഥയിൽ കുറച്ചു നേരം പോയിരുന്നു കാത്തു കണ്ടു സമാധാനിച്ചു! കുഞ്ഞിപ്പെണ്ണ് വളർന്നു കൊണ്ടിരിക്കുന്നു. നൂറു കുഞ്ഞു കുഞ്ഞു സംശയങ്ങൾ ചോദിച്ചു, ചുറ്റുമുള്ള ലോകം ഒക്കെ വിസ്‌മയക്കണ്ണുകളാൽ കണ്ടു കണ്ടു, അവൾ വലുതായിക്കൊണ്ടിരിക്കുന്നു. ഇന്നലയെന്നവണ്ണം ഓർക്കുന്നു നീ ജനിച്ച ദിവസം. ആദ്യമായി എന്റെ സ്വരം കേട്ടപ്പോൾ നീ പുഞ്ചിരിച്ച ആ ആദ്യ ദിവസം..

Concorde Onam 2023


വീണ്ടും ഒരു Concorde ഓണം കൂടി വിടപറഞ്ഞപ്പോൾ ഒരായിരം ഓർമ്മകൾ, മനോഹര ചിത്രങ്ങൾ ഒക്കെ ബാക്കിയാവുന്നു. എത്രയോ വൈകുന്നേരങ്ങളിലെ പ്രാക്ടീസ് ഒത്തു കൂടലുകൾ, ഒരിക്കലും തീരാത്ത കഥകൾ, സൗഹൃദത്തിന്റെ പ്രിയ നിമിഷങ്ങൾ ഒക്കെ ഇപ്പോഴേ മിസ് ചെയ്യുന്നു.

മെട്രോ നഗരത്തിന്റെ ജീവിത വേഗങ്ങൾക്കിടയിലും ഞങ്ങളൊരിത്തിരി പച്ചപ്പും, നാടിന്റെ മണവും മധുരവും, ഒക്കെ ഇവിടേയ്ക്ക് വർഷത്തിലൊരിക്കലെങ്കിലും കടം കൊള്ളാറുണ്ട് . കുട്ടികൾ വീടും നാടും ഒക്കെ വിട്ടു അന്യ രാജ്യങ്ങിലേക്കു ചേക്കേറുന്ന ഈ കാലഘട്ടത്തിൽ നാളെ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മനസ്സിൽ ഗൃഹാതുരതയുടെ ഒരു തുള്ളിയായി, പ്രിയതരമായ ഓർമ്മകളുടെ ഒരു തിരിയായി ഈ Concorde ഓണാഘോഷ ദിനങ്ങളും ഉണ്ടാവുമായിരിക്കും..

കാണാൻ മനക്കരുത്തുള്ളവർക്കു വേണ്ടി മാത്രം ഞങ്ങളുടെ Program link ഉം ഇടുന്നു.

Pep Talk time!


ഓഫീസിൽ restructuring ഉം , reorg ഉം,manager change ഉം layoff ഉം എന്ന് വേണ്ട സകലമാന നാടകങ്ങളും അരങ്ങേറുന്ന സമയം. നിക്കണോ അതോ പോണോ എന്ന് സ്വയം ചോദിച്ചു ചോദിച്ചു മടുത്തിരിക്കുന്നു നേരം. എന്നാലോ വിട്ടു പോകാൻ അങ്ങേയറ്റം മടി. കഴിഞ്ഞ അഞ്ചര വർഷങ്ങളിൽ work- life നന്നായി ബാലൻസ് ചെയ്തു പോയിരുന്നു. അത് കാരണം തന്നെ വിട്ടു പോകാൻ അങ്ങോട്ടു മനസ്സും വരുന്നില്ല. എന്നാൽ ഈ കൊടുംകാറ്റിലും പേമാരിയിലും പിടിച്ചു നില്ക്കാൻ കഴിയുമോ എന്നറിയാത്തതിനാൽ ആകെ ആശയക്കുഴപ്പത്തിൽ മുഴുകി ഇരുന്ന നേരം അടുത്തിരുന്ന മൂത്ത പുത്രിയോട് ഞാൻ വെറുതെ ചോദിച്ചു “നിന്റെ അഭിപ്രായം എന്താ ഞാൻ നിക്കണോ അതോ പോണോ” എന്ന്. അവൾ എന്നോടൊരു 5 മിനിട്ടു സംസാരിച്ചു. അത് കേട്ട് കഴിഞ്ഞപ്പോൾ ‘ഞാനാണോ അവളുടെ അമ്മ അതോ അവളോണോ എന്റെ അമ്മ’ എന്ന ഒറ്റ സംശയം മാത്രമേ അവശേഷിച്ചുള്ളൂ!!

ഇരുത്തം വന്ന ഒരു തത്വചിന്തകയുടെ മുഖത്തോടെ അവൾ എന്നോട് പറഞ്ഞു. “അമ്മാ..change is hard but you have to accept it and move on when the time comes ” എന്ന്. പിന്നെയും കുറെയേറെ ഉപദേശങ്ങൾ. അപ്രതീക്ഷിതമായ സംപ്രേക്ഷണം ആയതു കൊണ്ട് മൊത്തം അങ്ങോട്ട് ശ്രദ്ധിച്ചു ഉൾക്കൊള്ളാൻ കഴിയാത്ത ഞാൻ അവളോട് പറഞ്ഞു നീ ഇതൊക്കെ എനിക്കൊന്നു ഒരു പേപ്പറിൽ എഴുതി തന്നാൽ ഞാൻ എന്റെ work desk ൽ ഒട്ടിച്ചു വെയ്ക്കാം. എനിക്ക് കുറച്ചു മോട്ടിവേഷന്റെ അത്യാവശ്യം ഉള്ള സമയം ആണെന്ന്. കഷ്ടിച്ച് ഒരു പത്തു മിനിറ്റിൽ അവൾ എനിക്കായുള്ള ഉപദേശങ്ങൾ ഒരു പേപ്പറിൽ എഴുതിക്കൊണ്ടു വന്നു.

അത് വായിച്ചു കഴിഞ്ഞപ്പോൾ കാറ്റിൽ ആടിയുലഞ്ഞ ആറ്റുവഞ്ചി പോലെയിരുന്ന എന്റെ മനസ്സ് ഒന്ന് ശാന്തമായി മണ്ണിലുറച്ചു നിന്നു. “പുരയ്ക്കു മീതെ വെള്ളം വന്നാൽ അതിനു മീതെ തോണി” ആകണം ഇനി എന്റെ mode എന്ന് ഞാൻ എന്നോട് തന്നെ ഒന്ന് പറഞ്ഞു.

മക്കൾ വളരുന്നത് നമ്മൾ പലപ്പോഴും അറിയാറില്ല. തളർന്നു നിൽക്കുന്ന നേരങ്ങളിൽ നമുക്ക് വേണ്ട ഇന്ധനം പകരുവാനും മാത്രം അവർ വളർന്നു എന്നറിയുമ്പോൾ എന്തൊരു സന്തോഷമാണെന്നോ..നീ ഇതൊക്കെ എവിടുന്നു എപ്പോൾ പഠിച്ചു എന്ന് ചോദിച്ചപ്പോൾ ഞാൻ എന്റെ കൂട്ടുകാർക്കൊക്കെ ഇതുപോലെ Pep talks ഒക്കെ കൊടുക്കാറുണ്ടത്രെ!!

കുറച്ചു വൈകിയെങ്കിലും എല്ലാവര്ക്കും മകൾ ദിനാശംസകൾ..!

ഇല്ലാൻ കഥകൾ Part 7: Future Plans!


ഇല്ലാന് താൻ വളർന്നു വലുതായാൽ എന്തൊക്കെ ചെയ്യും എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയും, പ്ലാനും ഒക്കെ ഉണ്ട് ഇപ്പോഴേ..ഇന്നലെ ഉറങ്ങാൻ കിടക്കുമ്പോൾ പറയുന്നു ” ഇല്ലാൻ വലുതാവുമ്പോ ഒരു ഹെലികോപ്റ്റർ ഓടിക്കുന്ന ആളായിട്ടു മാറും. എന്നിട്ടു ഹെലികോപ്റ്റർ ഓടിച്ചു പോയി carrot മേടിച്ചോണ്ടു വരും എന്ന്. പിന്നെ അമ്മയെ ഇല്ലാൻ ഹെലികോപ്റ്റർ ൽ കയറ്റി എല്ലായിടത്തും കൊണ്ട് പോകാം എന്ന്. കാർ പോരെ ഹെലികോപ്റ്റർ തന്നെ വേണോ എന്ന് ഞാൻ സന്ദേഹിച്ചപ്പോൾ അവൾക്കു ഒരേ നിർബന്ധം ഹെലികോപ്റ്റർതന്നെ മതി. ‘ഹെലികോപ്റ്റർ എങ്കിൽ ഹെലികോപ്റ്റർ’..! ആയിക്കോട്ടെ എന്ന് ഞാൻ..!!

എവിടെ ഒക്കെ കൊണ്ടുപോകും എന്ന് ചോദിച്ചപ്പോൾ “അമ്മെ ഇല്ലാൻ കോടുകുളഞ്ഞിയിൽ കൊണ്ട് പോകാം, പിന്നെ “കോയമ്പതൂർ” കൊണ്ടുപോകാം എന്ന്!! കോയമ്പത്തൂർ എന്താണെന്നു ചോദിച്ചപ്പോൾ “അമ്മക്ക് പഠിക്കാൻ പോകണ്ടേ അമ്മെ അവിടെ കൊണ്ട് പോകാം. വയസ്സുകാലത്തു എന്നെ കോയമ്പത്തൂർ അമൃതയിൽ കൊണ്ട് ചേർക്കാൻ ആണ് പദ്ധതി. (അവളുടെ പ്രിയപ്പെട്ട കൺ ചെ (കണ്ണൻ ചേട്ടൻ) അവിടെ ആയതു കൊണ്ട് പഠിക്കാൻ പോകുന്നവർ കോയമ്പത്തൂർ ആണ് പോകുന്നതെന്നാണ് അവളുടെ ഒരിത്! ‘അമ്മ കരയാതെ മിടുക്കിയായി ഇല്ലാന്റെ കൂടെ വരണം എന്ന്!! ഇല്ലാൻ അമ്മേ കൈയ്യിൽ പിടിച്ചോണ്ട് ക്ലാസ്സിൽ കൊണ്ട് വിടാം” എന്ന്. വൈകിട്ട് ചേച്ചിമാരെ വിളിക്കാൻ അവൾ അപ്പൂപ്പന്റെ കൂടെ താഴെ ഗേറ്റ് വരെ പോകാറുണ്ട് എന്നും. ഒരിക്കൽ അപ്പൂപ്പനോട് പറഞ്ഞു ഇല്ലാൻ വലുതാവുമ്പോൾ ഇത് പോലെ അപ്പൂപ്പനെ സ്കൂൾ ബസിൽ നിന്നും വിളിച്ചോണ്ട് വരാൻ എന്നും വരാം എന്ന്!!

പിന്നെയാണ് എനിക്ക് കാര്യങ്ങൾ പിടികിട്ടിയത്. ഇല്ലാന്റെ കണക്കു കൂട്ടലുകളിൽ അവൾ വലുതാവുമ്പോഴേക്കും ഇപ്പോൾ വലുതായിരിക്കുന്നവർ ചെറുതായി മാറും എന്നാണ്. അവൾ വലുതാവുമ്പോഴേക്കും ഒരു ‘role reversal’ ആണ് സംഭവിക്കുന്നത് എന്നാണ് അവളുടെ ഒരു ധാരണ. എന്താണ് അങ്ങനെ ഒരു ചിന്ത വന്നതെന്ന് അറിയില്ല. ഒരുപക്ഷേ എപ്പോഴെങ്കിലും ഞങ്ങളൊക്കെ അവളോട് സംസാരിക്കുമ്പോൾ ചോദിച്ചിട്ടുണ്ടാവും ” ഇല്ലാൻ വലുതാവുമ്പോ ഞങ്ങളെ ഒക്കെ നോക്കുമോ, കാർ ഓടിച്ചു ഓരോ സ്ഥലത്തൊക്കെ കൊണ്ട് പോകുമോ എന്നൊക്കെ ” അതിൽ നിന്നും അവൾinterpret ചെയ്തെടുത്ത് അവൾ വലുതാവുമ്പോൾ ഞങ്ങളൊക്കെ ചെറുതാകും ‘and hence the dependency’ എന്നതായിരിക്കും !!

എന്തൊക്കെ ആയാലും ഇല്ലാൻറെ future plans ലും പദ്ധതികളിലും ഒക്കെ ഞങ്ങൾക്കും ഒരിടം ഉണ്ട് എന്നതാണ് ഒരാശ്വാസം. അല്ലെങ്കിലും വാർദ്ധക്യം എന്നത് ‘രണ്ടാം ബാല്യം’ എന്നല്ലേ പറയാറ്. അവൾ വളർന്നു വലുതാവുമ്പോഴേക്കും വീണ്ടും ബാല്യത്തിലെത്തുന്ന ഞങ്ങളെ ഒക്കെ നോക്കാൻ ഉള്ള ക്ഷമയും, സമയവും ഒക്കെ അവൾക്കും അവളുടെ ചേച്ചിമാർക്കും ഉണ്ടാവട്ടെ!

എന്തായാലും കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ ചെറിയ നിമിഷങ്ങളിൽ ആ കുഞ്ഞു സ്വപ്നങ്ങളിൽ പ്രതീക്ഷകളിൽ ഞങ്ങളിപ്പോൾ നിറഞ്ഞു നിൽപ്പുണ്ട്!! നാളെ ആരെന്നും എന്തെന്നും ആർക്കറിയാം..എങ്കിലും ഇന്നത്തെ സന്തോഷത്തിനിതൊക്കെ മതി..

ഇല്ലാൻ കഥകൾ part 6: ഇല്ലാൻ @ സ്കൂൾ


അങ്ങനെ ഇല്ലാൻ ഇന്നലത്തെ സുപ്രഭാതം മുതൽ സ്‌കൂൾകുട്ടിയായി മാറി. എല്ലാം വളരെ പെട്ടന്നായിരുന്നു. സ്‌കൂൾ അന്വേഷിക്കാൻ പോയതാ, പക്ഷെ അന്വേഷിച്ചന്വേഷിച്ചു അന്ന് തന്നെ ഞങ്ങൾ അവളെ അങ്ങ് ചേർത്തു. Playgroup ആണ്. ഇത് പോലത്തെ രണ്ടര വയസ്സുകാർ 12 പേരുള്ള കുഞ്ഞിസ്‌കൂൾ. ഇല്ലാന് ആദ്യത്തെ ദിവസം താനെ അവിടുത്തെ സെറ്റ് അപ്പ് ഒക്കെ അങ്ങ് നന്നേ ബോധിച്ചു. നല്ല ഒരു കൊച്ചു indoor പാർക്ക്, വിശാലമായ ക്ലാസ് മുറി, നിറയെ കളിപ്പാട്ടങ്ങൾ. അഡ്മിഷൻ ദിവസം അവിടെ നിന്നും തിരിച്ചു വരാൻ മടിയായിരുന്നു. ഒറ്റക്കുഴപ്പം മാത്രം അവിടുത്തെ എറ്റവും ചെറിയ സൈസ് യൂണിഫോം ഷർട്ട് പോലും ഇല്ലാന് മുട്ട് വരെയുണ്ട്!! Insert ചെയ്തില്ലെങ്കിൽ shorts ഇടേണ്ട ആവശ്യമില്ല!!

ഇന്നലെയായിരുന്നു ആദ്യദിനം. പോകാൻ വളരെ ഉത്സാഹമായിരുന്നു. ഇല്ലാൻറെ ശ്രീമതി ടീച്ചർ മലയാളി ആണെന്നറിഞ്ഞു ഞങ്ങൾക്ക് സമാധാനമായി. അവൾ ഒരു മാതൃഭാഷ സ്‌നേഹി ആണ്. ആരെങ്കിലും അവളോട് ഇംഗ്ലീഷ് പറയുന്നത് കേട്ടാൽ അവൾക്കു പൊതുവേ സങ്കടം വരും മോഡ് ആണ്. മാതൃഭാഷ മാത്രം സംസാരിച്ചു വളരട്ടെ കഴിയുന്നിടത്തോളം എന്ന് ഞങ്ങളും വിചാരിച്ചു.എന്തായാലും കുറച്ചു കാലം കഴിയുമ്പോൾ ഇംഗ്ലീഷ് ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറാനുള്ളതാണല്ലോ..

ഉച്ചക്ക് തിരിച്ചു വിളിക്കാൻ ചെന്ന നേരം ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെ ആണ് വരവ്. ലൈൻ ആയി നടത്തുമ്പോൾ മറ്റു കുട്ടികൾ തോളിൽ പിടിക്കുന്നതിനോടുന്നും ഇല്ലാന് വല്യ interest ഇല്ലെന്നു ശ്രീമതി ടീച്ചർ അഭിപ്രായപ്പെട്ടു. നാളെയും സ്‌കൂളിൽ പോകണം എന്ന് താൽപ്പര്യം പ്രകടിപ്പിച്ചത് കേട്ടതോടെ ഞങ്ങൾക്കും സമാധാനമായി. സ്‌കൂളിലെ വിശേഷങ്ങൾ എല്ലാം വിശദമായി തന്നെ പറയുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് കുറച്ചു തള്ളും.! ഇല്ലാനെ text ബുക്ക് പഠിപ്പിച്ചു, ചാപ്റ്റർ പഠിപ്പിച്ചു, മാം test ഇട്ടു, കന്നഡ പഠിപ്പിച്ചു എന്നൊക്കെ. ചേച്ചിമാരുടെ സ്‌കൂൾ vocabulary ന്നു കുറെയേറെ അവൾ കൈപ്പറ്റി വെച്ചിട്ടുണ്ട്!

ഇന്ന് രാവിലെ ആകെ അക്ഷമ. എണീറ്റപ്പോൾ മുതൽ എപ്പോഴാ സ്‌കൂളിൽ പോകുന്നതെന്ന ചോദ്യം തന്നെ. (ഈ ആവേശം എത്ര ദിവസം കാണും എന്ന് അറിയില്ല). ഇടയ്ക്കു ആത്മഗതം ” ഇല്ലാൻ സ്‌കൂളിൽ പോയിക്കഴിഞ്ഞാൽ അപ്പൂപ്പന് ആരും ഇല്ല. അപ്പൂപ്പന് സങ്കടമാവുമോ എന്ന്”!! അതോർത്തു എന്റെ കുട്ടി വിഷമിക്കേണ്ട ഞങ്ങൾ അപ്പൂപ്പനെ നോക്കിക്കോളാം എന്ന് പറഞ്ഞപ്പോൾ ഒരു കള്ളച്ചിരി! സ്കൂൾ വാതിൽപ്പടിയിൽ വെച്ച് എന്റെ കൈ വിരൽ വിടുന്ന നേരം ഒരു anxiety ഉണ്ട് ആ കുഞ്ഞു മുഖത്തു. അമ്മേം കൂടെ വരാമോ എന്നൊരു request ഉണ്ട് ആ നേരം..

ഞങ്ങളാരും കൂടെയില്ലാത്ത ആദ്യത്തെ എക്സ്പീരിയൻസ് ആണ് അവൾക്കു ഇന്നലെയും ഇന്നും. എന്നിട്ടും അത് അവൾ ധൈര്യപൂർവം handle ചെയ്തു. ഒന്നോർത്താൽ എല്ലാ കുട്ടികളും ഇതുപോലെ ഒക്കെ തന്നെയാണല്ലോ. വിശാലമായ ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അവരുടെ ആദ്യത്തെ കാൽവെയ്പു. ഒരിത്തിരി പേടിയും, കണ്ണീരും, കുഞ്ഞു കുഞ്ഞു ആശങ്കകളും ഒക്കെ തരണം ചെയ്തു അവർ അറിവിന്റെ ആകാശങ്ങൾ തേടി പറന്നു പോകട്ടെ..

ഞാൻ അപ്പോൾ നവമിയുടെയും, നിവിയുടെയും ആദ്യത്തെ സ്‌കൂൾ ദിവസങ്ങളെ കുറിച്ച് പണ്ട് എഴുതിയ പോസ്റ്റുകൾ ഒരിക്കൽ കൂടി ഒന്ന് വായിച്ചു..വർഷങ്ങൾ പോകുന്നത് എത്ര വേഗം എന്ന് വിസ്മയിച്ചു..

ഇല്ലാൻ കഥകൾ Part 4: ലോലിപ്പോപ് 


പെട്ടന്നൊരു ഉൾവിളി ഉണ്ടായി  ആണ് ഞാൻ കോടുകുളഞ്ഞിയിലെ വീട്ടിൽ പോയി അച്ഛനും അമ്മയ്ക്കും ഒപ്പം ഒരാഴ്ച നിൽക്കാൻ തീരുമാനിച്ചത്. Work from Home എന്ന അനുഗ്രഹം ഇപ്പോഴും കമ്പനി കനിഞ്ഞനുവദിച്ചിട്ടുള്ളതിനാൽ അതിനെ കുറിച്ച് ഒരു ചിന്തയും വേണ്ടായിരുന്നു. ഒറ്റ ചോദ്യം മാത്രമേ മുന്നിൽ ഉണ്ടായിരുന്നുള്ളു. ‘With ഇല്ലാൻ’ or ‘without ഇല്ലാൻ’  എന്നത്.ഇല്ലാൻ ജനിച്ച ദിവസം തൊട്ടു എന്റെ ഒരു extended part പോലെ ആണ് functioning. ഞാൻ കതകടച്ചു വർക്ക് ചെയ്യുന്ന  വാതിൽക്കൽ എന്റെ ഒരു നിഴൽ, അനക്കം വീഴുന്നുണ്ടോ എന്ന് എപ്പോഴും കാതോർത്തിരിക്കും അവൾ. എനിക്ക് തനിച്ചു എങ്ങോട്ടെങ്കിലും ഇറങ്ങണമെങ്കിൽ injection എടുക്കാൻ പോകുവാണ് എന്ന് പറഞ്ഞാൽ  മാത്രമേ പിന്മാറാറുള്ളൂ. എന്നിട്ടും ചില നേരങ്ങളിൽ വേണമെങ്കിൽ ഒരു injection കിട്ടിയാലും വേണ്ടില്ല എന്റെ കൂടെ പുറപ്പെടാൻ തയ്യാറാവുന്നവൾ ആണ് അവൾ. അങ്ങനെയുള്ള അവളെ കൊണ്ട് പോകാതെ പോകുക എന്നത് ഒരു challenge തന്നെയായിരുന്നു. തനിയെ ട്രെയിനിൽ പോകുമ്പോൾ അവളെ കൊണ്ട് പോകാൻ എനിക്ക് പേടിയുമായിരുന്നു.

ഒരാഴ്ച മുൻപേ തന്നെ ഞാൻ അവൾക്കു study class തുടങ്ങി. കോടുകുളഞ്ഞിയിൽ അവളെ കൊണ്ട് പോകാതെ ഞാൻ ഒറ്റയ്ക്ക് പോകുക എന്നത് പറയാൻ പോലും എനിക്ക് പേടിയായതിനാൽ  ഞാൻ അവളോട് പറഞ്ഞു  “അമ്മക്ക് ഓഫീസിൽ പോകണം, ഇല്ലാനെ  കൊണ്ട് പോകാൻ പറ്റില്ല, കുറെ ദിവസം കഴിഞ്ഞേ വരൂ, . കൊണ്ട് പോകാൻ പറ്റുന്നയിടത്തൊക്കെ അമ്മ കൊണ്ട് പോകും, പറ്റാത്തിടത്തു കൊണ്ടുപോകാൻ പറ്റില്ല”  എന്നൊക്കെ നെടു നെടുങ്കൻ ക്ലാസുകൾ എല്ലാ, അവൾ ശ്രദ്ധിച്ചു കേട്ട് തലകുലുക്കി സമ്മതിച്ചു. ഇല്ലാനു വേണ്ട സാധനങ്ങൾ ഒക്കെ ‘അമ്മ കൊണ്ട് വരാം എന്ന വാഗ്ദാനത്തിൽ അവൾ വീണു.  ഇല്ലാന് ആകെ ഒറ്റ  ഡിമാൻഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. ‘അമ്മ വരുമ്പോൾ ലോലി പോപ്പ് വാങ്ങി കൊണ്ട് വരണം. എത്ര  ലോലി പോപ്പ് വേണം എന്ന് ഞാൻ ഉദാരമതിയായി!

അങ്ങനെ ലോലി പോപ്പ് മേടിച്ചു കൊണ്ടുവരാൻ പോകുന്ന അമ്മയെ  യാത്ര ആക്കാൻ സന്തോഷത്തോടെ ഇല്ലാൻ സ്റ്റേഷനിൽ വന്നു.  അങ്ങനെ ഞാൻ കയറിപ്പോയി. വീട്ടിൽ തിരിച്ചെത്തി ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ ഏതോ ആമസോൺ ഡെലിവെറിക്കാരന്റെ calling bell കേട്ട് ചാടി ഓടി ചെന്ന് ” അച്ഛാ ദേ ‘അമ്മ ലോലിപോപ്പും കൊണ്ട് വന്നു, കതകു തുറക്കുമോ ” എന്ന് പറഞ്ഞു. “അപ്പോൾ കുട്ടിക്കീ ദിവസത്തെക്കുറിച്ചും, മണിക്കൂറിനെ പറ്റിയും ഒന്നും വല്യ ധാരണ ഇല്ലാ അല്ലെ” എന്ന മട്ടിൽ പ്രിയതമൻ അവളെ ഒന്ന് നോക്കി.  വീണ്ടും കട്ടക്ക് സ്റ്റഡി ക്ലാസ് ‘അമ്മ കുറെ ദിവസം കഴിഞ്ഞിട്ടേ വരൂ എന്നൊക്കെ. എല്ലാം വീണ്ടും പറഞ്ഞു കോംപ്ലിമെൻറ്സ് ആക്കി. വൈകിട്ട് അവളുടെ അമ്മിച്ചേച്ചി വന്നപ്പോൾ ” അമ്മീ ബാ നമുക്ക് ലിഫ്റ്റ് ന്റെ അടുത്ത് പോയി wait ചെയ്യാം. ‘അമ്മ ഇപ്പൊ ലോലിപോപ്പും കൊണ്ട് വരാറായി” എന്ന്  ഇല്ലാൻ !!

അങ്ങനെ ഓരോ അരമണിക്കൂറിലും study ക്ലാസുകൾ പുരോഗമിച്ചെങ്കിലും ഇല്ലാൻറെ ‘ദിവസം- മണിക്കൂർ learnings’ എല്ലാം തഥൈവ!! പിറ്റേന്ന് രാവിലെ വീഡിയോ കോളിൽ  എന്നെ കണ്ടപ്പോൾ ഞാൻ കുളിച്ചിട്ടു തലയിൽ ഒരു തോർത്ത് കെട്ടിയിരുന്നത് കണ്ടിട്ട് അവൾ ” അമ്മേടെ ഓപ്പീച്ചിൽ കുളിച്ചാൻ ഒക്കെ പറ്റുമോ” എന്ന്!! വേഗം വീഡിയോ കാൾ  മാറ്റി ഞാൻ ഓഡിയോ കാൾ ആക്കി. ഇല്ലാൻ സാഹചര്യ തെളിവുകൾ വെച്ച് എന്റെ കോടുകുളഞ്ഞി യാത്ര ചികഞ്ഞു കണ്ടുപിടിക്കുമോ എന്ന കാരണം ഞാൻ വീഡിയോ കാൾ കഴിവതും ഒഴിവാക്കി. ഇടയ്ക്കിടെ ഉള്ള ഈ അന്വേഷണങ്ങൾ ഒഴിച്ചാൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഇല്ലാൻ ആ ദിവസങ്ങൾ സർവൈവ് ചെയ്തു. സ്നേഹം കൊണ്ട് മൂടാൻ അച്ഛനും ചേച്ചിമാരും അമ്മൂമ്മയും അപ്പൂപ്പനും, ഇടയ്ക്കു അമ്മായിയും, അമ്മാവനും, ഉണ്ണിച്ചേട്ടനും ഒക്കെ അവൾക്കു ചുറ്റും നിരന്നു നിന്നു. 

ഒരാഴ്ചക്ക് ശേഷം ഞാൻ വന്നു കയറുമ്പോൾ അവൾ നല്ല ഉറക്കത്തിലായിരുന്നു.വിളിച്ചുണർത്തിയപ്പോൾ ഉറക്കം വിട്ടുമാറാത്ത കുഞ്ഞിക്കണ്ണുകൾ കഷ്ട്ടപ്പെട്ടു തുറന്നു എന്നെ നോക്കി ചിരിച്ചു എന്റെ തോളിലേക്ക് വന്നു ഇറുകെ  കെട്ടിപിടിച്ചു തലചായ്ച്ചു അവൾ. ഒറ്റ സെക്കന്റ്. തൊട്ടടുത്ത നിമിഷം “ഇല്ലാന് ലോലിപോപ് കൊണ്ട് വന്നിട്ടുണ്ടാല്ലോ” എന്ന് ചോദ്യം (ഇല്ലെങ്കിൽ വന്ന വഴിക്കു സ്ഥലം വിട്ടോണം എന്നൊരു ഭീഷണി ടോൺ ഉണ്ടായിരുന്നോന്നു എനിക്ക് സംശയം ഇല്ലാതില്ല!!)!!ഭാഗ്യത്തിന് കൊണ്ട് വന്നിരുന്നു. അത് കൈപ്പറ്റി നിർവൃതിയോടെ എന്റെ തോളിൽ വീണ്ടും തലചായ്ച്ചു അവൾ. 

അടുത്ത രണ്ടു ദിവസം പൂർവാധികം ശക്തിയോടെയുള്ള അമ്മപ്രേമം ആയിരുന്നു. അമ്മ എടുക്കണം , നടക്കണം, കഥപറയണം, എന്ന് വേണ്ട എല്ലാം  അമ്മ മതി. മൂന്നാം ദിവസം ഉച്ച കഴിഞ്ഞ് ഒരു 3  മണി. ഇല്ലാൻ അമ്മയെ ചുറ്റിപ്പറ്റി തന്നെയുണ്ട്. പെട്ടെന്ന് ഒരു ഉൾവിളി ഉണ്ടായത് പോലെ എന്റെ മുഖം പിടിച്ചു വെച്ച് നോക്കി ഒരു ചോദ്യം ” ‘അമ്മ വെള്ളിയാഴ്ച ഓഫീസിൽ പോകുന്നില്ലേ..ഇല്ലാന്റെ ലോലിപോപ് ഒക്കെ തീർന്നു. ഇനി പോയിട്ട് വാങ്ങിച്ചോണ്ട് വന്നാൽ മതി എന്ന്!! ഏതു വെള്ളിയാഴ്ച എന്ന് ഞാൻ. മറ്റേ വെള്ളിയാഴ്ച ഇല്ലേ, ഇന്നാളിൽ അമ്മ ട്രെയിനിൽ  കേറി പോയില്ലേ..അതുപോലെ എന്ന് അവൾ!  എൻ്റെ ഇല്ലാനെ എന്നോടിത് വേണോ എന്നു  ഞാൻ. പിന്നെ കുറച്ചു കഴിഞ്ഞു നാട്ടിൽ നിന്ന് കൊണ്ട് വന്ന ബാഗിലെ ഡ്രസ്സ് എടുത്തു അലമാരിയിൽ വെക്കാൻ എടുത്തപ്പോൾ അടുത്ത ചോദ്യം ” അമ്മ pack ചെയ്യുവാണോ ഇല്ലാന് വേണ്ടി ലോലിപോപ് മേടിച്ചോണ്ടു വരാൻ  ഓപ്പീച്ചിൽ പോകാൻ എന്ന്!!എന്നാലും ഒരു ലോലിപോപ്പിനു വേണ്ടി അമ്മയെ പാക്ക് ചെയ്തു വിടാൻ ഉള്ള ആ ശുഷ്‌കാന്തി കണ്ടു എന്റെ കണ്ണ് തള്ളിപ്പോയി!! 

അങ്ങനെ ഇല്ലാനും independent ആയിത്തുടങ്ങി എന്നോർത്ത് ഞാൻ സന്തോഷിക്കാനും, അതേ സമയം തന്നെ  empty nest syndrome  ഓർത്തു നെടുവീർപ്പിടാനും തുടങ്ങി. ഇനി പ്ലെയ്‌സ്‌കൂളിൽ പോയി തുടങ്ങാൻ അധികം ദിവസങ്ങളില്ല. ഇല്ലാൻറെ ദിവസങ്ങളും busy ആകാൻ തുടങ്ങും. ഇംഗ്ലീഷ് ഒക്കെ പറയാൻ തുടങ്ങും, പിന്നെ പിന്നെ ചേച്ചിമാരെ പോലെ ഹോംവർക്കും, revisions, exam, friends തിരക്കുകളിലേക്ക് മുങ്ങി പോകും. പിന്നെ മെല്ലെ മെല്ലെ കൂടു വിട്ടു പറന്നു പോകും പുതിയ ആകാശങ്ങൾ തേടി.. .

കൊച്ചു play school പോകുന്നതിനും empty nest സിൻഡ്രോമോ എന്ന് നിങ്ങൾ ആരും കണ്ണു  തള്ളേണ്ട!! നമ്മുടെ അച്ഛനോടും അമ്മയോടും ചോദിച്ചാൽ അറിയാം ഇന്നലെയെന്നവണ്ണം നമ്മളെ ആദ്യമായി അവർ സ്‌കൂളിൽ കൊണ്ട് വിട്ട കഥ.. അച്ഛന്റേം അമ്മയുടെയും ചിറകിൻ കീഴിൽ  നിന്നും, വിരൽത്തുമ്പിൽ നിന്നും ഒക്കെ പറന്നു പറന്നു പോന്നവരല്ലേ നമ്മളൊക്കെ ..ഇന്നിപ്പോൾ ഇടക്കൊക്കെ ആ ചില്ലകളിലേക്കു തിരിച്ചൊന്നും പറന്നു ചെല്ലുമ്പോൾ ആ മുഖങ്ങളിൽ കാണുന്ന തിളക്കം കാണുമ്പോൾ അറിയാം അവർ നമ്മളെ എത്ര മാത്രം miss  ചെയ്യുന്നുവെന്ന്..  അവർ നമ്മുടെ വരവിനു  കാതോർതിരിക്കുന്നത് പോലെ  ഇനിയും അധികമൊന്നും അകലെ അല്ലാത്ത ഒരു കാലത്തിൽ നമ്മളും നമ്മുടെ കുഞ്ഞിക്കിളികളുടെ  കലപിലകൾക്ക് , വരവിന് ഒക്കെ  കാതോർത്തിരിക്കുന്നുണ്ടാവും. ഇപ്പോഴുള്ള ഈ നിമിഷങ്ങളെ നമുക്ക് അത് കൊണ്ട് ആവോളം ആസ്വദിക്കാം..അത് കൊണ്ട് തല്ക്കാലം  ഈ  വെള്ളിയാഴ്ചയും, ശനിയാഴ്ചയും ഒന്നും അമ്മ ലോലിപോപ് വാങ്ങിക്കൊണ്ടു വരാൻ പുറപ്പെടുന്നില്ല എന്ന് ഈ ഇല്ലാനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ ആണെന്നൊരു സംശയം മാത്രം!!

ജയ ജയ ജയ ജയഹേ


ജയ ജയ ജയ ജയഹേ കണ്ടു. ഒരിക്കലും പതിവില്ലാത്ത പോലെ Bangalore റിലീസ് ആവാൻ കാത്തിരുന്നു, റിലീസ് ചെയ്ത അന്ന് തന്നെ കണ്ട സിനിമയാണ്. Gender politics സംസാരിക്കുന്ന ഏതു സിനിമയും കണ്ടും, ചർച്ച ചെയ്തും, എഴുതിയും എത്രത്തോളം കൂടുതൽ ആളുകളിലേക്ക്‌ എത്തുന്നു അത്രയും നല്ലതു എന്ന് കരുതി തന്നെയാണ് കണ്ടത്..ഞാൻ അനുഭവിച്ചിട്ടില്ലാത്തതെല്ലാം വെറും കെട്ടുകഥകളാണെന്നൊരു ചിന്ത ഇല്ലാത്തതു കൊണ്ട് ആദ്യ പകുതിയിലെ ജയയുടെ ഓരോ നിശ്വാസം പോലും നന്നായി പൊള്ളിച്ചു..സ്വന്തം അച്ഛനെ ഫോൺ വിളിച്ചു പറയുന്ന നിസ്സഹായത കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു..വിസ്മയയെയും അത് പോലെ ആയിരക്കണക്കിന് പെൺകുട്ടികളെയും ഓർമ്മ വന്നു.

അത് കഴിഞ്ഞുള്ള അവിശ്വസനീയമായ ആ transformation കണ്ടു കോരിത്തരിക്കുക തന്നെ ചെയ്തു. നായകന്മാർ വില്ലന്മാരെ ഒക്കെ നിലംപരിശാക്കുന്നത് മാത്രം കണ്ടു ശീലിച്ചതിൽ നിന്ന് ഇങ്ങനെ ഒരു മാറ്റം ഉണ്ടായല്ലോ ഇപ്പോഴെങ്കിലും. കണ്ണിനു കണ്ണ് എന്നതിലെ ശരികേടുകളെക്കുറിച്ചുള്ള ചർച്ചകൾ കണ്ടു . എങ്കിലും തല്ക്കാലം ജയക്ക് കൈയ്യടിക്കാതിരിക്കാനാവില്ല. ജയ ഒരാൾക്കെങ്കിൽ ഒരാൾക്ക് എങ്കിലും നേരെ നിവർന്നൊന്നു നിന്ന് ധൈര്യപൂർവം ജീവിതത്തെ നേരിടാൻ ഉള്ള ഒരു inspiration കൊടുക്കുന്നെങ്കിൽ അത്രയുമെങ്കിലും ആകട്ടെ..അതിന്റെ ശരി തെറ്റുകൾ നമുക്ക് പിന്നീട് ചികയാം..

എന്റെ മൂന്നിൽ രണ്ടു പെൺകുട്ടികളും സിനിമ നന്നായി enjoy ചെയ്തു തന്നെ കണ്ടു. രണ്ടാമത്തവൾക്കു എത്ര മനസ്സിലായി എന്നെനിക്കു മനസ്സിലായില്ല. പക്ഷെ മടങ്ങി വരുമ്പോൾ സ്ത്രീകൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട കാര്യങ്ങൾ എന്താണെന്നു ചോദിച്ചപ്പോൾ ” “നീതി, സമത്വം..”എന്ന് ചാടി വീണു അവൾ ഉത്തരം പറയുന്നത് കേട്ട് ഞാൻ സന്തോഷിച്ചു!അതിന്റെ അർത്ഥം ഞങ്ങൾ അവൾക്കു പറഞ്ഞു കൊടുക്കാൻ ശ്രമിച്ചു. Gender neutrality യെ പറ്റി ഇനിയുമിനിയും ആളുകൾ സംസാരിക്കട്ടെ..സ്വന്തം കാലിൽ നില്ക്കാൻ പെൺകുട്ടികൾക്ക് അങ്ങനെയുള്ള ചർച്ചകൾ പ്രചോദനമാകട്ടെ..ആരെയും ഇടിച്ചും തൊഴിച്ചും ഒന്നും വേണ്ട, പക്ഷെ സമാധാനപരമായ, സന്തോഷമുള്ള, അഭിപ്രായസ്വാതന്ത്ര്യം ഉള്ള, ആരെയും അനാവശ്യ ഭയം ഇല്ലാത്ത, അർത്ഥപൂർണ്ണമായ ജീവിതങ്ങൾ എല്ലാ പെൺകുട്ടികൾക്കും ഉണ്ടാവുന്ന ഒരു കാലം എന്നെങ്കിലും പുലരട്ടെ.. ഈ കൊച്ചു സിനിമ, എന്നെ ചിരിപ്പിച്ചതിനേക്കാൾ ഒരുപാടേറെ ചിന്തിപ്പിച്ചത് അതിനെക്കുറിച്ചൊക്കെയായിരുന്നു.

Father’s Day!


കുറച്ചു ലേറ്റ് ആയിപ്പോയ Father’s Day പോസ്റ്റ് ആണേ..ഇക്കുറി Father’s Day എന്റെ പിള്ളേരുടെ father നു ശരിക്കും ഒരു ഒന്നൊന്നര Father’s Day തന്നെയായിരുന്നു!അന്ന് മാത്രമല്ല അതിനു മുൻപും ശേഷവും  ഉള്ള രണ്ടു ദിവസങ്ങളും ചേർത്ത് ഒരു ‘Father’s week’ തന്നെ ആഘോഷിക്കാൻ ഉള്ള അവസരം ഈ പ്രിയതമ കൊടുത്തു!! ഏറ്റവും ചെറുതിനെ മാത്രം ഒപ്പം കൂട്ടി ഞാനും അച്ഛനും അമ്മയും കൂടി ഒന്ന് നാട്ടിൽ പോയി വന്നു.അങ്ങനെ ആദ്യമായി അച്ഛനും രണ്ടു മക്കളും  കൂടി കുക്കിങ്ങും , സ്കൂളിൽ പോക്കും, ജോലിയും, വീട്ടു പണികളും ഒക്കെയായി കുറച്ചു ദിവസത്തെ വാസം. 

നാട്ടിൽ കണ്മണി കുഞ്ഞുവാവയുടെ ചോറൂണ് കൂടാൻ അച്ഛനും അമ്മയും കൂടി പോകുന്നു എന്ന് കേട്ടപ്പോൾ പെട്ടന്നുണ്ടായ ഒരു ഉൾവിളി ആയിരുന്നു എനിക്ക്. അവരുടെ കൂടെ പോയാൽ എനിക്ക് കൊടുകുളഞ്ഞിയിൽ അച്ഛനും അമ്മയ്ക്കും ഒപ്പം ഒരു 3 to 4  days നില്ക്കാൻ പറ്റും. പിള്ളേർക്ക് സ്കൂൾ തുറന്നതു കാരണം ഇനി എപ്പോൾ എന്ന് പോകാൻ കഴിയും എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു അവസരം മുന്നിൽ വന്നത്. നമ്മുടെ അച്ഛനമ്മമാർക്ക് പ്രായമാകുന്നു എന്നോർക്കുമ്പോൾ ഉള്ളിലുയരുന്ന ഒരു ഭാരമുണ്ട്. പ്രത്യേകിച്ച് നമ്മൾ ആ നാട്ടിൽ, ഒന്നോടിയെത്താവുന്ന ദൂരത്തിൽ അല്ലെങ്കിൽ..അപ്പോഴാണ് അവരുടെ കൂടെ ചെലവഴിക്കാനാവുന്ന ഓരോ നിമിഷവും എത്രമേൽ വിലമതിക്കാനാവാതാണെന്നു തോന്നലുണരുന്നത്. അപ്പോഴാണ് ഇവിടെ നമ്മുടെ വർത്തമാനകാലത്തിന്റെ എല്ലാ കെട്ടുപാടുകളെയും അൽപ ദിവസത്തേക്കെങ്കില്, ഒന്ന് പൊട്ടിച്ചെറിഞ്ഞു അവർക്കൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ തോന്നുന്നത്. അങ്ങനെ  പെട്ടന്നുണ്ടായ ആ ഒരു തോന്നലിൽ ആണ് ഞാൻ പറഞ്ഞത് ഞാനും കൂടി നാട്ടിൽ പോയാലോ എന്ന്. ചേട്ടന് ഇവിടെ മാനേജ് ചെയ്യാൻ പറ്റുമെങ്കിൽ എന്ന്. ഒരൊറ്റ സെക്കന്റ് പോലും ആലോചിക്കാതെ “അതിനെന്താ നീയും പൊക്കോ, ഞാൻ നോക്കിക്കോളാം” എന്ന ഒറ്റ വരി മറുപടിയിൽ എന്റെ മനസ്സിൽ  പെയ്തിറങ്ങിയത് ആയിരം വേനലിനെ തണുപ്പിക്കുവാൻ പോന്ന മഴയായിരുന്നു..

പോകുന്നതിന്റെ അന്ന് രാവിലെ നവമിയുടെ കാലിൽ ഒരു തേനീച്ച കുത്തി. വൈകുന്നേരം വന്നപ്പോഴേക്കും കാലിൽ ആകെ നീര് വന്നു വീങ്ങിയിരിക്കുന്നു. അന്ന് തന്നെ വൈകുന്നേരം അവളുടെ പല്ലിനു braces ഇടാനുള്ള appointment ഉം  ഉണ്ട്.കമ്പി ഇട്ടു കഴിഞ്ഞ ആദ്യത്തെ കുറച്ചു ദിവസം എല്ലാ ഭക്ഷണവും കഴിക്കാൻ പറ്റില്ല, adjustment problems ഇതെല്ലാമുണ്ടാകുകയും ചെയ്യും. പോകണോ  വേണ്ടയോ എന്നൊക്കെ ആലോചിച്ചു കുറച്ചു. പിന്നെ രണ്ടും കൽപ്പിച്ചു പോകാൻ തീരുമാനിച്ചത് അവരുടെ അഛനിലുള്ള വിശ്വാസം കൊണ്ട് തന്നെയാണ്. 

ഞങ്ങൾ നാട്ടിൽ പോയ ദിവസങ്ങളിൽ അച്ഛനും മക്കളും കൂടി ഒരു പരാതിയും പരിഭവുമില്ലാതെ കഴിച്ചു കൂട്ടി. രണ്ടാം ദിവസവും കാലിനു നീര് കുറവില്ലാത്തതിനാൽ നവമിയെ ഡോക്ടർ നെ കാണിച്ചു മരുന്നൊക്കെ വാങ്ങി. രണ്ടിനെയും സമയത്തു എഴുന്നേൽപ്പിച്ചു ഫുഡ് ഒക്കെ കുക്ക് ചെയ്തു കഴിപ്പിച്ചു, ലഞ്ചും പാക്ക് ചെയ്തു സ്കൂളിൽ വിട്ടു അങ്ങനെ Father’s week സമുചിതമായി കൊണ്ടാടി!!

തിരിച്ചെത്തിയപ്പോൾ ഞാൻ രണ്ടിനോടും ചോദിച്ചു അമ്മയെ miss  ചെയ്തോന്ന്. ഓ അമ്മയെ അത്രക്കൊന്നും മിസ് ചെയ്തില്ല, നിയക്കുട്ടിയെ മിസ് ചെയ്തു എന്ന് രണ്ടാമത്തവൾ. “ഏയ് അമ്മയെ മിസ് ഒന്നും ചെയ്തില്ല” എന്ന് മൂത്തവൾ. (എന്റെ ഒരു ആശ്വാസത്തിന് പോലും രണ്ടും മിസ് ചെയ്തുന്നു പറഞ്ഞില്ല!!)

Parenting എന്നത് തുല്യ ഉത്തരവാദിത്വം ആണെന്നൊരു concept  നമ്മുടെ നാട്ടിൽ ഒരുപാട് പേർക്കൊന്നും  ഇല്ല. എന്നാൽ തീരെ അങ്ങില്ലാതില്ല എന്നതും ഒരു ആശ്വാസം ആണ്. പറഞ്ഞു വന്നത് മറ്റൊന്നുമല്ല. നിങ്ങളുടെ മറുപാതിക്കു ചിലപ്പോൾ വേണ്ട ഒരു much  needed break  അല്ലെങ്കിൽ അവരുടെ അച്ഛനമ്മമാർക്ക് ഒരു support വേണ്ട സമയത്തു കൂടെ ചെന്ന് നിന്ന് അത് കൊടുക്കുവാൻ കഴിഞ്ഞെങ്കിൽ എന്ന് വിചാരിക്കുന്ന നേരങ്ങളിൽ ഇത് പോലെ ഒരു Father’s day or week offer ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിക്കുന്ന ഒരുപാട് പേരുണ്ടാകും.ആ നേരങ്ങളിൽ  മനസ്സറിഞ്ഞു നിങ്ങൾ പറയുന്ന ഒരു ‘Yes’ നു നിങ്ങളറിയുന്നതിനേക്കാൾ ആയിരം മടങ്ങു മൂല്യം ഉണ്ടാകും. അത് നിങ്ങൾ അച്ഛനും മക്കളും തമ്മിലും, നിങ്ങളും നിങ്ങളുടെ മറുപാതിയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ആഴവും പരപ്പും കൂട്ടുകയും ചെയ്യും..

ഇനിയും ഇതുപോലെ ഒരുപാടൊരുപാട് Father’s day or week ആഘോഷിക്കാൻ ഉള്ള സൗഭാഗ്യം എന്റെ പ്രിയതമനുണ്ടാവട്ടെ എന്ന് ഹൃദയം നിറഞ്ഞ  ആശംസകൾ!!

കുഞ്ഞിപ്പെണ്ണും പ്രിൻസസ് ഡയാനയും!


അമ്മെ നവമി ചേച്ചിയെ കണ്ടിട്ട് ഒരു princess ന്റെ കൂട്ടിരിക്കുന്നു. എന്നെ കണ്ടിട്ട് ഒരു boy ടെ കൂട്ടും..കുഞ്ഞിപ്പെണ്ണിന് മുഖം ഒരു sad smiley mode ൽ വെച്ചിട്ടു എന്നോട് ഇന്നലെ പറഞ്ഞ ആവലാതി ആണ്. രണ്ടാളുടെയും മുടി വെട്ടിച്ചിട്ടു വന്നപ്പോൾ മുതൽ ചെറുതിന് ആകെ അങ്ങോട്ട് പിടിക്കുന്നില്ല. കണ്ണിലേക്കും ചെവിയിലേക്കും ഒക്കെ പടർന്നിറങ്ങിയ കുഞ്ഞിപ്പെണ്ണിന്റെ മുടി സാമാന്യം നല്ല രീതിയിൽ വെട്ടി ഒതുക്കിയപ്പോൾ ആൾക്ക് ഒരു boy ലുക്ക് വന്നു എന്നത് ഒരു സത്യമാണ്. എങ്കിലും ഞാൻ ആശ്വസിപ്പിക്കാൻ പറഞ്ഞു മോളെ കണ്ടിട്ട് ഒരു prince ന്റെ കൂട്ട് ഉണ്ടല്ലോ എന്ന്. അതവൾക്കു തീരെ ഇഷ്ടമായില്ല. എനിക്ക് പ്രിൻസ് ന്റെ കൂട്ട് വേണ്ട പ്രിൻസസ് മതി അല്ലെങ്കിൽ girls ന്റെ കൂട്ടെങ്കിലും മതി എന്ന്. (ഫെമിനിസം ഇപ്പോൾ നഴ്സറിയിലെ തുടങ്ങും എന്ന് തോന്നുന്നു!)എന്റെ അനുരഞ്ജന സംഭാഷണങ്ങൾ ഒന്നും ലക്‌ഷ്യം കണ്ടില്ല. എങ്കിലും സ്‌കൂളിൽ പോയിട്ട് വന്നപ്പോൾ കുറച്ചു സമാധാനമായി. അവളുടെ കാന്തി മാം പറഞ്ഞു അത്രേ “യു ലുക്ക് ബ്യൂട്ടിഫുൾ ആഫ്റ്റർ ദി ഹെയർ കട്ട് “എന്ന്. ടീച്ചർ പറഞ്ഞാൽ പിന്നെ അതിനു അപ്പീൽ ഇല്ല കുഞ്ഞിപ്പെണ്ണിന്.

Niv

എന്നാലും ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ കുഞ്ഞിപ്പെണ്ണിന് വീണ്ടും ഒരു ആത്മവിശ്വാസക്കുറവ്. ചേച്ചി ഒരു പ്രിൻസസ് ആയോ എന്ന്. ഞാൻ അവളോട് പറഞ്ഞു ” മോൾ പ്രിൻസസ് Diana എന്ന് കേട്ടിട്ടുണ്ടോ എന്ന്”ഡയാന എന്ന കുട്ടി എന്റെ കൂടെ prekg ൽ ഉണ്ടായിരുന്നു, പക്ഷെ ആ കുട്ടി പ്രിൻസസ് ഒന്നും അല്ല എന്ന് അവൾ! ഞാൻ പറഞ്ഞു ആ ഡയാന അല്ല ഇത് പ്രിൻസസ് ഡയാന ആണ്. Short hair ൽ ഏറ്റവും മനോഹരിയായ ഒരു പ്രിൻസസ് ആയിരുന്നു Diana എന്ന് ഞാൻ അവളോട് പറഞ്ഞു. Short hair ൽ ഒരു beautiful princess എന്നത് അവൾക്കു ആശ്വാസം പകരുന്ന ഒരു പുതിയ അറിവായിരുന്നു. അവൾ ചോദിച്ചു എനിക്ക് ഫോട്ടോ കാണണം (പണ്ടത്തെ പോലെ അല്ല, പ്രൂഫ് കിട്ടാതെ ഇപ്പോഴത്തെ പിള്ളേർ ഒന്നും വിശ്വസിക്കില്ല!)ഞാൻ പറഞ്ഞു Princess Diana മരിച്ചു പോയി അത് കൊണ്ട് ഫോട്ടോ ഒന്നും ഇല്ല എന്ന്. കുഞ്ഞിപ്പെണ്ണിന് തീരെ വിശ്വാസം ആയില്ല. അമ്മേടെ google ൽ നോക്കിയാൽ എന്തായാലും ഫോട്ടോ കിട്ടും എന്ന് അവൾ. വേണമെങ്കിൽ ഫോൺ തന്നാൽ അവൾ “Ok Google ” പറഞ്ഞു കണ്ടു പിടിച്ചോളാം എന്ന്! മുട്ടയിൽ നിന്ന് വിരിഞ്ഞില്ല അപ്പോഴേക്കും OK Google , ഞാൻ മനസ്സിൽ പറഞ്ഞു. എനിക്ക് പേടി ഫോട്ടോ കാണിച്ചാൽ ഇതല്ല ഞാൻ ഉദ്ദേശിച്ചത് എന്ന് അവൾ പറയുമോ എന്നാണ്. അത് കൊണ്ട് തല്ക്കാലം ഞാൻ ഫോട്ടോ ഇല്ല എന്ന നിലപാടിൽ ഉറച്ചു നിന്ന് അവളെ ഉറക്കി.

‘രണ്ടു പിള്ളേർ അമ്മമാരുടെ’ ഏറ്റവും വലിയ struggle ആണ് ഈ അനുരഞ്ജനവും സന്ധിസംഭാഷണവും നയതന്ത്രവും ഒക്കെ. ദിവസത്തിന്റെ പകുതിയും അതിൽ ആണ് പോകുന്നത്. ഒരു പീസ് കേക്ക് ന്റെ ഒരു സെന്റിമീറ്റർ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ തീർന്നു. ആഭ്യന്തര കലഹം പൊട്ടിപുറപ്പെടും. ഇളയവർ പലപ്പോഴും തീവ്രവാദികൾ ആയി മാറും. മൂത്തവർ cold war experts ഉം. എന്നാണാവോ ഇനി ഇതിനൊക്കെ ഒരു ബോധം വെയ്ക്കുന്നത്. നാളെ ഒരു നാൾ ഏതേതു ദൂരങ്ങളിൽ ഇരുന്നാലും രക്തബന്ധത്തിന്റെ അതിലോലമായ കണ്ണികളാൽ ബന്ധിതരായ പരസ്പരം തണലാവാനുള്ളവർ ആണ് ഇവർ . ഏതു കുഞ്ഞു സങ്കടത്തുണ്ട് വന്നു പൊതിയുമ്പോഴും ചേച്ചിയോടോ അനിയത്തിയോടോ ഒന്ന് സംസാരിച്ചാൽ ഭാരങ്ങൾ ഒഴിഞ്ഞു free ആകുന്ന ഒരാളാണ് ഞാൻ. നാളെ ഒരു നാൾ ഈ കുഞ്ഞിപ്പെണ്ണും വല്യപെണ്ണും അത് പോലെ ആയിരിക്കും, ആയിരിക്കട്ടെ… സഹോദരങ്ങളോളം നമ്മളെ മനസ്സിലാക്കാനും ഉപാധികളില്ലാതെ അത്രത്തോളം ചേർത്ത് പിടിക്കാനും മറ്റാർക്കും കഴിയുമെന്ന് തോന്നുന്നില്ല..

ദോശ പുരാണം


Dosa

ഞാൻ ഓർക്കുകയായിരുന്നു. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ രാവിലെ breakfast നു അമ്മ മൂന്നു ദിവസം അടുപ്പിച്ചു ദോശ ഉണ്ടാക്കുമ്പോൾ വൻ പ്രതിഷേധ സമരം നടത്തുന്നത്. ‘ഇന്നും ദോശയാണോ..ഈ വീട്ടിൽ എന്നും ദോശയാ ..ഈ ദോശ എന്നു പറഞ്ഞ സാധനം കണ്ടു പിടിച്ചത് ആരാണാവോ എന്നുമാത്രമല്ല, ദോശയിലെ ‘ശ’ എന്ന് കേൾക്കുമ്പോഴേ കല്ലിൽ ദോശ ഒഴിക്കുന്ന ‘ശ്ശ്’ എന്ന അറുബോറൻ ശബ്ദം ആണ് ഓർമ്മ വരുന്നത് എന്ന് വരെയുള്ള ‘ പരിദേവനങ്ങൾ എത്രയോ വട്ടം മുഴക്കിയിട്ടുണ്ടെന്നോ..

പക്ഷെ..മാരക ട്വിസ്റ്റ് എന്താണെന്ന് വെച്ചാൽ, ഈ ദോശ എന്ന ഭക്ഷണസാധനം ആണ് മനുഷ്യരാശിയുടെ ഏറ്റവും മഹത്തായ food innovation എന്ന് കാലം നമുക്ക് മുന്നിൽ തെളിയിക്കും, തെളിയിച്ചു, തെളിയിച്ചു കൊണ്ടിരിക്കുന്നു.. ദോശയുടെ മഹത്വം മനസ്സിലാക്കണമെങ്കിൽ നമുക്ക് സ്കൂളിൽ പോകുന്ന രണ്ടു പിള്ളേർ വേണം. മിനിമം കല്യാണം കഴിയുമ്പോൾ തന്നെ ദോശ എന്നത് വല്യ ഒരു സംഭവം ആണെന്ന് തിരിച്ചറിവ് വന്നു തുടങ്ങും.

പിന്നീടങ്ങോട്ട് ദോശയോടുള്ള ബഹുമാനം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കും. ഈ ദോശ എന്ന സാധനം മനുഷ്യൻ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ എന്ന് വരെ തോന്നിപോകും. ‘ദോശ’ എത്ര സരള മധുരമായ പേര്. അതിനു പകരം ഈ ‘ഇടിയപ്പം’ എന്നൊക്കെ കേട്ടാൽ തന്നെ അറിയില്ലേ കൈയ്യിലിരുപ്പ് . എന്ന് മാത്രമല്ല ദോശയിലെ ആ ‘ശ്ശ്’ ശബ്ദം കേട്ടോ എത്ര സംഗീതാത്മകം ആണെന്ന് വരെ (ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ തന്നെ ..!!) തോന്നുന്നത് വരെ വന്നെത്തും കാര്യങ്ങൾ. അരച്ച് വെയ്ക്കുകയോ കടയിൽ നിന്ന് ദോശമാവ് വാങ്ങുകയോ എന്തുമാകട്ടെ രാവിലെ ദോശ തരുന്ന flexibility യും സമാധാനവും നമുക്ക് മറ്റൊരു breakfast ഐറ്റവും തരില്ല എന്നത് തർക്കമേതും ഇല്ലാത്ത പരമസത്യമാണ്. സാമ്പാറോ മറ്റു കറിയോ കൂടെ വേണമെന്ന യാതൊരു അഹങ്കാരവും ഇല്ലാതെ പൊടിയായാലും മതി എന്ന മട്ടിൽ വിനയത്തോടെയുള്ള ആ ദോശയുടെ ഇരുപ്പാണ് എനിക്കേറ്റവും പ്രിയം. കവിത എഴുതാനുള്ള കുറച്ചു കഴിവ് ദൈവം തന്നിരുന്നെങ്കിൽ ഞാൻ ദോശയെക്കുറിച്ചു ഒരു മഹാകാവ്യം തന്നെ എഴുതി എന്റെ കൃതജ്ഞത അറിയിച്ചേനെ..

എനിക്ക് ഉറപ്പാണ് നിങ്ങളിൽ പലർക്കും ഞാൻ പറഞ്ഞതിനോട് പൂർണ യോജിപ്പ് ആയിരിക്കുമെന്ന്. ഒരു കാലത്തു തന്നെ തള്ളി പറഞ്ഞവരെക്കൊണ്ടെല്ലാം പിൽക്കാലത്തു ജയ് വിളിപ്പിക്കാനുള്ള ദോശയുടെ ആ കഴിവ് ആരും കാണാതെ പോകരുത്. ദോശ നീണാൾ വാഴട്ടെ..

Wishy Car



സ്കൂളിലെ സ്പോർട്സ് മത്സരത്തിന്റെ തലേന്ന് ആണ് ഞാൻ നവമിയിൽ നിന്ന് ആദ്യമായി ‘Wishy Car’ നെ  പറ്റി  കേൾക്കുന്നത്. താഴേ കളിയ്ക്കാൻ പോയിട്ട് വന്നപ്പോൾ അത്യധികം ആവേശത്തോടെ അവൾ പറഞ്ഞു ” ‘അമ്മ കണ്ടിട്ടുണ്ടോ നമ്മുടെ parking  lot ൽ കിടക്കുന്ന പൊടി പിടിച്ച ആ grey colour car? ഞാൻ പറഞ്ഞു ഉണ്ടല്ലോ. എന്തേ  നിങ്ങൾ പിള്ളേരെല്ലാം കൂടി അത് പൊളിച്ചടുക്കിയോ?ഓ..അതൊന്നുമല്ല..ആ car ഒരു ‘വിഷിക്കാർ’ ആണ്. എന്താ..? ഭിക്ഷക്കാർ എന്നൊക്കെ കേട്ടിട്ടുണ്ട് , ഇതെന്താ ഈ വിഷിക്കാർ? എന്നായി ഞാൻ. 

“അതോ.. അമ്മ വിശ്വസിക്കുമോ എന്നറിയില്ല ആ car ൽ നമ്മൾ എന്ത് വിഷ് എഴുതി വെച്ചാലും അത് നടക്കും. പ്രൂഫ് ഉണ്ട്. മിലൻ കഴിഞ്ഞ ദിവസം ആ കാറിൽ “I want a new pencil box” എന്നെഴുതി വെച്ചു . ഞങ്ങൾക്കു മാത്രമേ അതിനെ പറ്റി  അറിയുമായിരുന്നുള്ളു.  അന്ന് വൈകിട്ട്    നോക്കിയപ്പോൾ ദാ ജോമിൻ അങ്കിൾ അവനു പുതിയ ഒരു ബോക്സ് വാങ്ങി വന്നിരിക്കുന്നു. അത് Wishy Car ന്റെ മാജിക് അല്ലെ..”.എനിക്ക് ചിരി അടക്കാൻ വയ്യ എങ്കിലും ഞാൻ വളരെ സീരിയസ് ആയി തന്നെ കേട്ടിരുന്നു.  എന്തോ important information ആണ് ചേച്ചിയും അമ്മയും തമ്മിൽ കൈമാറുന്നത് എന്ന് ഊഹം കിട്ടിയതോടെ കൊച്ചു ഗുണ്ട ചെയ്തുകൊണ്ടിരുന്ന പാവ വളർത്തൽ പരിപാടി  അവസാനിപ്പിച്ച് ഞങ്ങളുടെ രണ്ടിന്റെയും നടുക്കായി വന്നു സ്ഥാനം ഉറപ്പിച്ചു. ഇനി അറ്റത്തു ആയിപ്പോയാൽ വല്ലതും crucial infoയും  മിസ് ആയാലോ എന്ന സംശയത്തിൽ!  ഞാൻ ചോദിച്ചു നീ എന്നിട്ട് വല്ല  വിഷും എഴുതി വെച്ചോ പരീക്ഷിക്കാൻ? പിന്നെ ഞാൻ മിലൻറെ വിഷ് നടന്നു എന്ന് കേട്ടപ്പോൾ തന്നെ എന്റേതും എഴുതി വെച്ചു. എന്താണാവോ അത്. അത് ആരോടും പറയാൻ പാടില്ല. ഞാൻ നോക്കട്ടെ നടക്കുമോന്നു. അവളുടെ കണ്ണുകളിൽ തിളക്കം.

wishy car

അങ്ങനെ ഒരു wishy car നും നമ്മുടെ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു തരാൻ  കഴിയില്ല എന്നും. നമ്മൾ ആത്മാർത്ഥമായി വേണം എന്ന് വെച്ചാൽ ഏതു വിഷും പുഷ്പം പോലെ നടത്തിയെടുക്കാൻ കഴിയും എന്നാണ് നമ്മൾ വിശ്വസിക്കേണ്ടത് എന്ന് തുടങ്ങിയ  കടുത്ത യാഥാർഥ്യങ്ങൾ അവളെ പറഞ്ഞു ബോധവൽക്കരിക്കണം എന്നെനിക്കു ഉണ്ടായിരുന്നു. പക്ഷെ ചെയ്തില്ല. എന്തിനാ വെറുതെ അവളുടെ കൊച്ചു കൊച്ചു കൗതുകങ്ങൾ തല്ലികെടുത്തുന്നത് എന്ന് കരുതി ഞാൻ ആ യാഥാർഥ്യ പാഠങ്ങൾ വിഴുങ്ങി. കുഞ്ഞിപ്പെണ്ണാകട്ടെ ഇതൊക്കെ എന്താ എന്ന മട്ടിൽ കണ്ണിൽ മിഴിച്ചിരുന്നു. wishy അവളെ സംബന്ധിച്ചിടത്തോളം കണ്ണിൽ നിന്നും പൊഴിഞ്ഞു വീഴുന്ന ഒറ്റ കണ്പീലി ആണ്. അത് കുഞ്ഞി കൈത്തണ്ട മടക്കി വെച്ച് കണ്ണുകൾ അടച്ചു ഊതി കളയുക എന്നത് അവൾക്കു ആത്മനിർവൃതിയുടെ peak ആണ്. എന്നും ഒരേ ആഗ്രഹം മാത്രം..” അമ്പോറ്റി എനിക്കിന്ന് ചോക്ലേറ്റ് കിട്ടണേ..”!!   അത് ഉറക്കെ  പ്രഖ്യാപിക്കാൻ അവൾക്കു ഒരു മടിയുമില്ല താനം. 

അന്ന് വൈകുന്നേരം നടക്കാൻ  ഇറങ്ങിയപ്പോൾ ഞാനീ കൗതുക കഥകൾ എല്ലാം പ്രിയതമനോട് ഉണർത്തിച്ചു. നമുക്ക് പോയി നോക്കാം ആ കാറിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് പറഞ്ഞു ഞങ്ങൾ പോയി നോക്കി. പൊടിപിടിച്ച കാറിന്റെ പുറവും ഗ്ലാസും എല്ലാം  കുഞ്ഞു വിരലുകളാൽ കോറിയിട്ട wishes ആയിരുന്നു. അതിനിടയിൽ പരിചിതമായത് ഒരെണ്ണം. ” I want gold medal for running race. If not possible, I want atleast a  silver medal “. അത് കണ്ടപ്പോഴേ മനസ്സിലായി ആരാണ് ആൾ എന്ന്. അപ്പൊ അതാണ് വിഷ്. നാളെ ആണ് ടെസ്റ്റിംഗ് ഡേ. കഴിഞ്ഞ രണ്ടു വർഷങ്ങളിലും bronze ഉം gold ഉം മെഡൽ നേടിയ ആൾക്ക് ഇക്കുറി Sofia എന്ന മഹാമേരു (ക്ലാസ്സിലെ കുട്ടി ആണ്) മുന്നിൽ ഉള്ളതിന്റെ കുറച്ചു ആത്മവിശ്വാസക്കുറവുണ്ട്. 

പിറ്റേന്ന് രാവിലെ ആൾ റെഡി ആയപ്പോൾ ഞാൻ പറഞ്ഞു “നവമി എന്തായാലും നിനക്ക് first or second കിട്ടും. ഇനി ഇപ്പൊ കിട്ടിയില്ലെങ്കിലും സാരമില്ല participation ആണ് പ്രധാനം എന്ന്. വൈകുന്നേരം വന്നപ്പോൾ എനിക്ക് സമ്മാനവും ഒന്നും കിട്ടിയില്ലെന്നു മുഖം കുനിച്ചു  നിന്നു . ഞാൻ പിന്നെ മൈതാന പ്രസംഗം ആരംഭിച്ചു. നവോത്ഥാന നായകരെ തോൽപ്പിക്കുന്ന വിധത്തിൽ വാഗ്ധോരണി മുഴക്കിയപ്പോൾ അവൾ മെല്ലെ എണിറ്റു പോയി തന്റെ silver medal കഴുത്തിൽ ഇട്ടു വന്നു. കണ്ടോ ഞാൻ പറഞ്ഞില്ലേ  wishy car ന്റെ കാര്യം. കണ്ടോ എന്റെ വിഷും  നടന്നത് കണ്ടോ. അവൾ ovewhelmed ആയിങ്ങനെ നിന്നു . നീ എന്തിനാ atleast silver medal എങ്കിലും ന്നു വിഷ് എഴുതിയത്. ഗോൾഡ് മാത്രം വിഷായി എഴുതിയിരുന്നെങ്കിൽ അത് തന്നെ കിട്ടിയേനെ എന്നായി ഞാൻ. ആണോ..ഇനി next time ഞാനോർത്തോളം എന്നവൾ.. 

അവൾ മനസ്സിൽ aim ചെയ്തു വെച്ചതിൽ ആണ് അവൾ എത്തിയത്. അതിൽ wishy car നു role ഒന്നും ഇല്ലാന്ന്  പറയണം  എന്നുണ്ടായിരുന്നെങ്കിലും ഞാൻ പറഞ്ഞില്ല. പണ്ട് ഞാൻ എല്ലാ പരീക്ഷകൾക്കും ഇട്ടു കൊണ്ട് പോകുമായിരുന്ന ഒരു ഇളം പച്ച ചുരിദാർ എന്റെ ഓർമ്മയിൽ വെറുതെ വിരുന്നു വന്നു. (പരീക്ഷകൾക്ക് ഇടയിൽ gap ഉണ്ടായിരുന്നത് കാര്യമായി!) എപ്പോഴോ ഒരിക്കൽ ആ ചുരിദാർ ഇട്ട ദിവസത്തെ പരീക്ഷ എളുപ്പമായി പോയി. അതിൽ പിന്നെ ആ  ചുരിദാർ ഇട്ടാൽ പിന്നെ ഒന്നും പേടിക്കാനില്ല എന്നൊരു ലൈൻ ആയിരുന്നു എനിക്ക്!  ഡിഗ്രിക്കും പിജി ക്കും തുടർന്ന ഈ കലാപരിപാടി അവസാനിപ്പിച്ചത് കാര്യവട്ടത്തു  ചെന്ന് പുതിയൊരു ലോകം പരിചയപ്പെട്ടപ്പോൾ ആയിരുന്നു. ഇവൾ ഒന്നുമല്ലെങ്കിലും ഇത്ര ചെറുതാണല്ലോ. കൊച്ചു കൊച്ചു അന്ധവിശ്വാസങ്ങൾ അതിന്റെ കൗതുകങ്ങൾ ഒക്കെ പിന്നെയൊരു കാലത്തു ഓർമിക്കുമ്പോൾ എത്ര രസമാണെന്നോ..

ഇതെല്ലം കേട്ട കുഞ്ഞിപെണ്ണാകട്ടെ എനിക്ക് wishy ഒന്നും എഴുതാൻ അറിയത്തില്ല..പിന്നെ ഞാൻ എങ്ങനെ എഴുതും  എന്ന് രണ്ടു പുരികങ്ങളും താഴ്ത്തി വെച്ച് കൂലങ്കഷമായി ആലോചിച്ചിരുന്നു സങ്കടപ്പെടുന്നു. അവൾക്കു “The ” മാത്രമാണ് എഴുതാനും വായിക്കാനും അറിയാവുന്ന ഏക വാക്ക് !! നീ തല്ക്കാലം ‘കൺപീലി wish’ ഒക്കെ കൊണ്ട് തൃപ്തി പെടാൻ ഞാൻ അവളെ ഉപദേശിച്ചു!!അത് തീരെ ഇഷ്ടപ്പെടാതെ അവൾ എന്നെ ക്രുദ്ധയായി നോക്കി നിന്നു.  

‘ചില ഞങ്ങൾ നേരങ്ങൾ’


പുറത്തിറങ്ങി കൃത്യം 3  മണിക്കൂർ കഴിഞ്ഞപ്പോൾ നവമിയുടെ ഫോൺ ” നിങ്ങൾ എന്താ വരാത്തത്. അച്ഛന്റെ ഡോക്ടർ appointment 6 മണിക്കല്ലായിരുന്നോ. സത്യം പറ നിങ്ങൾ ഇത് എവിടാ കറങ്ങുന്നതു എന്ന്. ഞങ്ങൾ “ജബ ജബ ” ആയി നിന്നു.

അന്ന്, ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം എന്ന പൊരിഞ്ഞ പോരാട്ടം തുടങ്ങിയിട്ട് ഒരു വ്യാഴവട്ടം പൂർത്തിയാക്കിയ ദിവസമായിരുന്നു. October 29. ഭാഗ്യത്തിന് കിട്ടിയ ഒരു ഡോക്ടർ appointmentൻറെ പേരിൽ പിള്ളേരെ  ഒന്നും കൂട്ടാതെ ഞങ്ങൾ ഞങ്ങളുടെ ഒരു ‘ഞങ്ങൾ നേരം’ ആഘോഷിക്കാൻ Little Italy ൽ കയറി ഡിന്നർ ഒക്കെ കഴിച്ചു ആടിപ്പാടി ഇറങ്ങുമ്പോഴാണ് ഇവരിതെങ്ങോട്ടാണ് മുങ്ങിയത് എന്ന സംശയവുമായി ‘നവമിക്കോൾ’.ഡോക്ടർ ഒത്തിരി ലേറ്റ് ആയി നവമി ഇപ്പൊ ഇറങ്ങിയതേയുള്ളു എന്ന് അടിച്ചു വിട്ടിട്ടു അവൾക്കു അങ്ങോട്ട് ബോധിക്കുന്നില്ല. സിബിഐ മോഡൽ  ചോദ്യം ചെയ്യൽ.  അവസാനം കീഴടങ്ങി ..ഞങ്ങൾ ചെറുതായിട്ട് ഒന്നും ഡിന്നർ കൂടി കഴിച്ചെന്നേയുള്ളു. മറുപുറത്തു നിന്നും വലിയ ഒരു നിലവിളി. ഇത് പറ്റില്ല നിങ്ങൾ രണ്ടു പേരും തന്നെ ഇങ്ങനെ ഡിന്നർ ഒക്കെ കഴിക്കാൻ പോയാൽ എങ്ങനാണ് എന്ന്. കിണുങ്ങൽ , പ്രതിഷേധം, മുറുമുറുപ്പ് പിന്നാലെ. എന്തോ അത്യാഹിതം നടക്കുന്നു എന്ന് ചേച്ചിയുടെ പ്രതിഷേധങ്ങളിൽ നിന്ന് മനസ്സിലാക്കി ചെറുതും അവസരം പാഴാക്കാതെ ഓടിയെത്തി. ചേച്ചിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു അനിയത്തിയും പ്രതിഷേധ സ്വരം ഉയർത്തി. അവസാനം Little Italy ന്ന വാക്കു മിണ്ടാതെ ഞങ്ങൾ ഏതാണ്ട് ‘റോട്ടി ദാൽ’ ആണ് കഴിച്ചതെന്ന് പറഞ്ഞു തടി തപ്പി.

എന്നാലും അവളുടെ ടൈമിംഗ് അപാരം. ഞങ്ങൾ മുങ്ങി ഇറങ്ങുന്നത് കണ്ടപ്പോഴേ കുറെ പ്രാവശ്യം ചോദിച്ചു എങ്ങോട്ടാ പോകുന്നത്, ഡോക്ടർ അപ്പോയിന്മെന്റ് എപ്പോഴാ എന്നൊക്കെ. പിന്നെ അവസാനം ഫയൽ ഉം ഒക്കെ കണ്ടു ബോധ്യപ്പെട്ടിട്ട് ആയിരുന്നു ഊരി  പോന്നത്!  (നിങ്ങൾ സംശയിക്കുന്നത് പോലെയല്ല, സത്യമായും  Doctor appoinment ഉണ്ടായിരുന്നു കേട്ടോ!!) എനിക്കപ്പോൾ ഓർമ്മ വന്നത് പണ്ട് അച്ഛനും അമ്മയും ഞങ്ങൾ കുട്ടികളെ കൊണ്ട് പോകാതെ ‘ഞാൻ ഗന്ധർവ്വൻ’ സിനിമ കാണാൻ പോയത് ആയിരുന്നു. കാലങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ മൂന്നുപേരും അത് അറിഞ്ഞത് തന്നെ. പാവം ഞങ്ങൾ!! പിന്നെ ഏതൊക്കെ സിനിമ കാണാൻ അവർ പോയിട്ടുണ്ടാവോ..

മറ്റേ സൈഡ് ൽ  ആവട്ടെ തിരുവന്തപുരത്തായിരുന്നപ്പോൾ അച്ഛനും അമ്മയും ആരോടും പറയാതെ ഒരിക്കൽ ‘വടക്കുംനാഥൻ’ സിനിമ കാണാൻ പോയി. ടിക്കറ്റ് നു queue നിൽക്കുന്ന നേരം അമ്മയുടെ cousin ഹരി അമ്മാവനും ഫാമിലിയും ഉണ്ടായിരുന്നു. അവർ ഇവരെ കണ്ടു ഞെട്ടി നിന്നു എന്നും, ‘എന്നാലും ഇവർ രണ്ടാളും കൂടി തനിയെ സിനിമ കാണാറൊക്കെ ആയോ’ എന്ന മട്ടിൽ സ്വയം പിച്ചി നോക്കി എന്നും മറ്റും റിപോർട്ടുകൾ കിട്ടി!. . ഇതറിഞ്ഞു ഞങ്ങൾ മക്കൾ ബാംഗ്ലൂർ ഇരുന്നു തലയറഞ്ഞു ചിരിച്ചതും ഓർമ്മയിൽ വന്നു.

 

pic1

കഴിഞ്ഞ മാസം പിള്ളേർ നാട്ടിൽ ആയിരുന്നപ്പോൾ ഞങ്ങൾ അതീവ രഹസ്യമായി 96 കാണാൻ പോയിരുന്നു, നവമി തിരിച്ചു വന്നപ്പോൾ ആദ്യത്തെ ചോദ്യം ” ഞാനറിഞ്ഞു നിങ്ങൾ 96 ഒക്കെ കണ്ടെന്നു. ബ്ലോഗ് എഴുതിയതാണ് അവിടെ പാരയായത് !എന്തൊക്കെ പറഞ്ഞാലും ജീവിതത്തിൽ നിന്നും ഇങ്ങനെ മോഷ്ടിച്ചെടുക്കുന്ന ഈ ചില ‘ഞങ്ങൾ നേരങ്ങൾക്കു’  അതിന്റെതായ ഒരു ചാരുതയുണ്ട്.പിള്ളേരെ ഒക്കെ കെട്ടിച്ചു വിട്ടു, വയസ്സാം കാലത്തു  ഞങ്ങളുടെ കൊച്ചു വീടിന്റെ നീണ്ട തിണ്ണയിൽ കാലും നീട്ടിയിരുന്നു ഓർമ്മകളുടെ ഉത്സവകാലങ്ങൾ തേടിയിറങ്ങുമ്പോൾ ദിവസവും 12 മണിക്കൂർ computer ന്റെ മുൻപിൽ കുത്തിയിരുന്ന് ജോലി ചെയ്തതും, (അത് എന്നെ ഉദ്ദേശിച്ചല്ല ), Routine ജോലികളും, ഒന്നും ആവരുത്  മുന്നിൽ വരേണ്ടത്. ഇത് പോലെയുള്ള ചില രസമുള്ള നിമിഷങ്ങൾ ആവണം.

നവമിയോട് പറയണം നീ ഇതിനൊക്കെ തക്കതായ പ്രതികാരം ചെയ്തോളാൻ. ഭാവിയിൽ ഭർത്താവിനേം കൂട്ടി ഇങ്ങനെ കുറച്ചു നല്ല ചില ഞങ്ങൾ നേരങ്ങൾ സൃഷ്ടിച്ചു കൊണ്ട് ! ഹല്ലാ പിന്നെ!!

തിരിച്ചു വീട്ടിലെത്തിയപ്പോൾ ഓടി വന്ന കുഞ്ഞിപ്പെണ്ണിന്റെ റിപ്പോർട്ടിങ് ” അമ്മേം അച്ഛനും ഞങ്ങളെ കൊണ്ട് പോവാതെ ഹോട്ടലിൽ പോയി ഫുഡ് കഴിച്ചെന്നു കേട്ട് നവമിച്ചേച്ചി ‘ഒറ്റ ഞെട്ടൽ’ എന്ന്!! “അപ്പൊ നീ ഞെട്ടിയില്ലേ ..?, എന്ന് ഞാൻ.  ഞാൻ എപ്പോഴേ  ഞെട്ടി എന്നവൾ!!

പാവങ്ങൾ അറിയുന്നുണ്ടോ ഇനി എത്ര ഞെട്ടാനിരിക്കുന്നു എന്ന്!!

‘അമ്മപ്പരീക്ഷണങ്ങൾ’!


സ്കൂളിൽ പോകുന്ന കുട്ടികൾ ഉള്ള അമ്മമാർ നേരിടുന്ന  പരീക്ഷണങ്ങൾ ഒന്ന് വേറെ തന്നെയാണ്. ഞായറാഴ്ച രാത്രി 10 മണിക്ക് മാത്രം ഉൾവിളി ഉണ്ടാകുന്ന projects, അന്തമില്ലാതെ നീളുന്ന home work പേജുകൾ, അങ്ങനെ ഇരിക്കുമ്പോൾ വരുന്ന പരിപാടികൾക്ക് വേണ്ട വസ്ത്രാലങ്കാരം, കേശാലങ്കാരം, make up  and grooming, പരീക്ഷാ തലേന്നത്തെ  വെപ്രാളം പങ്കുവെക്കൽ ഇതിന്റെ ഒക്കെ മൊത്തമായും ചില്ലറയായായും ഉള്ള കുത്തക  അവകാശം പൊതുവെ അമ്മമാർക്ക് ആണ് വീടുകളിൽ. എന്നെ പോലെ ചില അപൂർവം ഭാഗ്യവതികൾക്കു അപ്പൂപ്പൻ അമ്മൂമ്മമാരുടെ ‘കട്ട സപ്പോർട്ട് ‘ ഉള്ളത് കാരണം വല്യ പരിക്കുകൾ ഇല്ലാതെ  ‘അമ്മ- തൊഴിൽ ജീവിതങ്ങൾ tally ആക്കി കൊണ്ട് പോകാൻ കഴിയുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് കുഞ്ഞിപ്പെണ്ണിന്റെ PTA meeting നു ചെന്നപ്പോൾ ടീച്ചർ പറഞ്ഞത് Independence Day celebration ന്റെ ഭാഗമായി നിവേദിതക് ഉത്തർപ്രദേശ്‌ ആണ് തീം എന്നും , അതിന്റെ വേഷം കെട്ടിപ്പിച്ചു വിടണം എന്നും. ഇഷ്ടം പോലെ സമയം ഉണ്ട് ഓഗസ്റ്റ് അവസാനം ആണ് സെലിബ്രേഷൻ ഫിക്സ് ചെയ്തിരിക്കുന്നത് എന്ന് കേട്ട് ഞങ്ങൾ അത് അങ്ങ് മറന്നു. പിന്നീടു പ്രളയത്തിന്റെ പരീക്ഷണ നാളുകൾ ആയിരുന്നു. അതിന്റെ ഓട്ടത്തിൽ പിള്ളേരുടെ കാര്യം കുറെയൊക്കെ അങ്ങ് മറന്നു. അത് കഴിഞ്ഞു നാട്ടിലും പോയി മടങ്ങി വന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് ടീച്ചർ ന്റെ മെസ്സേജ് “ദേ ദിത് പോലെ വേണം ഉത്തർ പ്രദേശ് കാരിയായി നിവേദിതയെ മറ്റെന്നാൾ ഒരുക്കി വിടേണ്ടത് എന്ന്”. നോക്കിയപ്പോൾ ഇടത്തോട്ട് സാരി ഒക്കെ ഉടുത്തു ” വൈഷ്ണവ ജൻ കോ തീരെ സഖിയെ ..”ടൈപ്പ് ൽ  ഒരു തരുണി ആൻഡ് തരുണന്റെ പടം. ഇതിപ്പോ എവിടെ കിട്ടും ഈ ടൈപ്പ് എന്ന് മെസ്സേജ് അയച്ചിട്ട് ടീച്ചർ തിരിഞ്ഞു നോക്കിയില്ല.

UP image

തീർക്കാൻ ഉള്ള പത്തെഴുപത്തിരണ്ടു office  tasks ഇങ്ങനെ നിര നിരയായി അത്തപ്പൂവിട്ടു കളിച്ചു കൊണ്ടിരിക്കുന്ന പ്രിയതമനു മുന്നിൽ ഞാൻ ദയാഹർജി സമർപ്പിച്ചു. അച്ഛനും അമ്മയും നാട്ടിൽ ആയോണ്ട് ദുഃഖം പങ്കു വെക്കാൻ ഞങ്ങൾ മാത്രമേയുള്ളായിരുന്നു. പ്രിയതമൻ എന്തായാലും അവസരത്തിനൊത്തു ഉയർന്നു. UP സാരിയും തപ്പി ഞങ്ങൾ ഇലക്ട്രോണിക് സിറ്റിയുടെ പാതയോരങ്ങളിലൂടെ ഞങ്ങൾ  അലഞ്ഞു നടന്നു. പിള്ളേരുടെ size കോട്ടൺ സാരി എങ്ങും കിട്ടാനില്ല. ഇനി ഉള്ള ഏക ഓപ്ഷൻ customized sari ഉണ്ടാക്കി എടുക്കുക എന്നതാണ്. എനിക്ക് പണ്ടേ എഴുത്തൊഴിച്ചു ബാക്കി വര, തയ്യൽ, make up ഇത്യാദി കലകളിൽഅവഗാഹം തീരെ പോരാത്തതു കൊണ്ട് തീരെ കോൺഫിഡൻസ് കുറവ്. പിന്നെ ഗതികേട് കൊണ്ട് തലപുകഞ്ഞു ആലോചിച്ചു ഒരു കണ്ടു പിടിത്തം നടത്തി. ഒരു കടയിൽ കയറി കോട്ടൺ ബ്ലൗസ് പീസ് മേടിച്ചു സാരി ആക്കം. കൂട്ടുകാരി ഗ്രീഷ്മ കുഞ്ഞി ബ്ലൗസ് സംഘടിപ്പിച്ചു തരാം എന്ന് പറഞ്ഞത് കേട്ട് പകുതി ആശ്വാസം ആയി. അങ്ങനെ ഒരു കടയിൽ കയറു രണ്ടും കൽപ്പിച്ചു രണ്ടു മീറ്റർ ബ്ലൗസ് തുണി വാങ്ങി. ഇത്തിരിപ്പോന്ന കുഞ്ഞിപ്പെണ്ണായതു കൊണ്ട് രണ്ടു മീറ്റർ ധാരാളം എന്ന് ഞാൻ തെറ്റിദ്ധരിച്ചു പോയി. വീട്ടിൽ വന്നു യൂട്യൂബ് ഒക്കെ നോക്കി സാരി ചാർത്തിപ്പിച്ചപ്പോൾ pleats ഇടാനും തലയിൽ കൂടി ഇടാനും ഒന്നും തികയുന്നില്ല. അതിൽ ലാഭം പിടിക്കാതെ ഒരു മീറ്റർ കൂടി വാങ്ങിയാൽ പോരായിരുന്നോ എന്ന് പ്രിയതമൻ. അതിപ്പോ ഞാൻ എങ്ങനെ അറിയാനാ UP സാരി ഉടുക്കാൻ ഇത്ര നീളം വേണമെന്ന് ഞാൻ. അവസാനം വീണ്ടും തലപുകച്ചു പ്രിയതമ ഐഡിയ കണ്ടെത്തി. അടുത്തുള്ള ഒരു കടയിൽ പോയി ഒരു മീറ്റർ ലൈനിങ് തുണി മേടിച്ചു നിലവിൽ ഉള്ള സാരി തുണിയിൽ തയ്ച്ചു പിടിപ്പിച്ചു. അങ്ങനെ ലാവിഷായി തലയിൽ കൂടി ഇടാൻ ഒക്കെ ഉള്ള നീളം ഒപ്പിച്ചു.

അങ്ങനെ എല്ലാം നേരെ ആയി എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഇടി  വെട്ടിയവന്റെ തലയിൽ തേങ്ങാ വീഴുന്നത്- office mail. നാളെ ടീമെല്ലാം കൂടി lunch നു മീറ്റ് ചെയ്യണം എന്ന്. തിങ്കൾ മുതൽ വെള്ളി വരെ work from home ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. വേറെ വഴിയില്ല(അച്ഛനും അമ്മയും നാട്ടിൽ ആണല്ലോ). ഈ കഴിഞ്ഞ 9  മാസത്തെ Cognizant ജീവിതത്തിൽ ഇത് വരെ ടീം ഒരുമിച്ചു ഒരു ലഞ്ച് പ്ലാൻ ചെയ്തിട്ടില്ല. കൃത്യം മുഹൂർത്തത്തിന് വെച്ചിരിക്കുകയായിരുന്നു!

ഇതൊന്നു പറയാൻ മീറ്റിംഗോട് മീറ്റിംഗിൽ വ്യാപൃതനായിരിക്കുന്ന പ്രിയതമൻ നട  തുറക്കുന്നുമില്ല. ഇതിനിടയിൽ അങ്ങോട്ടും ഇങ്ങോട്ടും ഞോണ്ടിയും മാന്തിയും കളിക്കുന്ന കൊച്ചു ലുട്ടാപ്പികൾക്കു എന്റെ കൈയ്യിൽ നിന്നും ശരിക്കും കിട്ടി. അവസാനം നട  തുറന്നിറങ്ങിയ പ്രിയതമനോട് ഞാൻ കാര്യങ്ങൾ ഉണർത്തിച്ചു.ഞാൻ mail calendar  invite decline ചെയ്യാൻ പോവാണെന്നും പറഞ്ഞു.   ഓഫീസെന്നാൽ ജീവശ്വാസത്തിനേക്കാളും പ്രധാനമായി കാണുന്ന പ്രിയതമൻ പറഞ്ഞു No Never. ടീം നെ മീറ്റ് ചെയ്യുന്ന ഒരു occassion നും മിസ് ചെയ്യാൻ പാടില്ല അത്രേ.  അപ്പൊ “ഇവിടെ കല്യാണം അവിടെ പാല് കാച്ചു ” എന്ന മട്ടിൽ ഞാൻ എങ്ങനെ  എല്ലാം കൂടി ഒപ്പിക്കും . രാവിലെ കൊച്ചു ഗുണ്ടയെ സാരി ഉടുപ്പിക്കണം, food ഉണ്ടാക്കണം, റെഡി ആക്കണം, ലഞ്ച് പാക്ക് ചെയ്യണം,  എനിക്ക് റെഡി ആകണം, ട്രെയിൻ പിടിക്കണം  ഇതെല്ലം കൂടി എങ്ങനെ..ഇതൊന്നും പോരാഞ്ഞു കൂനിന്മേൽ കുരു എന്ന് പറയുമ്പോലെ  കൊച്ചിനെ രാവിലെ സ്കൂൾ കൊണ്ട് വിടുകയും വേണം, പ്രിയതമനു  രാവിലെ 8 to 9 മീറ്റിംഗ് ഉള്ള ദിവസം കൂടിയാണ്. നീ ഒന്നും കൊണ്ട് പേടിക്കണ്ട എന്റെ മീറ്റിംഗ് കഴിഞ്ഞു വേണ്ടി വന്നാൽ ഞാൻ നിന്നെ നാളെ Hebbal വരെ കൊണ്ട് വിടും എന്ന് പ്രിയതമൻ ഉദാരമതിയായി. നിങ്ങൾ എന്തറിഞ്ഞ ഈ പറയുന്നത് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു . ഇവിടുന്നു ഹെബ്ബാൾ വരെ ഡ്രൈവ് ചെയ്തു തിരിച്ചു വരണമെങ്കിൽ മിനിമം ആറു മണിക്കൂർ എടുക്കും. അപ്പോഴേക്കും കൊച്ചു സ്കൂളിൽ നിന്ന് വരും. എന്നാലും ആ ഉദാരമനസ്സിനു മുന്നിൽ ഞാൻ കൃതാർത്ഥയായി സൂർത്തുക്കളെ ..!

അന്ന് ഉറക്കമില്ലാത്ത രാത്രി ആയിരുന്നു. അഞ്ചരക്ക് വെച്ച alarm അടിക്കുന്നുണ്ടോ എന്നറിയാൻ മൂന്നു മണി തൊട്ടു ഉണർന്നു കിടന്നു!!SSLC  പരീക്ഷക്കൊ തുടർന്നുള്ള മറ്റു ഒരുപാടു പരീക്ഷകൾക്കോ ഞാൻ ഇങ്ങനെ ടെൻഷൻ അടിച്ചിട്ടില്ല. രാവിലെ പണികൾ ഒക്കെ ഒതുക്കി ഞാൻ കൊച്ചിനെ എഴുന്നേൽപ്പിച്ചു. വലുതാകട്ടെ തനിയെ റെഡി ആയി ഒരു പരാതിയും പരിഭവും ഒന്നും ഇല്ലാതെ സമയം ആയപ്പോൾ തനിയെ ഇറങ്ങി സ്കൂൾ ബസിൽ കയറിപ്പോയി. ചെറുത് അപ്പോഴും ആടി  പാടി ഇരിക്കുന്നതെ ഉള്ളു. പ്രിയതമനു രാവിലെ മീറ്റിംഗ് ഉള്ള ദിവസം അല്ലേ.. curfew പ്രഖ്യാപിച്ചിരിക്കും എട്ടു മുതൽ ഒമ്പതു വരെ. തെറ്റിച്ചാൽ ഇറങ്ങി വരുമ്പോൾ ആകാശത്തേക്ക് വെടിയാണ് . അത് കൊണ്ട് എനിക്ക്അ ലറി കൊച്ചിനെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കാൻ പറ്റില്ല. കുഞ്ഞു സാരിയും ബ്ലൗസ് ഉം ഒക്കെ എടുത്തപ്പോൾ ആണ് വെളിപാട് വന്നത്, ഇത് എവിടെ വെച്ച് കെട്ടും എന്ന്!! അടിപ്പാവാട എന്നൊരു സാധനത്തിനു ജീവിതത്തിൽ ഇത്രേം പ്രാധാന്യം തോന്നിയ ഒരു നിമിഷമായിരുന്നു. അവസാനം ഒരു ബ്ലാക്ക് പാന്റ് തപ്പിയെടുത്തു അതിൽ വെച്ച് കെട്ടാൻ തീരുമാനിച്ചു. അപ്പോഴാണ് അടുത്ത കടമ്പ. കൊച്ചിതു വരെ toilet ൽ  പോയിട്ടില്ല. ഇനി ഇതെല്ലം വെച്ച് കെട്ടി കഴിഞ്ഞേങ്ങാനും പോകണം എന്ന് പറഞ്ഞാൽ കഴിഞ്ഞില്ലേ കഥ. സാമം ദാനം ഭേദം വരെ പ്രയോഗിച്ചു ഉന്തി toilet ൽ വിടാൻ ശ്രമം നടത്തി പരാജയപ്പെട്ടു. പിന്നെ അവസാനം ഒരു പഴം കാണിച്ചു പ്രലോഭിപ്പിച്ചപ്പോൾ അവൾ വീണു. സമയം അങ്ങനെ  ശരവേഗത്തിൽ പൊയ്‌ക്കൊണ്ടിരിക്കുന്നു. അവസാനം അത് സംഭവിച്ചു. Toilet പ്ലാൻ success. ഞാൻ വിജയശ്രീലാളിതയായി കൊച്ചിനെ കുളിപ്പിച്ച് കൊണ്ട് വന്നു.

അസ്സൽ ഒരു കവലച്ചട്ടമ്പി mode ൽ നടക്കുന്ന ഈ ഐറ്റത്തിനെ എങ്ങനെ ഒരു ഉത്തർപ്രദേശ് “കുൽസ്ത്രീ” ആക്കും എന്നത് അടുത്ത കടമ്പ. ഇങ്ങോട്ടു തിരിയാൻ പറഞ്ഞാൽ കൃത്യം അങ്ങോട്ട് തിരിഞ്ഞിരിക്കും എന്നതാണ് അവളുടെ ഒരു ഇത്! അവസാനം ഒരുവിധത്തിൽ സാരി ഒക്കെ ഉടുപ്പിച്ചു ഒരു 150 പിന് ഒക്കെ കുതിപ്പിച്ചു  എടുത്തു. അമ്മാ എനിക്ക് കാലു കഴക്കുന്നു . കഴിഞ്ഞ അരമണിക്കൂറായി കൊച്ചിനെ കട്ടിലിന്റെ മുകളിൽ നിർത്തി ആയിരുന്നു പണി. പാവം ക്ഷീണിച്ചു. പൊട്ടും കമ്മലും മാലയും വളയും ഒക്കെ ചാർത്തി. Lipstick ആയപ്പോഴേക്കും കൊച്ചു charge ആയി. അപ്പൊ അടുത്ത പ്രശനം മൂക്കൂത്തി ഇല്ലല്ലോ എന്ന്. Innovation at its peak ൽ നിന്ന സമയം ആയതു കൊണ്ട് ‘അമ്മ അവൾക്കു നല്ല ഒരു കല്ല് വെച്ച പൊട്ടു കൊണ്ട് മൂക്ക് കുത്തിയിട്ടു. നല്ല ഒരുഗ്രൻ UP കുൽസ്ത്രീ അങ്ങനെ എന്റെ മുന്നിൽ അവതരിച്ചു.

 

pic1

അപ്പോഴേക്കും പ്രിയതമൻ മീറ്റിംഗ് ഒക്കെ തീർന്നു നട  തുറന്നു. അഞ്ചു മിനിറ്റിൽ കുളിച്ചെന്നു വരുത്തി, ദോശ തിന്നു എന്ന്  വരുത്തി കുലസ്ത്രീയെയും കൂട്ടി ഞങ്ങൾ ഇറങ്ങി. താഴെ എത്തി ഫോട്ടോ എടുക്കാൻ നിർത്തിയപ്പോൾ എനിക്കൊരു സംശയം ഇവളുട ആ വേഷം  കണ്ടിട്ട് ഒരു ഭൂകമ്പ ദുരിതാശ്വാസ ലുക്ക് ഉണ്ടോന്നു. പിന്നെ ഞാൻ തന്നെ ആണല്ലോ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് എന്നോർത്തപ്പോൾ ആരോടും മിണ്ടണ്ട ഈ സംശയം എന്ന് തീരുമാനിച്ചു. അങ്ങനെ വിജയകരമായി കൊച്ചിനെ സ്കൂളിൽ കൊണ്ട് സമർപ്പിച്ചു. കൊച്ചു സാരിക്കാരി ക്ലാസ്സിലേക്ക് നടന്നു കയറിയപ്പോൾ, കാന്തി മാം ന്റെ കണ്ണുകളിൽ സ്നേഹത്തിളക്കം, മറ്റനേകം കുഞ്ഞിക്കണ്ണുകളിൽ വിസ്മയം. ഓ…നിവേദിതാ , see ..നിവേദിതാ ..എന്ന് അലയൊലികൾ.

 

pic3

അങ്ങനെ ആ സംരംഭം വലിയ പരിക്കുകൾ ഇല്ലാതെ വിജയകരമായി പര്യവസാനിപ്പിച്ചു പ്രിയതമ അടുത്ത് കണ്ട ഒരു ബസ് ൽ  ചാടിക്കയറി ഓഫീസിലേക്ക്.. സ്കൂളിൽ നിന്ന്  പ്രോഗ്രാം കണ്ട പ്രിയതമൻ കുഞ്ഞിപ്പെണ്ണിന്റെ Ramp walk വീഡിയോ അയച്ചു തന്നു. കുഞ്ഞി  പെണ്ണ് നല്ല ഉഗ്രനായി അരയിൽ കയ്യൊക്കെ കുത്തി സാരിയും ഉടുത്തു catwalk ചെയ്യുന്നു. തിരിഞ്ഞു നടക്കാൻ ഒരുങ്ങിയിട്ടു പെട്ടന്ന് ഓർത്തു സദസ്സിനു Flying കിസ്സും സമ്മാനിച്ച് കുണുങ്ങി കുണുങ്ങി നടന്നു പോകുന്നു.. അങ്ങനെ എല്ലാം ശുഭം.

ഇതല്ല ഇതിനപ്പുറം ചാടികടന്നവനാണീ KK Joseph എന്ന മട്ടിൽ പ്രിയതമ ടീം ലഞ്ച് ഒക്കെ കഴിച്ചു  വൈകിട്ട് വീട്ടിലേക്കു..

‘തുക്കിടി സായ്‌വ്’ !


കുഞ്ഞിപ്പെണ്ണ് ‘തുക്കിടി സായ്‌വ്’  ആകാനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു. നല്ല കിണ്ണം കാച്ചിയ മലയാളം പറഞ്ഞു കൊണ്ടിരുന്നവൾ LKG B ൽ കയറി ഒരു മാസം പിന്നിട്ടതിൽ പിന്നെ ഭീകര ഇംഗ്ലീഷൊടെ ഇംഗ്ലീഷ് ആണ്. ഗ്രാമ്മറും തൊപ്പിയും ഒന്നും ഇല്ലെങ്കിലും അവൾ തകർക്കും. ഇംഗ്ലീഷ് രോഗം കലശൽ ആകുന്നതു എന്റെ കൂടെ ഉറങ്ങാൻ കിടക്കുമ്പോൾ ആണ്. അത് വരെ ‘മ്മേ’ ന്നു നീട്ടി വിളിച്ചോണ്ടിരുന്നവൾ mom ന്നു വിളി തുടങ്ങും. ഞാൻ അവളുടെ ആംഗലേയ പാണ്ഡിത്യം അളക്കാനായി അവളോട് ഓരോരോ വാക്കുകളുടെ ഇംഗ്ലീഷ് ചോദിക്കും. ഒരുമാതിരി പെട്ടതൊക്കെ അവൾ ഒപ്പിക്കും.   എന്റെ കൈയ്യിൽ ഉള്ള കുറെ  സ്റ്റോക്ക് തീർന്നപ്പോൾ ഞാൻ ചോദിച്ചു തറ തുടക്കുന്നതിന്റെ ഇംഗ്ലീഷ് എന്താണെന്ന്. കുറച്ചൊന്നു ആലോചിച്ചിട്ട് “Rubbing ” ന്നു ആദ്യം പറഞ്ഞു. പിന്നെ ഒന്നുടെ ആലോചിച്ചിട്ട് ” rubbing down ” ന്നു. ഞാൻ കഷ്ടപ്പെട്ട് ചിരിയടക്കി.

 

Niv 1

കഴിഞ്ഞ ദിവസം കുറെ നേരം ഫോൺ കളിക്കുന്നത് കണ്ടു ഞാൻ വാങ്ങി വെച്ചിട്ടു ഗുണദോഷിക്കാൻ ചെന്നു . അപ്പോൾ എന്നോട് ” My Brighten told you glass put and only see phone. if not pain will come your eyes” . ഞാൻ സപ്തനാഡികളും തളർന്നിരുന്നു. കവി എന്താണാവോ ഉദ്ദേശിച്ചത്‌!!എനിക്ക് കാര്യങ്ങൾ വ്യകതമായില്ല. അവൾ ക്ലിയർ ആക്കി. Brighten is my friend. ഓ..അങ്ങനെ..എനിക്ക് കത്തി. ക്ലാസ്സിലെ കൂട്ടുകാരൻ വക ഉപദേശം ആണ്. ഞാൻ ചോദിച്ചു ഈ glass എന്താ വെള്ളം കുടിക്കുന്ന ഗ്ലാസ് ആണോന്നു. അവൾക്കു അതൊട്ടും പിടിച്ചില്ല. ചുണ്ടു ദേഷ്യത്തിൽ കൂർപ്പിച്ചു, പുരികം ചുളിച്ചു , നെറ്റിയിൽ ഒരു അടിയും അടിച്ചു അവൾ എന്നെ പുച്ഛിച്ചു. ” ഗ്ലാസ് ന്നു പറഞ്ഞാൽ കണ്ണാടി. ഫോൺ നോക്കുമ്പോൾ  നമ്മൾ കണ്ണാടി വെച്ചോണ്ട് നോക്കിയില്ലെങ്കിൽ കണ്ണ് വേദനിക്കും  എന്നാ  പറഞ്ഞത് കേട്ടോ!! ഞാൻ ദീർഘനിശ്വാസം വിട്ടു, കഷ്ടപ്പെട്ട് ചിരി കണ്ട്രോൾ ചെയ്തു ബാക്കി കഥകൾ ചോർത്താൻ ശ്രമിച്ചു. പറഞ്ഞു വന്നപ്പോൾ ആണ് അറിഞ്ഞത് അവളുടെ കൂടെ first bench ൽ ഉണ്ടായിരുന്ന കൂട്ടുകാരൻ സഞ്ജിത്തിനു ടീച്ചർ punishment transfer കൊടുത്തു എന്ന്. ടീച്ചർ പറഞ്ഞത്രേ Talking too much ന്നു!!ക്ലാസ്സിലെ smallest girl ആയോണ്ട് first bench ൽ\നിന്ന് ഇവളെ നാട് കടത്താൻ ടീച്ചർ നു കഴിയുമെന്ന് തോന്നുന്നില്ല. ഇനി അടുത്ത ഇര പാവം Brighten ആണോന്നു എന്റെ ഭീതി.

 

Toilet ൽ പോയി മടങ്ങുന്ന വഴിയിൽ ഉന്തും തള്ളും  നടത്തി ക്രമസമാധാന നില തകരാറിൽ ആക്കാൻ ശ്രമിച്ചതിന് അവളെ കഴിഞ്ഞ ദിവസം ടീച്ചർ പൊക്കി എന്ന് അവൾ തന്നെ കുറ്റസമ്മതം നടത്തി.. ഞാൻ ഒന്നും ചെയ്തില്ല വേറൊരു കുട്ടി എന്നെ ഇക്കിളിട്ടതാ , ഞാൻ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ വീണു, അത് ടീച്ചർ കണ്ടതാണ്  എന്നൊക്കെ സ്വന്തം നിരപരാധിത്വം തെളിയിക്കാൻ അവൾ കിണഞ്ഞു പരിശ്രമിച്ചു.

എന്തായാലും സ്കൂൾ കഥകളുടെ ഒരു ചാക്ക് കെട്ടും കൊണ്ടാണ് എന്നും ആളുടെ വരവ്.സന്തോഷത്തോടെ ആണ് പോകുന്നതും മടങ്ങി വരുന്നതും.

 

 

niv2

 

ക്ലാസ്സിൽ മൂന്നു Arjun Menon ഉണ്ടെന്നാണ് അവൾ അവകാശപ്പെടുന്നത്. ‘അർജുൻ മേനോൻ’ ആണോന്നു ചോദിച്ചപ്പോൾ അവൾ correct ചെയ്തു മേനോൻ അല്ല, ‘മേനൻ’ ന്നു പറയണം എന്ന്.  അവളുടെ Kanthi  mam അങ്ങനെ ആണത്രേ പറയുന്നത്. അതെങ്ങനെ 3 പേർക്ക് ഒരേ പേര്? അവൾ പറഞ്ഞു Arjun Menon, Arjun Shane പിന്നെ Arjun Bharadwaj . അങ്ങനെ ‘3 Arjun Menon’ ഉണ്ടെന്നു. എന്നാലും മൂന്നു പേരും  Arjun Menon അല്ലല്ലോ, ഞാൻ പറഞ്ഞിട്ട് അവൾ സമ്മതിച്ചു തരുന്നേയില്ല..അപ്പോൾ ഒരു Arjun Menon ഉം മറ്റേതു രണ്ടും വേറെ പേരും അല്ലെ എന്ന് ഞാൻ clarify ചെയ്യാൻ ഇറങ്ങിയപ്പോൾ അവൾക്കു കലി  വന്നു. . പ്രിയതമൻ കിട്ടിയ അവസരം പാഴാക്കാതെ ഗോളുമായി ഇറങ്ങി “നിന്റെ അല്ലെ കൊച്ചു. എപ്പോഴും നീ പിടിച്ച മുയലിനു എത്ര കൊമ്പു എന്ന് നീ തന്നെ അല്ലെ  തീരുമാനിക്കുന്നത് ” പിന്നെ കൊച്ചു  അങ്ങനെ അല്ലെ പറയു എന്ന്”!! വീണ്ടും മത്തൻ കുത്തിയാൽ കുമ്പളം ഉദാഹരണം! ഞാനും വിട്ടില്ല “പിന്നെ.. നിങ്ങൾ   പിടിച്ച മുയലിനു ബാക്കിയുള്ളവർ പറയുന്ന കൊമ്പ് സമ്മതിക്കുന്ന പുണ്യാളൻ ഒന്നുമല്ലലോ നിങ്ങൾ.” എന്ന് ഞാൻ. ‘എല്ലാവര്ക്കും അവരവർ പിടിക്കുന്ന മുയലിനു അവരവർ തീരുമാനിക്കുന്ന കൊമ്പ് എന്ന കിനാശ്ശേരി’ ആവണം നമ്മുടെ സ്വപ്നം എന്നും ഞാൻ കൂട്ടിച്ചേർത്തു.

‘പേരഹങ്കാരം’!!


‘ഭവ്യ കൃഷ്ണ’ എന്ന വളരെ ചുരുക്കം പേർക്ക് മാത്രം സ്വന്തമായിട്ടുള്ള ഒരു പേരിന്റെ ഉടമ ആയിരുന്നു ഞാൻ അങ്ങ് കേരളനാട്ടിൽ . അതിന്റെ അഹങ്കാരം ചില്ലറയൊന്നും ആയിരുന്നില്ല മനസ്സിൽ. നാട്ടിലും സ്കൂളിലും കോളേജിലും ഒക്കെ  ‘ഒരേ ഒരു ഭവ്യ’, ‘ഒരൊറ്റ ഭവ്യ ‘ ആയി ഞാൻ ഇങ്ങനെ വാഴുമ്പോൾ,   നടന്നു പോകുന്ന വഴിയിൽ ഒരു കല്ലെടുത്തെറിഞ്ഞാൽ ചെന്ന് കൊള്ളുന്നത്   ചേച്ചിയുടെ ദിവ്യ എന്ന പേരുള്ളവരിൽ   ആയിരുന്നു. അത് എന്റെ എന്റെ അഹങ്കാരം കൂട്ടി.

Pic1 blog

എനിക്ക് ഈ പേരിട്ടത് മുളക്കുഴ വല്യപ്പൂപ്പൻ ആയിരുന്നു. മലയാളികൾക്ക്ഈ അത്രയൊന്നും പരിചിതമല്ലാത്ത ഈ  പേര് വന്ന വഴി  ഏതെന്നു എനിക്ക് അന്നൊന്നും അറിയില്ലായിരുന്നു. ചാഞ്ഞും ചരിഞ്ഞും ഒക്കെ എന്റെ ഈ മനോഹര നാമധേയം എഴുതി ഭംഗി ആസ്വദിച്ചു നടന്നിരുന്നു അന്നൊക്കെ. പലർക്കും മര്യാദക്ക് പറയാൻ ബുദ്ധിമുട്ടുള്ള പേരായിരുന്നു എന്റേത്. ഒന്നുകിൽ ഫവ്യ അല്ലെങ്കിൽ ‘ബവ്യ’  (Ansu ന്റെ  ആ ബവ്യ വിളി കേൾക്കാൻ ഒരു കൊതി ഇപ്പോൾ!)  എന്ന് വിളിച്ചു എന്റെ പേരിന്റെ കാവ്യ ഭംഗി പലരും ചോർത്തി കളഞ്ഞിരുന്നു എങ്കിലും ഭാരതത്തിന്റെ ഭ ഉള്ള എന്റെ പേരിനെ ഞാൻ ഒരുപാടു  സ്നേഹിച്ചു. നവ്യയും, കാവ്യയും, ഒക്കെ നടിമാരായി വന്ന കാലത്തും ഒരു ഭവ്യ  പോലും മലയാളത്തിൽ നടിയായി ഇല്ല എന്നോർത്ത് ഞാൻ സ്വകാര്യമായി സന്തോഷിച്ചു, അഹങ്കരിച്ചു. എങ്ങാനും ഉണ്ടെങ്കിൽ സകലരും പറഞ്ഞു പറഞ്ഞു അതിന്റ ഭംഗി തീർക്കും എന്ന് ഞാൻ പേടിച്ചു. പഠിച്ചിരുന്ന ഒരിടത്തും മറ്റൊരു ഭവ്യ പങ്കിട്ടെടുക്കാത്ത പേരായി ഞാൻ ജൈത്രയാത്ര തുടർന്നു ..പക്ഷെ ഒക്കെ ഈ കന്നഡ നാടിന്റെ മടിത്തട്ടിൽ വന്നു കൂടു കൂട്ടുന്ന കാലം വരെ മാത്രം എന്ന് ഞാൻ അന്നറിഞ്ഞില്ലല്ലോ..

pic 2 blog

പണ്ടൊരിക്കൽ ഹൈദരാബാദിൽ താമസിച്ചിരുന്ന ഒരു സുഹൃത്ത് Bhavya  constructions എന്ന ബോർഡ് കാണുമ്പോൾ എന്നെ ഓർത്തിരുന്നു എന്ന് പറഞ്ഞപ്പോൾ പോലും ഞാൻ ഓർത്തു അത് വളരെ rare ആയി സംഭവിച്ച ഒരു naming accident ആയിരിക്കും. ഞാൻ കരുതി അധികം ആർക്കും പങ്കു വെച്ച് കൊടുക്കാത്ത ഒരു പേരുമായി ഇങ്ങനെ ജീവിതകാലം മുഴുവൻ കഴിയും എന്ന്. ബാംഗ്ലൂർ ൽ ഞാൻ ജോലിക്കു കയറിയ നാൾ മുതൽ എനിക്ക് തോന്നി തുടങ്ങി അവിടെയും ഇവിടെയും ഒക്കെ കേൾക്കുന്നുണ്ടല്ലോ എന്റെ പേര് പോലെ എന്ന്.എന്റെ പേര് നാട്ടിൽ വളരെ rare ആണെന്ന് പറഞ്ഞപ്പോൾ ഒരിക്കൽ Compassites ലെ ശില്പ പുച്ഛിച്ചു. ഇതിവിടെ വളരെ common ആയ പേരാണെന്ന്. പാവം ഞാൻ.. അത് ശിൽപയുടെ പൊതുവെയുള്ള rudeness ആയി കരുതി വേണ്ടവിധം ഗൗനിച്ചില്ല…  അതൊക്കെ accidental coincidence ആയി ഞാൻ എഴുതി തള്ളി. Happiest Minds ൽ കയറിയപ്പൊൾ അതെ ഓഫീസിൽ മറ്റൊരു ഭവ്യ . എനിക്കുള്ള mails അബദ്ധത്തിൽ അവൾക്കും അവൾക്കുള്ളത് ചിലപ്പോൾ എനിക്കും വഴി തെറ്റി വരാൻ  തുടങ്ങിയപ്പോൾ എന്റെ ‘പേരഭിമാനം’ ഇടിയാൻ തുടങ്ങി.

ഇന്നിപ്പോൾ നാട്ടിൽ പണ്ട് ദിവ്യ എന്ന പേരിനേക്കാൾ കഷ്ടമായ അവസ്ഥയിൽ ആണ് ഞാൻ. Office  skype  ൽ  ഭവ്യ എന്ന് തിരഞ്ഞപ്പോൾ, ” We found too many  results for your search. Please refine your search ” അത്രേ.. അതൊന്നും പോരാഞ്ഞു എന്റെയീ മനോഹരപ്പേരിൽ ഏതോ ഒരു മൂന്നാംകിട കന്നഡ നടിയും ഉണ്ടെന്ന് അറിഞ്ഞപ്പോൾ ‘തിരുപ്പതിയായി ഭഗവാനെ തിരുപ്പതിയായി’ !!   ‘ഇതിലും ഭേദം എന്നെയങ്ങട് കൊല്ലായിരുന്നില്ലേ’ എന്ന് നെടുമുടി വേണു സ്റ്റൈലിൽ ഞാൻ മനസ്സിൽ പൊട്ടിക്കരഞ്ഞു.

എന്റെ പേര് വന്ന വഴി ആലോചിച്ചപ്പോൾ ഇപ്പൊ മനസ്സിലാകുന്നു. മുളക്കുഴ വല്യപ്പൂപ്പൻ തന്റെ Airforce ജോലിയുടെ ഭാഗമായി ബാംഗ്ലൂർ ഏറെക്കാലം താമസിച്ചിരുന്നു. അങ്ങനെ കന്നഡ നാടിന്റെ മടിത്തട്ടിൽ നിന്നും കടം കൊണ്ട പേരായിരുന്നു മലയാളനാടിനു അത്ര പരിചിതമല്ലാത്ത ഈ ഭവ്യ. ആരെങ്കിലും പേര്ചോദിക്കുമ്പോൾ ആർക്കുമില്ലാത്ത ഒരു പേര്  പറയുന്നതിൻറെ ആ ത്രിൽ അങ്ങ് പോയി ഇപ്പോൾ. ചോദിക്കുന്ന ആളിന്റെയും  പേര് ഭവ്യ എന്ന് ആകരുതേ എന്ന് മാത്രമാണ് ഇപ്പോൾ മനസ്സിൽ. ആ ..അല്ലെങ്കിലും ഒരു പേരിലൊക്കെ എന്തിരിക്കുന്നു..

എൻ്റെ കല്യാണച്ചെക്കൻ!!


IMG_2262

കൊച്ചു കുഞ്ഞിപ്പെണ്ണിന് ഇന്ന് നാലാം പിറന്നാൾ. കഴിഞ്ഞൊരു ദിവസം ഉറങ്ങാൻ കിടക്കുമ്പോൾ ഉള്ള സംഭാഷണം.

അമ്മെ ഞാൻ എപ്പോഴാ വലുതാവുന്നേ..
മോൾടെ birthday വരുന്നല്ലോ. അങ്ങനെ കുറെ birthdays കഴിയുമ്പോൾ മോൾ വലുതാവും.
വലുതാവുമ്പോ എനിക്ക് അമ്മയെ കല്യാണം  കഴിച്ചാൽ മതി.
അതെന്തിനാ നിനക്ക് നല്ല ഒരു ചെറുക്കനെ കല്യാണം കഴിച്ചാൽ പോരെ..

“വേണ്ട എനിക്ക് അമ്മയെ ആ ‘ബങ്കര ഇസ്‌തം’ .പക്ഷെ ഞാൻ വളർന്നു വലുതാവുമ്പോ അമ്മ പിന്നേം വലുതാവുമോ..അമ്മ ഒത്തിരി വലുതാവല്ലേ..ഗോപു ചേട്ടനേം ചേച്ചിയേം കണ്ടില്ലേ അമ്മ. അത് പോലെ കറക്റ്റ് ആയിട്ടിരിക്കണം. അത് കൊണ്ട് ഒത്തിരി വലുതാവല്ലേ..”

അപ്പൊ എന്റെ വളർച്ച മുരടിപ്പിച്ചു നിർത്തിയിട്ട അവൾ വലുതാവുമ്പോ എന്നെ കല്യാണം കഴിക്കാൻ ആണ് ആശാട്ടിയുടെ പ്ലാൻ .

അതിനു നമ്മൾ രണ്ടും girls അല്ലെ. ഞാൻ എന്റെ കല്യാണം മുടക്കാൻ അടുത്ത വഴി തേടി.

“അമ്മ കണ്ടോ എനിക്ക് short hair ആണ് boys ന്റെ കൂട്ട്. അമ്മാവൻ പറഞ്ഞല്ലോ എന്നെ കണ്ടിട്ട് ഒരു boy ടെ  കൂട്ടിരിക്കുന്നു എന്ന്..ഞാൻ ഇനി തലമുടി വളർത്താതിരുന്നാൽ മതിയല്ലോ”.

എന്റെ മുടക്കൽ അവൾ മടക്കി പോക്കറ്റിൽ വെച്ച് ആത്മവിശ്വാസത്തോടെ എന്നെ നോക്കി നിന്നു..

വളർന്നു വലുതായി എന്നെ കല്യാണം കഴിച്ചു എന്റെയുക്മ അവളുടെയും  ഭാവി ശോഭനം ആക്കാനിനിരിക്കുന്ന ഞങ്ങളുടെ കുഞ്ഞിപ്പെണ്ണിന് ഇന്ന് നാലാം പിറന്നാൾ..രാവിലെ ദോശയുടെ പ്ലേറ്റ് ഉം എടുത്തു ഞാൻ എവിടെ എങ്കിലും ഒന്ന് ഇരിക്കട്ടെ..എന്നാലേ കുറച്ചു ” ആശ്വാസം” കിട്ടത്തുള്ളൂ എന്ന് പറഞ്ഞു എൻ്റെ കല്യാണച്ചെക്കൻ ഫീൽഡ് ൽ ഇറങ്ങിയിട്ടുണ്ട്..

മാമ്പഴക്കാലം


മാവെല്ലാം നിറയെ പൂത്തിരിക്കുന്നു എന്ന് കേട്ട നാൾ മുതൽ നാട്ടിൽ പോകാൻ മനസ്സ് കൊതി തുള്ളുന്നു. എനിക്കും ഒരു വേനലവധിക്കാലം ഉണ്ടായിരുന്നെങ്കിൽ..ഭൂമി തരുന്ന സമ്മാനങ്ങളിൽ ഏറ്റവും മികച്ച രണ്ടെണ്ണമാണ് മഴയും മാമ്പഴക്കാലവും. രണ്ടും ഒരുമിച്ചു വന്നാൽ അതിനേക്കാളും വലിയ ഒരു സ്വർഗ്ഗം ഇല്ലെന്നു തോന്നുന്നു. കല്ലൂപ്പാറയിലെ പഴയ മാമ്പഴക്കാലങ്ങൾ ഓർമ്മയിലേക്ക് ഓടിയെത്തുന്നു..ചോറുണ്ണാൻ ഒരു മാമ്പഴം മോഹിച്ചു നിൽക്കുന്ന വെള്ളിക്കൊലുസ്സിട്ട ആ പഴയ പെൺകുട്ടിക്ക് മുൻപിലേക്ക് കാറ്റിൽ  വീഴുന്ന ഒരു കുല ഹരിത സ്വർണ്ണ വർണ്ണങ്ങൾ ഇടകലർന്ന മാമ്പഴങ്ങൾ. ആ ഓർമ്മ തന്നെ എത്ര മോഹനമാണ്..ഇവിടെയീ ബാംഗ്ലൂർ നഗരത്തിൽ ഹൈപ്പർ മാർക്കറ്റ് ൽ അടുക്കിയടുക്കി വെച്ച കാർബൈഡ് കുത്തി വെച്ച, ഫുൾ makeup ഇട്ട നടിയെ  ഓർമ്മിപ്പിക്കുന്ന metrocity മാമ്പഴങ്ങൾക്കൊന്നും ആ ഒരു പഴയ മധുരവും ഫീലും ഒരു കാലത്തും പകർന്നു തരാൻ  ആവില്ല. ഒരിക്കൽ വീടിനടുത്തുള്ള Fruit Market ഇൽ (വളരെ വലിയ Centralized Hub for Fruits ആണ് )മാമ്പഴക്കാലത്തു സന്ദർശനം നടത്തിയപ്പോൾ അവിടെ കണ്ട കാഴ്ചകളിൽ മനം മടുത്തു മാമ്പഴത്തോട് തന്നെ വിരക്തി തോന്നിയിരുന്നു. അത്രയ്ക്ക് മരുന്നാണ് അവർ അവിടെ വെച്ച് തന്നെ spray ചെയ്യുന്നത്. വീട്ടിലൊരു മാവും ആ മാവിൽ അവധിക്കാലം നിറയെ മാമ്പഴവും ഇതൊക്കെ ആയിരുന്നല്ലോ നമ്മുടെ ഒക്കെ ബാല്യ കൗമാരങ്ങൾ ധന്യമാക്കിയിരുന്നത്.

 

Mango 1

കൊടുകുളഞ്ഞിയിലെ ഞങ്ങളുടെ വീടിന്റെ പിന്നിലായി കാവിലേക്കു പോകുന്ന വഴിയിൽ ഒരു വലിയ മൂവാണ്ടൻ മാവുണ്ടായിരുന്നു. അത് തന്നിരുന്ന കനി മധുരം ഇന്നും നാവിൽ നിറഞ്ഞു തുളുമ്പുന്നു. പിന്നീട് വീട് പണിക്കാലത്തു ആ മാവു ഏതോ കതകുകളോ  ജനലുകളോ ഒക്കെയായി രൂപാന്തരം പ്രാപിച്ചത് ഇന്ന് വേദനിപ്പിക്കുന്ന ഓർമ്മയാണ്.സമ്മാനങ്ങളുമായി വർഷത്തിലൊരിക്കൽ വരുന്ന ഒരു പ്രിയബന്ധുവിനെ പോലെ എല്ലാ വർഷവും നിറയെ മധുര കനി തന്നിരുന്ന ആ ഫല വൃക്ഷം ഇല്ലാതായി പോയല്ലോ എന്നോർക്കുമ്പോൾ സങ്കടം. പകരമൊരുപാട് പുതിയ മാവുകൾ വന്നുവെങ്കിലും ആ മാവ് ഇന്നും ഒരു നഷ്ടസ്വപ്നമായി നിൽക്കുന്നു. വീടിനു മുൻപിലത്തെ കിളിച്ചുണ്ടൻ മാവ് ഇപ്പോഴുമുണ്ട്. നിറയെ കായ്ക്കും എല്ലാക്കൊല്ലവും. പക്ഷെ നിന്ന് പഴുക്കാൻ വിട്ടാൽ  എല്ലാത്തിലും പുഴു കയറും. പച്ച ആയിരിക്കുമ്പോഴേ പറിച്ചു വെച്ചാൽ രക്ഷപ്പെടുത്താം. എത്രയോ സ്റ്റഡി ലീവ് ദിനങ്ങളിൽ ആ കിളിച്ചുണ്ടൻ മാമ്പഴം അമ്മൂമ്മയെ കൊണ്ട് തൊലി കളയിപ്പിച്ചു  നല്ല rectangular കഷ്ണങ്ങളായി മുറിപ്പിച്ചു, ഉപ്പും മുളകും മേമ്പൊടി ചേർത്ത് മുൻപിൽ പുസ്തകവും തുറന്നു വെച്ച് പഠിക്കാതെ ആവോളം സ്വപ്നം കണ്ടു മതി മറന്നിരുന്ന ഒരു പഴയ കൗമാരക്കാരിയെ എനിക്കിന്നും കാണാം.

 

mazha1

 

പിന്നെയൊരു കാലത്തു സ്വന്തം വീടും നാടും വിട്ടു മറ്റൊരു നഗരത്തിലേക്കു ചേക്കേറുമ്പോൾ ഓരോരുത്തർക്കും വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നത് എന്തൊക്കെയാണ്..പ്രിയപ്പെട്ടവർ എല്ലാം ഒരു വിളി ദൂരത്തിനപ്പുറം, ഒരു രാത്രി ദൂരത്തിനപ്പുറം ഉണ്ടെങ്കിലും ഒന്നും ഒരിക്കലും പഴയതു പോലെയാവില്ലല്ലോ. കാലത്തിന്റെ അനിവാര്യമായ മാറ്റങ്ങൾക്കു തടയിടാനാവില്ല എന്നറിയാം .എങ്കിലും അങ്ങ് ജന്മ നാടിന്റെ മടിത്തട്ടിൽ മാവ് പൂത്തു എന്ന് കേൾക്കുമ്പോൾ, കണ്ണിമാങ്ങകൾ ഉണ്ടായി തുടങ്ങി എന്ന് കേൾക്കുമ്പോൾ, തോരാതെ മഴ പെയ്യുന്നു എന്ന് കേൾക്കുമ്പോൾ, ചക്ക വരട്ടുന്നു എന്ന് കേൾക്കുമ്പോൾ, ഓണം വരാറായി എന്ന് കേൾക്കുമ്പോൾ, ഗൃഹാതുരതയുടെ ആർദ്രമായ ഒരു പുതപ്പെടുത്തു തല മൂടിയിരുന്ന് ആരും കാണാതെ ഉള്ളിൽ വിതുമ്പുന്ന ഒരു ചെറിയ പെൺകുട്ടി എന്റെ ഉള്ളിലും ഉണ്ട്. ദൂരങ്ങൾ പ്രിയതരമായ ഓർമ്മകളുടെ സമൃദ്ധിയിൽ തോൽപ്പിക്കാൻ ശ്രമിക്കുന്ന, മനസ്സ് കൊണ്ട്, ഹൃദയ ബന്ധങ്ങൾ കൊണ്ട് എന്നും സമ്പന്നയായ ഒരുവൾ.

അവൾ ഓർമ്മകളുടെ മഴക്കാലത്തിലേക്കു ഒരിക്കൽ കൂടി ഒന്ന് നനഞ്ഞിറങ്ങി ആ മഴയിൽ വീണ ഒരായിരം മധുരക്കനികൾ നുണഞ്ഞിങ്ങനെയിരുന്നു..കാലദേശങ്ങളും സമയവും ഒന്നുമോർമ്മിക്കാതെ.

വേനലവധിക്കാലത്തു അപ്പൂപ്പനും അമ്മൂമ്മക്കും ഒപ്പം നാട്ടിൽ പോകാൻ ഒരുങ്ങിയിരിക്കുന്ന എന്റെ രണ്ടു പെണ്കുട്ടികളോടും എനിക്ക് ഇപ്പോഴേ കടുത്ത അസൂയ ആണ്. കഴിഞ്ഞ അവധിക്കാലത്തും അവർ നാട്ടിൽ പോയി ആവോളം മാങ്ങയും ചക്കയും ചാ മ്പ ക്കയും ഒക്കെ കഴിച്ചു വന്നു. മാങ്ങ മരത്തിൽ നിന്ന് ഫ്രീ ആയി കിട്ടും എന്ന് എന്റെ പിള്ളേർക്ക് അന്നാണ് എന്ന് തോന്നുന്നു മനസിയിലായതു!

kids

 

ഇനി അധികം അകലെയല്ലാത്ത ഒരു കാലത്തു പഠനവും തിരക്കുകളും പുതിയ ലോകങ്ങളും പുതു കാഴ്ചകളും അവരുടെ അവധിക്കാലങ്ങൾ കവർന്നെടുക്കുന്നതിനു മുൻപുള്ള ഈ മധുര ബാല്യത്തിൽ അവർ ജന്മനാടിന്റെ മടിത്തട്ടിൽ പ്രിയപ്പെട്ടവരുടെ സ്നേഹത്തണലിൽ നിറയെ മാമ്പഴ മധുരം നുണയട്ടെ. അങ്ങനെ നാളെ അവരും എന്നെ പോലെ ഓർമ്മകളുടെ സമ്പത്സമൃദ്ധിയിൽ ധന്യരാവട്ടെ.ഏതു വറുതിയിലും ഒരിറ്റു ദാഹ ജലമാകാൻ , മുന്നോട്ടു പോകാനുള്ള ഊർജ്ജമാവാൻ ഇത് പോലെ ഗൃഹാതുരമായ ചില ഓർമ്മകൾക്ക് കഴിയും. മുന്നിലെ കാഴ്ചകളുടെ മോഹവേഗങ്ങൾ തേടി പോകുമ്പോഴും ഇടക്കെപ്പോഴെങ്കിലും പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു, വീണ്ടും യാത്ര തുടരാൻ  നാളെ ഒരുനാൾ അവർക്കും  കഴിയട്ടെ..

ഒരു മൈലാഞ്ചി മൊഞ്ചത്തി!


“എനിക്ക് മൈലാഞ്ചി ഇടണം”. നിവിക്കു കാലത്തേ എണീറ്റപ്പോൾ മുതൽ ഒരു ഉൾവിളി. ഉൾവിളി കുറച്ചു കഴിഞ്ഞപ്പോൾ നിലവിളി ആയി മാറി. “എനിക്ക് മൈലാഞ്ചി ഇട്ടേ പറ്റു . എനിക്ക് വേണം വേണം. മേടിച്ചു തരുമോ പ്ളീസ്..” ൽ തുടങ്ങി അവൾ സാമം ദാനം ഭേദം ദണ്ഡം ഒക്കെ ഞങ്ങളുടെ മേൽ പ്രയോഗിക്കാൻ തുടങ്ങി.

Nivi5

 

സാധാരണ ദിവസം കുളിപ്പിക്കാൻ ഒരു മല്ലയുദ്ധം നടത്തേണ്ടപ്പോൾ അവൾ ഇന്നലെ  സർവാത്മനാ  കുളിക്കാൻ തയ്യാറായി വന്നു. ‘അമ്മ കുക്കിംഗ് ൽ  ബിസി ആയോണ്ട് അച്ഛൻ ആയാലും മതി എന്ന് ഉദാരമതിയായി . കുളിച്ചു ഇറങ്ങി വന്നവൾക്കു ഒരുങ്ങണം  പോലും. സാധാരണ ഒന്ന് മുടി ചീകിപ്പിക്കണം എങ്കിൽ, പൊട്ടു തൊടണമെങ്കിൽ ഒക്കെ പിന്നാലെ നടന്നു കെഞ്ചണം . കണ്ണ് എഴുതിപ്പിക്കാൻ ആണെങ്കിൽ ജന്മം ചെയ്താൽ സമ്മതിക്കില്ല. പ്രിയതമന്  ആണെങ്കിൽ വാലിട്ടു കണ്ണെഴുതി കാണുന്നത് ഒരു weakness ആണ്. ഞാൻ കൊച്ചുങ്ങളെ മര്യാദക്ക് കണ്ണെഴുതിപ്പിക്കില്ല. എന്റെ ‘അമ്മ കുട്ടികളുടെകണ്ണെഴുത്തു  കാര്യത്തിൽ എന്നേക്കാൾ  മികച്ച കലാകാരി  എന്നാണ് ആളുടെ ആരോപണം. ഒരിക്കൽ എന്റെ ആ കുറവ് നികത്താൻ സ്വന്തമായി ആൾ കൊച്ചിനെ ഒന്ന് കണ്ണെഴുതിച്ചു. പിന്നെ minimum ഒരാഴ്ച എടുത്തു  കൊച്ചു നിവിയുടെ ശരിക്കും ഉള്ള മുഖം ഒന്ന് regain ചെയ്യാൻ. അത് കൊണ്ട് അന്ന് തന്നെ  ഞാൻ പ്രിയതമന്റെ  വക കണ്ണെഴുത്തു  ban ചെയ്തു.

Nivi2

 

പറഞ്ഞു വന്നത് അങ്ങനെ കുളിച്ചു വന്ന തരുണീമണി നല്ല ഉടുപ്പൊക്കെ എടുത്തു ഇടിപ്പിച്ചു. തലമുടി ചീകണം, പൊട്ടു തൊടണം, slide കുത്തണം എന്നൊക്കെ വളരെ വിശാലാ ഹൃദയ ആയി ഇങ്ങോട്ടു ആവശ്യപ്പെട്ടു. അതും പോരാഞ്ഞു “എനിച്ചു കണ്ണും കൂടെ എഴുതണം” എന്ന്. ഹോ ഇനി ചത്താലും വേണ്ടില്ല എന്ന മട്ടിൽ ഞങ്ങൾ ഞെട്ടി പരസ്പരം നോക്കി. വേഗം എഴുതിപ്പിക്കു മനസ്സ് മാറുന്നതിനു മുൻപ് എന്ന് പ്രിയതമൻ. വാലിട്ടു കണ്ണെഴുതി എന്നിട്ടു ആൾ കണ്ണാടിക്കു മുന്നിൽ നിന്ന് ചാഞ്ഞും ചരിഞ്ഞും ഒക്കെ നിന്ന് ഭംഗി ആസ്വദിക്കുന്നു. പിന്നെ തിരിച്ചു വന്നു ഇനി എനിച്ചു മൈലാഞ്ചി കൂടെ ഇടണമത്രേ. അപ്പൊ അത് ഇനിയും വിട്ടിട്ടില്ല.  അതിനു വേണ്ടിയായിരുന്നു ഈ make  up  ഒക്കെ. “ഇവൾക്ക് ഇതെന്താടി പെട്ടന്ന് ഇങ്ങനെ ഒക്കെ ഒരു ബോധോദയം”. പ്രിയതമനു  ഒരു ആശങ്ക. ആതാ ഞാനും ആലോചിക്കുന്നത് , ഞാനും ആ ആശങ്കയിൽ പങ്കു ചേർന്നു .

ഞാൻ മെല്ലെ അവളെ വിളിച്ചു. മോൾക്ക് ‘അമ്മ മൈലാഞ്ചി ഒക്കെ മേടിച്ചു തരാം. അല്ല പെട്ടന്ന് എന്താ മോൾക്ക് മൈലാഞ്ചിയിടണം എന്ന് തോന്നിയത്. അതൊക്കെയുണ്ട്.. അവൾ കൊഞ്ചി.. ഞാൻ  അമ്മേടെ കല്യാണ ഫോട്ടോ കണ്ടല്ലോ ‘അമ്മ മൈലാഞ്ചിയിട്ടിരിക്കുന്നതു. എനിച്ചും അത് പോലെ ഇടാൻ കൊതി വന്നിട്ടാ..അപ്പോഴാണ് ഞങ്ങൾക്കു മനസ്സിലായത്. അപ്പോൾ ഞങ്ങൾക്ക് കുറച്ചു  സമാധാനമായി! അല്ല New Gen  ആണ്, നമ്മൾ എന്തും പ്രതീക്ഷിക്കണമല്ലോ!!

Nivi mehendi

 

പുതിയ കമ്പനി യുടെ onboarding മഹാമഹതിന്റെ ഭാഗമായി upload ചെയ്യണ്ട documents തേടി പോയപ്പോഴാണ് വര്ഷങ്ങള്ക്കു ശേഷം കല്യാണ ഫോട്ടോസ് ഉം CD യും ഒക്കെ കണ്ടു കിട്ടുന്നത്. ഫോട്ടോസ് എല്ലാം ഞാൻ ഫോണിലേക്കു കോപ്പി ചെയ്തിട്ടിരുന്നു. ആൾ ഫോണിൽ ആ ഫോട്ടോ ഒക്കെ കണ്ടിട്ടാണ് പെട്ടന്ന് ഒരു ഇളക്കം. എന്തായാലും മൈലാഞ്ചി വേണം എന്നെ പറഞ്ഞുള്ളു . കല്യാണം  കഴിക്കണം ഉടനെ എന്ന demand ഒന്നും  വെച്ചില്ലല്ലോ ഭാഗ്യത്തിന്  !

പണ്ടത്തെ ഒക്കെ വിവാഹ CD യുടെ  lastൽ ചെക്കന്റേം പെണ്ണിന്റേം ഒരു അഭിനയപ്പാട്ട് ഉണ്ടല്ലോ. ഞങ്ങളുടേതിലും ഉണ്ട് അത്. വീണ്ടും കണ്ടപ്പോൾ കണ്ണു  തള്ളി പോയി. എന്നാലും ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു എന്ന്, നവമി അത് കണ്ടു തലയും കുത്തി നിന്ന് ചിരിയായിരുന്നു. മൈലപ്രയിലെ ഒരു ‘അനച്ച പാറയുടെ’ മുകളിൽ നട്ടുച്ചക്ക് ഞങ്ങളെ കൊണ്ട് നിർത്തി തെക്കു വടക്കു നടത്തിപ്പിച്ചിട്ട് ” അറിയാതെ ഇഷ്ടമായി അന്ന് മുതലൊരു സ്നേഹ ചിത്രമായി”എന്നൊരു പൈങ്കിളി പാട്ടിന്റെ ബാക് ഗ്രൗണ്ട്ൽ അവതരിപ്പിച്ചിരിക്കുന്നു. ഹോ എന്നാലും  വല്ലാത്ത ചതിയായി പോയി എന്ന മട്ടിൽ ഞങ്ങൾ രണ്ടാളും പരസ്പരം നോക്കി. ‘ഞങ്ങൾ അല്ല ഇത്..ഞങ്ങൾ ഇങ്ങനെ അല്ലാ’ എന്നൊക്കെ സ്വയം പറഞ്ഞു നോക്കി.

കൊച്ചു ശൃംഗാരി മൊഞ്ചത്തിപ്പെണ്ണിന്റെ ആവശ്യം സാധിച്ചു കൊടുത്തില്ല എന്ന വിഷമം വേണ്ട എന്നോർത്ത് ഞങ്ങൾ വൈകിട്ട് പോയി mehendi cone ഒക്കെ മേടിച്ചിട്ടു വന്നു. അവിടം തൊട്ടു അക്ഷമ ആയിരുന്നു അത് പൊട്ടിച്ചു കയ്യിൽ ഇടാൻ. വഴക്കൊക്കെ പറഞ്ഞു ഒരുവിധം വാങ്ങി ബാഗ്ൽ  വെച്ച് വീട്ടിൽ കൊണ്ട് വന്നു. വന്നതും കൈയും നീട്ടി കൊണ്ട് വന്നു. ‘അമ്മ എനിച്ചൊന്നു ഇട്ടു തരുമോ എന്ന്. ഞാൻ എന്റെ ജീവിതത്തിൽ ആർക്കും മൈലാഞ്ചി ഇട്ടു കൊടുത്തില്ല. ആ എന്നോടാണ് ഈ ആവശ്യം. ” ഇതൊക്കെ ഒരു അമ്മേടെ കടമ ആണ്…നീ ധൈര്യമായി ഇട്ടു കൊടുക്ക്” പ്രിയതമൻ ഇപ്പുറത്തിരുന്നു dialogues.” അതല്ല നിനക്ക് അത്രയ്ക്ക് പ്രയാസം ആണെങ്കിൽ അവളുടെ അച്ഛൻ ഇട്ടു കൊടുക്കാം.” ഞാൻ പെട്ടന്ന് alert ആയി. വേണ്ട വേണ്ട ഞാൻ തന്നെ ഇട്ടോളാം. നാളെ സ്കൂളിൽ പോകണ്ട കൊച്ചാണ്  അതിന്റെ കൈ കുളമാക്കാൻ പറ്റില്ല. അങ്ങനെ ഞാൻ ആ കോൺ വാങ്ങി എന്റെ സർഗ്ഗ വാസന പരീക്ഷണവും ആരംഭിച്ചു. മോളെ ടീച്ചർ എങ്ങാനും വഴക്കു പറയുമോ ഞാൻ ചോദിച്ചു. അവൾ പറഞ്ഞു ഇല്ല എന്റെ ക്ലാസ്സിലെ “പിപ്പല്യാ ബുദ്ധിയാ” എന്നും മൈലാഞ്ചി ഇട്ടിട്ടു ആണ് ക്ലാസ്സിൽ വരുന്നത്. അത് എന്ത് പേരാണ് എന്ന് ആലോചിച്ചോണ്ടു ബാക്കി വരച്ചു ഞാൻ ഒരു കൈ സാമാന്യം നല്ല രീതിയിൽ കുളമാക്കി കൈയ്യിൽ കൊടുത്തു. പക്ഷെ എന്റെ പാവം പൂച്ചക്കുട്ടി പെണ്ണിന് അതും ഇഷ്ടപ്പെട്ടു.

 

Collage 1

മൈലാഞ്ചി ഒക്കെ ഇട്ടു ചെന്നു സ്കൂളിൽ പ്രശനം ആവണ്ട എന്നോർത്ത് സഹിച്ചു ഇരിക്കാൻ തീരുമാനിച്ച നവമി അവസാനം control പോയിട്ട് എന്റെ അടുത്ത് വന്നിട്ട് ” അല്ലെങ്കിൽ ഞാനും ഇടട്ടെ അമ്മാ, എനിക്ക് christmas vacation വരെ wait ചെയ്യാൻ ഉള്ള ക്ഷമ ഇല്ല എന്ന്! പിന്നെ അവൾക്കും ഇട്ടു. Google Search ഹോബി ആക്കിയവൾ “simple mehendi designs for kids “കണ്ടു പിടിച്ചോണ്ട് വന്നു. ഞാൻ ഓടിച്ചു simple ആണെത്രേ simple , കണ്ടിട്ട് പേടിയാവുന്നു. ‘അമ്മ ഇട്ടു തരും മോൾക്ക് simple  and  powerful ആയ ഒരു ഡിസൈൻ എന്നൊക്കെ dialogue അടിച്ചിട്ട് അവൾക്കും ഒരു പടം വരച്ചു കൊടുത്തു.രണ്ടും ഹാപ്പി ആയി പോയി.

അത് തീർന്നതും ഒരാൾ എന്നെ ഉന്നം വെച്ച് അവിടെ നിൽക്കുന്നു. ഇനി ഞാൻ നിനക്കിട്ടു തരാം എന്ന്. കുറെ നാളായി ഞാൻ ഇതൊന്നു പരീക്ഷിക്കണം  എന്ന് കരുതിയിരിക്കുയായിരുന്നു. പ്രിയതമൻ ആണ്. ഞാൻ അപ്പോൾ തന്നെ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

‘മധുര’ സ്മരണകൾ 


 

വെറുതെ ഒന്ന് dentist നെ കാണാൻ പോയി. 4 പല്ലിനു root canal ഉം, 6cap ഉം, പിന്നെ രണ്ടെണ്ണത്തിന് ഫില്ലിംഗ് ഉം. ഇത്രേം മാത്രം ചെയ്ത മതി അത്രേ! ഒരു കടലാസ്സും തന്നു. Budget Estimation ആണത്രേ..വീടിന്റെ ആധാരം കൂടി എടുത്തോണ്ട് വരാമായിരുന്നു എന്ന മട്ടിൽ ഞാനും പ്രിയതമനും കണ്ണിൽ കണ്ണിൽ നോക്കി. പല്ലുള്ളപ്പോൾ പല്ലിന്റെ വില അറിയില്ലല്ലോ.പണ്ട് സ്വാമിയുടെ കടയിൽ നിന്നും വാങ്ങി തിന്ന നാരങ്ങാ മുട്ടായികൾ എന്നെ നോക്കി പല്ലിളിക്കുന്നതു പോലെ ഒരു തോന്നൽ.

 

pannapenne

മധുരം പണ്ടേ ഒരു weakness ആയിപ്പോയി. ഇപ്പോഴും ഓഫീസിൽ ഞാൻ അറിയപ്പെടുന്നത് sweets ഏറ്റവും ഇഷ്ടമുള്ള ആൾ എന്നാണു. എവിടെ ടീം ലഞ്ച് നു പോയാലും അവർ എനിക്കായി ആദ്യം dessert സെക്ഷൻ ഓർഡർ എടുക്കും. അല്ലാത്ത എന്ത് ഐറ്റംസ് ആണെങ്കിലും ജീവൻ കിടക്കാൻ വേണ്ടത്ര മാത്രമേ ഞാൻ കഴിക്കൂ എന്ന് അവർക്കറിയാം. പഴയ ചില ‘മധുര’ സ്മരണകളിലേക്കു..

പണ്ട് വീടിന്റെ തൊട്ടു മുന്നിലായി ഞങ്ങൾക്ക് ഒരു രണ്ടു മുറി കട ഉണ്ടായിരുന്നു. അതിൽ ഒന്ന് ആയിരുന്നു സ്വാമിയുടെ കട. പേരൊന്നും ഇല്ലാത്ത ഒരു നാടൻ  കട. നാരങ്ങാ വെള്ളവും മുട്ടായിയും മുറുക്കാനും ഒക്കെ മാത്രം കിട്ടുന്ന ഒരു കുഞ്ഞിക്കട. നീണ്ടു വെളുത്ത താടിയുള്ള ഒരു അപ്പൂപ്പൻ ആയിരുന്നു കട നടത്തിയിരുന്നത്. അവിടെ പോയി മുട്ടായി മേടിച്ചു തിന്നുക എന്നതാണ് എന്റെ daily routine ന്റെ ഭാഗം ആയിരുന്നു. അച്ഛൻ ഇപ്പോഴുംപറയുന്നത് കേൾക്കാം ” പണ്ട് ആ സ്വാമിയുടെ കടയിൽ വിറ്റിരുന്ന പകുതി മുട്ടായിയും വാങ്ങിച്ചു തിന്നത് ഇവൾ ആയിരുന്നു ന്ന് ” Hridya അന്ന് ജനിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിൽ എനിക്ക് ഒറ്റയ്ക്ക് ഈ ചീത്തപ്പേര് ചുമക്കേണ്ടി വരില്ലായിരുന്നു!! ചേച്ചി പിന്നെ പണ്ടേ വൻ decent teams ആയിരുന്നു. ബൂസ്റ്റ് ഒന്നും കട്ട് തിന്നുകേമില്ല കട്ട് തിന്നുന്ന ഞങ്ങളെ ഒറ്റു കൊടുക്കുവേം ചെയ്യും ” എന്നതായിരുന്നു ചേച്ചിയുടെ ഒരു ലൈൻ. പറഞ്ഞൂ വന്നത് സ്വാമിയുടെ കടയെ പറ്റി  ആയിരുന്നല്ലോ. പിന്നീട് ആ സ്വാമി ഒരു പകൽ നേരം ആ കടയിൽ വെച്ച് ഹാർട്ട് അറ്റാക്ക് വന്നു കുഴഞ്ഞു വീഴുകയും, ആശുപത്രിയിൽ കൊണ്ട് പോകുന്ന വഴിക്കു മരിച്ചു പോവുകയും ചെയ്തത് വേദനയുള്ള ഒരു ഓർമ്മയാണ്. ഇനി എന്റെ മുട്ടായി തീറ്റ കണ്ടിട്ടെങ്ങാനും ആവുമോ പുള്ളിക്ക് ഹാർട്ട് അറ്റാക്ക് വന്നത്?

 

പിന്നീട് സ്ക്കൂളിൽ ജെയിംസ് ചേട്ടന്റെ store ആയി ശരണം. Asha R Pillai ആയിരുന്നു എന്റെ ‘മധുരദാതാവ്’. 5 പൈസ പോലും കൈയ്യിൽ എടുക്കാനില്ലാത്ത ദരിദ്രവാസിയായ എന്നെ ബോംബെമുട്ടായിയും തേൻ മുട്ടായിയും ഒക്കെ വാങ്ങി തന്നു തീറ്റി പോറ്റി  വളർത്തിയ ആശയോട് ഇന്നും തീർത്താൽ തീരാത്ത സ്നേഹവും കടപ്പാടും ആണെനിക്ക്. Christian College ൽ  ആയപ്പോഴേക്കും വണ്ടിക്കൂലിയിൽ നിന്നും save ചെയ്തതൊക്കെ വെച്ച്  സ്വന്തമായി മുട്ടായി മേടിക്കാനുള്ള വരുമാനം ഒക്കെ ആയി തുടങ്ങി. Pre dregree ക്ക് Ajithsir ന്റെ ട്യൂഷൻ കഴിഞ്ഞു രാവിലെ ക്രിസ്ത്യൻ കോളേജ് ലേക്ക് നടന്നു തീർക്കേണ്ട വഴിത്താരയിലെ ബോറടി മാറ്റാൻ ഞാനും അനുവും  കൂടി എത്രയോ തവണ Magic എന്നൊരു ചോക്ലേറ്റ് വാങ്ങി കഴിക്കുമായിരുന്നു..ഡിഗ്രി ക്കും എം.എസ്സി ക്കും ഒന്നും അത്ര ചോക്ലേറ്റ് ഉം മധുരവും ഒന്നും കഴിച്ചു തകർത്ത ഓർമ്മയില്ല. പ്രിയ സൗഹൃദങ്ങളുടെ തീരാമധുരിമയിൽ മനസ്സ് നിറഞ്ഞിരുന്നത് കൊണ്ടാവും.

കാര്യവട്ടത്തെ നിന്നും കൊടുകുളഞ്ഞിയിലേക്കുള്ള യാത്രകളിൽ ആണ് പിന്നെ diary milk എന്റെ സഹയാത്രികയാവുന്നതു. ഒറ്റക്കങ്ങനെ സ്വപ്നം കണ്ടു ചോക്ലേറ്റ് ഉം തിന്നു ട്രാൻസ്‌പോർട് ബസ് ലെ യാത്ര..ഓർത്തിട്ടു ഇപ്പോഴും കൊതിയാവുന്നു..പ്രിയതമനെ കൊണ്ട് Cadburys Temptations chocolate വാങ്ങിപ്പിച്  courier അയപ്പിച്ചത് ആ കാലത്തായിരുന്നു. പ്രിയതമൻ ഒരിക്കൽ UK ട്രിപ്പ് കഴിഞ്ഞു വന്നത് ഒരു ചാക്ക് chocolates ഉം കൊണ്ടായിരുന്നു. അന്ന് diary milk bubbly കഴിച്ചപ്പോഴാണ് ഇവിടുത്തെ diary milk നെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നിയത്. (കടപ്പാട് സുരാജ് വെഞ്ഞാറമൂട്)

ഇപ്പൊ രണ്ടു പിള്ളേർ ഒക്കെ ഉള്ളോണ്ട് മര്യാദക്ക് ഒരു ചോക്ലേറ്റ് പോലും തിന്നാൻ ആവുന്നില്ല. രണ്ടെണ്ണവും മണത്തറിയും. എന്നെ വെല്ലുന്ന sweets പ്രേമികൾ ആയിട്ടാണ് രണ്ടെണ്ണവും വളർന്നു വരുന്നത്. എങ്കിലും ഇടയ്ക്കു വല്ലപ്പോഴും പഴയ ഓർമ്മകൾ അയവിറക്കാൻ ഇപ്പോഴും ഞാൻ Boost കട്ട് തിന്നാറുണ്ട്!
പറഞ്ഞു വന്നത് ഇതാണ്..ഒരുപാട് മധുരസ്മരണകൾ ഉണ്ട്. അതൊക്കെ കൊള്ളാം . പക്ഷെ dentist തന്ന ഒരു budget estimation paper കാണുമ്പോൾ ഈ മധുരം ഒക്കെ മറന്നു ഒരു വല്ലാത്ത കയ്പ്പ് തോന്നും. അത് ഒന്നിന്റേതുമല്ല  കൈയ്യിൽ നിന്നും കാശിങ്ങനെ  ഇറങ്ങി dentist ന്റെ പോക്കറ്റിലേക്കു പോകുന്നത് കാണുന്നതിന്റെയാ ..

Root Canal മഹാമഹതിന്റെയും വൻ budget ന്റെയും കാര്യം പറഞ്ഞപ്പോൾ   ചേച്ചിയുടെ response ഇതായിരുന്നു “Anyways, you can treat your teeth with your own cash. So you dont need to be worried about it”  എന്നാണ്.  അത് കേട്ടപ്പോൾ കുറച്ചൊരു സമാധാനമായി!!
ഇനി Diabetes വരുന്നത് എന്നാണാവോ ? ‘അമ്മ പാരമ്പര്യത്തിൻറെ പകിട്ടും വേണ്ടുവോളം ഉണ്ട് ഈ അസുഖം വരാൻ. എന്തായാലും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല. “ചിന്തിച്ചാൽ ഒരു അന്തവും ഇല്ല, ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവും”..അത് കൊണ്ട് കൂടുതൽ ചിന്തിക്കുന്നില്ല..

‘You Can Heal Your Life’ എന്ന പുസ്തകത്തിൽ വായിച്ചു ഓരോ അസുഖം വരുന്നതിന്റെയും കാരണങ്ങൾ. അതിൽ diabetes വരാൻ ഉള്ള കാരണമായി പറയുന്നത് ” നിങ്ങള്ക്ക് ജീവിതത്തിന്റെ മധുരം  നഷ്ടപ്പെട്ടു എന്ന് തോന്നുന്നിടത്തു നിന്ന് ആവും diabetes വരുന്നത് എന്നാണ്. ജീവിതത്തിന്റെ മധുരം ഒരിക്കലും നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കാൻ കഴിഞ്ഞാൽ ഒരു പക്ഷെ രക്ഷയുണ്ടാവും. അതോ അങ്ങനെ ഒരു option ഇല്ലേ ? അറിയില്ല..

പ്രിയതമൻ rocks!! Series 1


പ്രിയതമ: “ചേട്ടാ എത്ര നേരമായി ഒറ്റ ഇരുപ്പിൽ ജോലി ചെയ്യുകയാ , കുറച്ചു വെള്ളം തരട്ടെ കുടിക്കാൻ”
പ്രിയതമൻ: ഇനി ഇപ്പൊ എന്തോന്ന് വെള്ളം കുടിക്കാനാ..കുടിച്ചോണ്ടിരിക്കുവല്ലേ എട്ടൊമ്പതു വർഷമായി..!
പ്രിയതമ: “ആദ്യം കല്യാണം കഴിഞ്ഞിട്ട് എത്ര വർഷമായി എന്ന് നേരെ ചൊവ്വേ ഓർക്കാൻ പഠിക്ക്, എട്ടൊമ്പത് പോലും..ബാക്കി രണ്ടു വര്ഷങ്ങളിലെ എന്റെ കഷ്ടപ്പാട് ഏതു കണക്കിൽ പെടുത്തും”.

നീണ്ട പതിനൊന്നു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു, യാത്ര  തുടങ്ങിയിട്ട്.   ഇത് വരെയും wedding anniversary എന്നാണെന്നു തെറ്റാതെ first chance ൽ പറയാൻ പഠിച്ചിട്ടില്ല ആൾ..!

Priyathaman

പ്രിയതമൻ കഥകൾ ഒരു series തന്നെ എഴുതണം എന്ന് ഒരു ആഗ്രഹം!! ഇതൊക്കെ അല്ലെ നമ്മളെ കൊണ്ട് പറ്റു!

ഒരു ഡ്രൈവിംഗ് കഥയിൽ തുടങ്ങാം..

പ്രിയ പത്നിയെ എല്ലാ കാര്യങ്ങളിലും വളരെ independent and self sufficient ആയിക്കാണണം എന്ന് തീവ്ര ആഗ്രഹമുള്ള ഒരു മറുപാതിയെ ലഭിച്ച ഭാഗ്യവതിയാണ് ഈ ഉള്ളവൾ. ഒരു ഒറ്റക്കാര്യം- driving, ഒഴിച്ച് ബാക്കിയെല്ലാ കാര്യങ്ങളിലും പ്രിയതമന്റെ പ്രതീക്ഷകൾക്കൊത്തു പ്രിയതമ performance കാഴ്ചവെക്കാറാണുള്ളത്. (എന്നാണ് പ്രിയതമയുടെ വിശ്വാസം!) ലൈസൻസ് എടുത്തിട്ട് ഒരു പതിറ്റാണ്ടു ആയിട്ടും പ്രിയതമക്ക് driving ഇന്നും ഒരു ബാലികേറാമലയാണ്. അതിനു പല കാരണങ്ങളുണ്ട്. ഡ്രൈവിംഗ് വളരെ ശ്രദ്ധ ആവശ്യമുള്ള ഒരു ജോലിയാണ്. പൊതുവേ ഒരു സ്വപ്നജീവിയായ പ്രിയതമ വണ്ടിയിൽ കയറിയാൽ ഓർമ്മകളെ മേയാൻ വിട്ടിട്ടു ‘ധ്യാനനിരത’ ആകാറാണ് ഉള്ളത്. പണ്ട് വീട്ടിൽ നിന്നും കാര്യവട്ടത്തേക്കുള്ള യാത്രകളിൽ തുടങ്ങിയ ശീലം ആണ്. കണ്ണടച്ചിങ്ങനെ ഇരിക്കുമ്പോൾ ഒരിക്കൽ തിരുവനന്തപുരം ബസിൽ ഇപ്പുറത്തിരുന്ന ഒരു അമ്മച്ചി. ” കൊച്ചെ ഉറങ്ങി പോയാൽ സ്റ്റോപ്പ് തെറ്റിപ്പോകും” എന്ന് പറഞ്ഞു എന്നെ പിടിച്ചു കുലുക്കി എന്റെ trance mode ൽ  നിന്നും ഉണർത്തിയതിന്റെ കലി ഇന്നും മറന്നിട്ടില്ല. അപ്പോൾ പറഞ്ഞു വന്നത്, അങ്ങനെ ഉള്ള ഞാൻ സ്റ്റിയറിംഗ് കയ്യിൽ കിട്ടിയിട്ട് ധ്യാനനിരത ആയാലുള്ള അവസ്ഥ ഓർത്തു ആ risk അങ്ങ് മാറ്റി വെക്കും.

ഈ അപരാധത്തിനു ദുർഗ്ഗുണപരിഹാര പാഠശാലകളെ വെല്ലുന്ന തരത്തിലുള്ള ‘സാമം, ദാനം, ഭേദം,  ദണ്ഡം” തുടങ്ങിയ multiple versions of ശിക്ഷണ രീതികൾ പരീക്ഷിച്ചു ആയുധം വെച്ച് കീഴടങ്ങിയതാണ് പ്രിയതമൻ. പ്രിയതമന്റെ അവസാനത്തെ ആയുധം ആണ് “എനിക്ക് ഹാർട്ട് അറ്റാക്ക് വരുമ്പോൾ എങ്കിലും നീ എന്നെ വണ്ടി ഓടിച്ചു ആശുപത്രിയിൽ കൊണ്ട് പോകുമോ” എന്നത്. ഞാൻ പറയും ഹാർട്ട് അറ്റാക്ക് ഒന്നും വരുത്തല്ലേ എന്ന് ഞാൻ എപ്പോഴും പ്രാർത്ഥിക്കാം എന്ന്. ” നീ നന്നാവില്ലെടി” എന്നാവും മറുപടി.

അങ്ങനെ ഇരിക്കെ കുറെ മാസങ്ങൾക്കു മുൻപേ ഞാൻ മാത്രം വീട്ടിലും ബാക്കി വീട്ടിൽ ഉള്ളവർ എല്ലാരും നാട്ടിലുമായിരുന്നു. പ്രിയതമൻ ഉൾപ്പെടെ എല്ലാവരും തിരിച്ചു ട്രെയിൻ ഇത് ഹൊസൂർ റെയിൽവേ സ്റ്റേഷൻ ൽ ഇറങ്ങാൻ ആണ് പ്ലാൻ. Hosur എന്നാൽ കര്ണാടകത്തിന്റെയും തമിഴ്നാടിന്റേയും border ആണ്. ക്യാബ് ഒന്നും കിട്ടില്ല, interstate travel ആയതു കൊണ്ട്. ഞങ്ങൾക്ക് ഏറ്റവും അടുത്ത് (20 -22 kms ) station അതാണ് താനം. തലേ ദിവസം ട്രെയിൻ ഇത് ഇരുന്നു പ്രിയതമൻ വിളിച്ചു ആശങ്ക രേഖപ്പെടുത്തി. Luggage ഉം കൊച്ചും, അച്ഛനും അമ്മേം എല്ലാം കൂടി എങ്ങനെ അവിടെ നിന്നും വരും എന്നോർത്ത്. കൂട്ടത്തിൽ കൃത്യമായും ഒരു കുത്തും ” നീ മര്യാദക്ക് വണ്ടി ഓടിച്ചിരുന്നെങ്കിൽ വല്ല പ്രയാസവും ഉണ്ടായിരുന്നോ?? അതെങ്ങനെ അഹങ്കാരമല്ലേ”!! പ്രിയതമയുടെ ആത്മാഭിമാനത്തിനാണ് മുറിവേറ്റത്!! അപ്പോഴേ തീരുമാനിച്ചു ” ഇപ്പ ശരിയാക്കിത്തരാം എന്ന്!!”
“ഞാൻ വണ്ടിയെടുത്തോണ്ടു വരട്ടെ ചേട്ടാ”..ചുമ്മാതെ ഒന്ന് എറിഞ്ഞു നോക്കി ” വേണ്ട സാഹസം ഒന്നും കാണിക്കണ്ട ആദ്യം നീ മര്യാദക്ക് practice ചെയ്തു പഠിക്ക് . ഞാൻ നിന്നെ practice ചെയ്യിപ്പിക്കാം എന്നിട്ടു മതി തന്നെ എടുക്കുന്നത് ആലോചിക്കുന്നത്” പ്രിയതമൻ headmaster ആയി. ഹോ ഇനിയും ഒരു പ്രാക്ടിസിനും തുടർന്നുള്ള യുദ്ധങ്ങൾക്കും ഉള്ള ബാല്യം ഇല്ലാത്തതു കൊണ്ട് പ്രിയതമ ഒന്നും പറയാൻ നിന്നില്ല.

പ്രിയതമയുടെ ഉള്ളിൽ വളരെ “unpredictable” ആയ മറ്റൊരു  വേർഷൻ കൂടിയുണ്ട്. അത് ഓഫീസിലും ജീവിതത്തിലും ഒക്കെ പലരും പറഞ്ഞിട്ടുള്ളതാണ്. ആ ‘unpredictable പ്രിയതമ in action’ പുറത്തിറക്കാൻ അവൾ തീരുമാനിച്ചു.

രാവിലെ എണിറ്റു കുളിച്ചു കുറി ഒക്കെ തൊട്ട് , പ്രിയതമ പ്രിയതമനെ അറിയിക്കാതെ car ഉം എടുത്തു Hosur നു പുറപ്പെടാൻ ഉള്ള സാഹസിക തീരുമാനം അങ്ങ് കൈക്കൊണ്ടു. ഒരു ചെറിയ സംശയം , എങ്ങാനും വല്ല വണ്ടിയും ഇടിച്ചു റോഡ് ഇത് വെച്ച് തട്ടി പോയാൽ ആരും അറിഞ്ഞില്ലെങ്കിലോ എന്നോർത്ത് മായാ ചേച്ചിക്ക് ഒരു whatsapp സന്ദേശം അയച്ചു. I am goingto pick them up from Hosur & this is an fyi only എന്ന്. അങ്ങനെ യാത്ര തുടങ്ങി. ഏകദേശം ഒരു മൂന്ന് കിലോമീറ്റെർ കഴിഞ്ഞപ്പോൾ പ്രിയതമൻ വിളിക്കുന്നു. എടുത്തില്ല. അപ്പോഴേ അവിടെ ആശങ്ക തുടങ്ങി. ഇനി അവളെങ്ങാനും വണ്ടിയുമായി പുറപ്പെട്ടു കാണുമോ. ഏയ് അത്രയ്ക്ക് ഒന്നും അവൾ ചെയ്യില്ല!. ഉടനെ ആൾ ലാൻഡ് ലൈൻ ഇത് വിളിച്ചു നോക്ക്കി. എടുക്കാഞ്ഞപ്പോൾ സംശയിച്ചു . അപ്പോഴാണ് പ്രിയതമൻ ഓർത്തത് ഒരിക്കൽ ഒരു ലൊക്കേഷൻ ട്രാക്കിംഗ് ആപ്പ് ഞങ്ങൾ രണ്ടാൾടേം ഫോണിൽ ഇട്ടിട്ടുള്ളത് . (പ്രിയതമ അതിനെക്കുറിച്ചു ഓർക്കാത്ത കാരണം disable ചെയ്യാൻ മറന്നു പോയിരുന്നു). അതിൽ കൂടെ നോക്കിയപ്പോൾ പ്രിയതമ on moving through Bangalore – Hosur highway . Google Maps ഒക്കെയിട്ട് വഴിയൊക്കെ കണ്ടു പിടിച്ചു പ്രിയതമ അപ്പോൾ ജൈത്രയാത്ര തുടരുകയായിരുന്നു. ഒടുവിൽ കുറച്ചൊക്കെ വഴി തെറ്റിയും hosur main junction U Turn ൽ കുറച്ചു ട്രാഫിക് ബ്ലോക്കും ഒക്കെ ഉണ്ടാക്കിയെങ്കിലും പ്രിയതമ അവസാനം successfully Hosur സ്റ്റേഷൻ ചെന്ന് പറ്റി.

ചെന്നപ്പോൾ train late ആണ്. പിന്നെ അവിടെ കുത്തിയിരുന്നു. ഇറങ്ങിയപ്പോൾ എന്നെ കണ്ടു എല്ലാരും അത്ഭുതത്തോടെ നോക്കി. പ്രിയതമൻ കുറച്ചൊരു അഭിമാനത്തോടെയും. ഞാൻ വണ്ടിയുമായി പുറപ്പെട്ടിട്ടുണ്ട് എന്ന സംശയം പ്രിയതമൻ കൂടെയുള്ളവോരോടൊന്നും രേഖപ്പെടുത്തിയിരുന്നില്ല. എന്തിനു  വെറുതെ അവരുടെ കൂടി സമാധാനം കളയുന്നതെന്നോർത്താവും!! “ടീ നീയെന്തിനാ ഈ Hosur സ്റ്റേഷൻ ന്റെ front ൽ എത്തിയിട്ടും പിന്നേം നേരെ ഓടിച്ചു പോയത്” . ഈ tracking കഥയൊന്നും അറിയാത്ത പ്രിയതമ “അതിനു നിങ്ങൾ അവിടെ ഉണ്ടായിരുന്നോ? വഴി തെറ്റി ഞാൻ കുറച്ചു മുന്നോട്ടു പോയിട്ട് യൂ എടുത്തു വന്നതാണ്” അപ്പോഴാണ് ആ ട്രാക്കിംഗ് കഥ പ്രിയതമൻ പറയുന്നത്. ആ റോഡ് മുഴുവൻ ഞാൻ ഓടിക്കുമ്പോൾ ആൾ അവിടെ ടെൻഷൻ അടിച്ചു track ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്കു ഹൊസൂർ main junction യൂ turn എടുക്കുന്നതിനു മുൻപായി ഞാൻ ഒരു 5 min നിർത്തിയിട്ടു ഒന്ന് mentally prepared ആയിരുന്നു. അത് വരെ കൃത്യമായി കണ്ടു പിടിച്ചിരിക്കുന്നു!!
ഇങ്ങനെ  ഒരു ചതി പ്രിയതമ പ്രതീക്ഷിച്ചില്ല. കലി വന്ന പ്രിയതമ അപ്പോഴേ ട്രാക്കിംഗ് app disable ചെയ്തു. മര്യാദക്ക് ഒരു surprise പോലും കൊടുക്കാൻ സമ്മതിക്കില്ല എന്ന് വെച്ചാൽ!!

“തിരിച്ചും നീ ഓടിക്കുന്നോ” പ്രിയതമൻ ഉദാരമതിയായി. ” വേണ്ട അതൊരു ബുദ്ധിമുട്ടായാലോ നാട്ടുകാർക്ക്” ഇങ്ങോട്ടു വന്ന പാട് എനിക്കറിയാം!!
“എന്നാലും നിന്നെ സമ്മതിച്ചിരിക്കുന്നു”!!. പ്രിയതമൻ അഭിനന്ദിച്ചു തകർത്തു.

പിന്നെ കുറെ നാളത്തേക്ക് നല്ല കാലം ആയിരുന്നു. ഡ്രൈവിംഗ് കുത്തു വാക്കുകൾ ഒക്കെ നിർത്തി പ്രിയതമൻ നല്ല കുട്ടിയായി. ഞാൻ നന്നായി എന്ന് തെറ്റുധരിച്ചു പോയി ആൾ. ഞാൻ ആകട്ടെ ആ അവസരം മുതലെടുത്തു പിന്നീട് ആ കാറിന്റെ front seat side ലൊട്ടു തിരിഞ്ഞു നോക്കി പോലുമില്ല. പിന്നിലിരുന്നു ‘ആകാശം കാണൽ ‘ശീലം തുടരുന്നു .

Mummy Returns എന്നൊക്കെ പറയുമ്പോലെ പൂർവാധികം ശക്തിയോടെ പ്രിയതമൻ ഇനി തിരിച്ചു രംഗത്തിറങ്ങുന്നത് എന്നാണ് സംശയം !!രക്ഷിക്കണമേ ഭഗവാനെ…!!

ഇത് വായിക്കാൻ ഇടയായ പ്രിയതമൻ ” ഞാൻ മറന്നിരിക്കുവായിരുന്നു. നാളെ തൊട്ടു തുടങ്ങാം എന്നാൽ!!” വടി കൊടുത്തു വെറുതെ അടി വാങ്ങേണ്ടായിരുന്നു!!

കൊച്ചു കൊച്ചു വിശേഷങ്ങൾ!


കുഞ്ഞിപ്പെണ്ണിന് ഇനിയും സ്‌കൂൾ അത്ര പഥ്യം ആയിട്ടില്ല. എല്ലാ രാത്രിയും ഉറങ്ങുന്നതിനു മുൻപ് default question ആണ് ” എനിച്ചു നാളെ സ്‌കൂൾ ഉണ്ടോ?” ഉണ്ട് എന്ന് മറുപടി പറഞ്ഞാൽ “എനിച്ചു നാളെ സ്‌കൂളിൽ പോകണ്ട”. ഞാൻ അപ്പൊ study ക്ലാസ് തുടങ്ങും. മോൾക്ക് പഠിച്ചു  വലുതാവണ്ടേ..മിടുക്കിയാവണ്ടേ മട്ടിലുള്ള usual stuff. അവൾ അപ്പോൾ പറയും എനിക്ക് അങ്ങനെ സ്‌കൂളിൽ പോയി വലുതാവണ്ട , ഞാൻ ഇവിടെങ്ങാനും ഇരുന്നു ഫുഡ് ഒക്കെ കഴിച്ചു വലുതായിക്കോളാം എന്ന്!! ഹെന്താ ചെയ്യുക!! അങ്ങനെ വലുതാവുന്ന കാര്യമല്ല ഞാൻ ഉദ്ദേശിച്ചത്!! പിന്നീട്  ഞാൻ പറഞ്ഞു എന്ത് രസമാ ബസ് ൽ ഒക്കെ കയറി ചേച്ചിയുടെ കൂടെ പോകാൻ. അവൾ” എനിക്ക് ഈ ബസ് ൽ കേറി അങ്ങോട്ട് പോകുന്നത് ഒട്ടും ഇഷ്ടമല്ല. പക്ഷെ തിരിച്ചു വരൻ വല്യ ഇഷ്ടമാ. ഞാൻ വേണേൽ തിരിച്ചു മാത്രം വന്നോളാം എന്ന്”! അതെങ്ങനെ ഈ ചിടുങ്ങാ പെണ്ണിനെ പറഞ്ഞു മനസിലാക്കുക അങ്ങോട്ട് പോകാതെ തിരിച്ചു വരാൻ  പറ്റില്ല എന്ന്. അങ്ങനെ arguements ഉം counter arguments  ഒക്കെ കഴിഞ്ഞു ചേച്ചിയോട് തലയണക്കായിഒരു മൂന്നാം ലോകമഹായുദ്ധവും നടത്തി അത് പിടിച്ചെടുത്ത്‌  വിജിഗീഷുവായി  പാതിരാത്രിയാവും ആൾ പള്ളിയുറക്കത്തിൽ പ്രവേശിക്കുവാൻ . അപ്പോഴേക്കും നടക്കാൻ പോകാൻ ‘ദാ ഇപ്പം വരാം’ എന്ന് പറഞ്ഞു പോയ പ്രിയതമയെ  കാണാത്തതിൽ മനം നൊന്തു പ്രിയതമൻ  അടുത്ത ഏതെങ്കിലും മീറ്റിംഗ് ൽ  പ്രവേശിച്ചിട്ടുണ്ടാവും.

3

രാവിലെ അടുത്ത അംഗം തുടങ്ങും കുഞ്ഞിപ്പെണ്ണ്. എത്ര വിളിച്ചാലും എഴുന്നേൽക്കില്ല. അപ്പൂപ്പൻ എങ്ങാനും ആണ് എഴുന്നേൽപ്പിക്കാൻ ചെല്ലുന്നെങ്കിൽ അപ്പോൾ തന്നെ അവൾ ദുർവ്വാസാവിന്റെ അവതാരം എടുത്തു ശപിച്ചു ഭസ്മമാക്കും. ഞാനോ അമ്മയോ ആണെങ്കിൽ അവൾ ഒരു പ്രതിപക്ഷ ബഹുമാനം ഒക്കെ കാണിക്കും. ഒടുവിൽ ഒരു വിധത്തിൽ പല്ലൊക്കെ തേപ്പിച്ചു എന്തെങ്കിലും ഫുഡ് ഐറ്റംസ് ഒക്കെ കൊടുത്തു സന്തോഷിപ്പിച്ചാൽ  പിന്നെ ആൾ OKആവും. ഇത്ര നാളും  സ്കൂളിൽ ‘മര്യാദരാമി’ ആയിരുന്നവൾ  ഇപ്പോൾ ഒരു മികച്ച വില്ലത്തിയായി മാറാൻ ഉള്ള എല്ലാ traits ഉം acquire ചെയ്യുന്നത് തിരക്കിൽ ആണെന്ന് അവളുടെ Rosa Mam അഭിപ്രായപ്പെട്ടത് കേട്ട് ഞങ്ങൾ ദീർഘനിശ്വാസം വിട്ടു. ടീച്ചർ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.. കഴിഞ്ഞ ദിവസം teacher ചോദിച്ചു അത്രെ ആരാ ഉച്ചക്ക് വിളിക്കാൻ വരുന്നത് എന്ന്. അച്ഛനും അമ്മയും നാട്ടിൽ പോയിരുന്നത് കൊണ്ട് പ്രിയതമൻ ആയിരുന്നു ഓൺ duty. ടീച്ചർ ചോദിച്ചപ്പോൾ അവൾ പറഞ്ഞു ” അച്ഛൻ ആണ്  വിളിക്കാൻ വരുന്നത്. ” ടീച്ചർ ചോദിച്ചു അച്ഛനു ഓഫീസിൽ ഒന്നും പോകണ്ടേ എന്ന്. അവൾ പറഞ്ഞുന്നു ” അച്ഛൻ ഓഫീസിൽ ഒന്നും പോകില്ല. മടിയനായിട്ടു വീട്ടിൽ തന്നെ ഇരിക്കുവാ എന്ന്!!ഓഫീസിൽ നിന്നും ഇറങ്ങാതിരിക്കുന്ന ഒരു മനുഷ്യനെ പറ്റി ആണ് ഈ പറയുന്നത് എന്ന് ഓർക്കണം.!പ്രിയതമൻ  ഇത് കേട്ട് എങ്ങനെ താങ്ങുമോ ആവോ? ” അല്ലെങ്കിലും നിന്റെയൊക്കെ പ്രധാന ഉദ്ദേശ്യം എന്നെ ട്രോളുന്നത് ആണല്ലോ” എന്നാവും  പറയുക. ഈശ്വര ഭഗവാനെ ഈ ഫെമിനിസ്റ്റ്കളെ  എല്ലാം കൂടി ഞാൻ എങ്ങനെ മേയ്ക്കും എന്ന് ദീർഘ നിശ്വാസമാവും വിടും!
Don1
തൊട്ടപ്പുറത്തെ വീട്ടിലെ രണ്ടു ഘടാഘടിയന്മാരായ പിള്ളേരുടെ ‘അമ്മ കുഞ്ഞിപ്പെണ്ണിനെ ഇയ്യിടെ ” Don of Concorde Windrush ” പട്ടം നൽകി ആദരിക്കുന്നത് കണ്ടു ഞങ്ങൾ കൃതാർത്ഥരായി!രണ്ടു മികച്ച ഡോണുകളുടേ അമ്മയാണ് award തരുന്നത് എന്നോർക്കണം!ഞങ്ങൾ ആവട്ടെ ” ഞങ്ങൾ ഒന്നുമറിഞ്ഞില്ലേ രാമനാരായണ ” എന്ന മട്ടിൽ അപ്പോഴേ സ്ഥലം വിട്ടു. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ഇടം കൈ വീശി അടിയാണ് Don ന്റെ specialization. എനിക്കാണ് കിട്ടുന്നതെങ്കിൽ പിന്നെ ഞങ്ങൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം തന്നെ നടക്കും. അവസാനം പ്രിയതമൻ സമാധാനത്തിന്റെ വെള്ളരി പ്രാവുകളെയും  പറത്തി വരും. എന്നിട്ടു “എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാ  ” നീയാണോ അവളാണോ വലുത്” “കൊച്ചിനെ അടിക്കരുത് ” തുടങ്ങിയ നിർദ്ദേശങ്ങളുമായി വരും. അപ്പോൾ ഞാൻ പറയും “ഞാനും എന്റെ അച്ഛന്റേം അമ്മേടേം കൊച്ചു ആണെന്ന്”!! അല്ല പിന്നെ!!
നവമിയങ്ങു വലുതായി പോയത് പോലെ. Geronimo Stilton നും അങ്ങേരുടെ പെങ്ങൾ Thea Stilton ഉം ഒക്കെയാണ് ആളുടെ ലോകം ഇപ്പോൾ. ഞാൻ കുറച്ചു research ഒക്കെ നടത്തി ഇവരൊക്കെ ആരാണെന്ന് !പിന്നെയുള്ളത് സുഹൃത്തുക്കൾ ആണ്. പണ്ട് എന്റെ പിന്നാലെ കൂടിയിരുന്ന പഴയ നവമി മാറി ഒരു പുതിയ നവമി. എങ്കിലും കിടക്കാൻ നേരം ഒന്ന് ചേർത്ത് പിടിച്ചാൽ ഒരു പൂച്ചക്കുട്ടിയെ പോലെ പതുങ്ങി ‘അമ്മാ ഇന്ന് സ്കൂളിൽ ഉണ്ടല്ലോ..എന്ന മട്ടിൽ കഥയുടെ  കെട്ടഴിക്കാറുണ്ട് അവൾ. അപ്പോഴേക്കും കൊച്ചു ഗുണ്ട വരും ” എന്റെ സ്കൂളിൽ ആണെങ്കിൽ Heizel ചോദിച്ചു എന്റെ വീട് എവിടാ എന്ന് !! ഞാൻ പറഞ്ഞു “ലകോണിക് സിറ്റി” ആണെന്ന്. പിന്നീട് ‘അമ്മ അവകാശ തർക്കം’ പുരോഗമിക്കും . അവസാനം നിവർത്തിയില്ലാതെ നവമി കീഴടങ്ങി തിരിഞ്ഞു കിടന്നു ഉറങ്ങും. എന്ന് കരുതി നവമിയങ്ങു ‘പഞ്ച പാവക്കുട്ടി’ ആയിന്നൊന്നും ആരും തെറ്റുദ്ധരിക്കരുത്‌. Strategies and Planning ന്റെ ഉസ്താദ് ആണ് ആൾ.എങ്ങനെ ഏതു പോയിന്റ് ൽ  പിടിച്ചു ഒരു കാര്യം നേടിയെടുക്കാം എന്നതിന് ഞങ്ങൾ അവൾക്കു ഫീസ് കൊടുത്തു പഠിച്ചാലൊന്ന്  serious ആയി ആലോചിക്കുന്നുണ്ട്. ചെറുതും ആ കാര്യത്തിൽ മികച്ച പെർഫോമൻസ് ആണ്.
ജീവിതം ഇങ്ങനെ ഒഴുകി കൊണ്ടേയിരിക്കുന്നു.. സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ ആണ് അറിയുന്നത് വർഷങ്ങൾ എത്ര കടന്നു പോയി എന്ന്..
തിരിഞ്ഞു നടന്നാൽ എത്താത്തത്ര ദൂരത്തിൽ ഓർമ്മകൾ നിറഞ്ഞു പെയ്യുന്നു..ഇനിയും ഗ്രീഷ്മവും, ഹേമന്തവും, ശിശിരവും, വര്ഷകാലവും എല്ലാം കടന്നു ജീവിതം ഒഴുകട്ടെ.., യാത്ര തുടരുവോളം  ഇരുളിൽ വെളിച്ചമായി, തളർച്ചയിൽ ദാഹജലമായി, ആകാശത്തിനു  കീഴെ മറ്റൊരാകാശമായി, മരണത്തിനു വിലങ്ങനെ ഒരു കൈ ആയി പഴയതും പുതിയതുമായ ഒരുപാട് നല്ല നിമിഷങ്ങളും ഞാൻ  കൈക്കുടന്നയിൽ എടുത്തിട്ടുണ്ട്..

Concorde ഓണം 2017 


ചിങ്ങം ഇന്ന് വിടപറയാറായിട്ടും ഇവിടെ ഞങ്ങളുടെ ഈ ഉദ്യാന നഗരിയിലെ ഓണം ഇനിയും ഇങ്ങെത്തിയിട്ടില്ല. നാട്ടിലെ ഓണത്തിരക്കുകൾ ഒക്കെ ഒഴിഞ്ഞു, ദസറ അവധിയും കഴിഞ്ഞ് , പരീക്ഷ തിരക്കുകൾ ഇങ്ങെത്തുന്നതിനു മുന്പായി  ഈ  മറുനാട്ടിൽ ഞങ്ങളുടെ ഓണം എത്തുന്നതേയുള്ളു..ഇക്കുറി October 8 നു ആണ് ഞങ്ങളുടെ ഈ ‘ചെറിയ വലിയ’ Concorde കുടുംബത്തിലെ ഓണാഘോഷം.

പകൽ തിരക്കുകളിൽ അലഞ്ഞു ക്ഷീണിച്ചു കൂടണയാറുണ്ടായിരുന്ന ഞങ്ങളീ പെൺകിളികൾ ഇപ്പോൾ വൈകുന്നേരങ്ങളിൽ ക്ഷീണം ഒക്കെ മാറ്റി വെച്ച് കടുത്ത ഓണpractice ൽ  ആണ്. ആൺ കിളികൾ ഞങ്ങളെക്കാൾ ഉത്സാഹത്തോടെ അവരുടേതായ കടുത്ത practice ലും. ഓണം എന്നെന്ന് തീരുമാനിച്ചിട്ടു  ദിവസങ്ങൾ ഇത്ര കഴിഞ്ഞെങ്കിലും, ഇനിയും പാട്ടു ഏതെന്നു കണ്ടു പിടിച്ചിട്ടില്ലെങ്കിലും ഞങ്ങൾക്ക് ആവേശത്തിന് ഒരു കുറവും ഇല്ല. എന്നും വൈകുന്നേരം ഒത്തു കൂടി ഒരു പത്തു പാട്ടെങ്കിലും brainstorm ചെയ്ത് പാടി, ഒടുവിൽ ഒന്നിലും ഉറക്കാതെ ഞങ്ങൾ ‘ഉറി പോലെ’ മടങ്ങും. ഓരോ ദിവസവും ‘കലംകാരി’ ബ്ലൗസ് വേണോ വേണ്ടയോ, സെറ്റ് സാരി വേണോ , സെറ്റ് മുണ്ടു വേണോ എന്ന് കൂലങ്കഷമായി ചർച്ച ചെയ്തു ഒടുവിൽ അതും ഒന്നിലും എത്താതെ ഞങ്ങൾ ജൈത്രയാത്ര തുടരും!!എങ്കിലും ഈ ദിവസങ്ങൾക്കു ഒക്കെ അതിന്റെതായ ഒരു ഭംഗിയുണ്ട്. കാത്തിരിപ്പിന്റെ മനോഹാരിതയാവും..ഈ ദിവസങ്ങൾ അങ്ങ് കൊഴിഞ്ഞു കൊഴിഞ്ഞു തീർന്നാൽ പിന്നെ പ്രതീക്ഷിക്കാൻ തല്ക്കാലം  ഒന്നും ഇല്ല എന്നത് കൊണ്ട് ഈ ദിവസങ്ങൾ തീരാതിരിക്കട്ടെ..

Onam 2016

ശരിക്കും ഓണം എന്നൊക്കെ പറഞ്ഞാൽ ഉണ്ട് എഴുന്നേൽക്കുന്ന വിഭവ സമൃദ്ധമായ ഒരു സദ്യയിലോ, ഭംഗിയായി ഞൊറിഞ്ഞുടുത്ത അഞ്ചിഞ്ചു വീതി കസവു നേര്യതിന്റെ പകിട്ടിലോ  , വർണ്ണാഭമായൊരു പൂക്കളത്തിലോ ഒന്നുമല്ല..ഒരുമയുള്ള  കുറെ നല്ല മനസ്സുകളിൽ പ്രതീക്ഷയും, സന്തോഷവും കളിചിരികളും തളിർത്തു പൂത്തു വിടരുമ്പോഴാണ് ശരിക്കും ഓണമുണ്ടാകുന്നത്..
കാശി തുമ്പയും, കുടത്തെറ്റിയും, മുക്കുറ്റിയും, ഓണപ്പൂവും ഒന്നും വിടർന്നില്ലെങ്കിലും ഇവിടെ ഞങ്ങളീ ബാംഗ്ലൂർ നഗരം എന്ന മഹാ സാഗരത്തിന്റെ ഒരു കോണിൽ ഒരുമയുള്ള കുറെ മനസ്സുകൾ ചേർന്ന് ഓണമൊരുക്കുകയാണ്..ബാല്യ കൗമാരങ്ങളിൽ നമ്മൾ കണ്ടുമനുഭവിച്ചും മനസ്സ് നിറച്ച മലയാണ്മയുടെ മാധുര്യവുമുള്ള ഓണദിനങ്ങളുടെ വിദൂര ഛായ പോലുമാവില്ല ഈ മറുനാടൻ new gen ഓണത്തിന്. ‘മാവേലി നാട് വാണീടും കാലം’ എന്ന മധുര മനോജ്ഞ സംഗീതത്തിന് പകരം ഞങ്ങളുടെ കുഞ്ഞുങ്ങൾ ചുവടു വെയ്ക്കുന്നത് ‘എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയ’ ക്രൂര കൃത്യ പാട്ടിന്റെ താളത്തിനൊപ്പം ആവും. റീമിക്സ് പാട്ടുകളുടെ ചടുല താളമാവും ഞങ്ങളുടെ ചുണ്ടുകളിൽ തത്തികളിക്കുന്നതും. എങ്കിലും.. ഇതിനുമെല്ലാം അപ്പുറം ഒന്നുണ്ട് ..ഞങ്ങളെ തമ്മിൽ കോർത്തിണക്കിയിരിക്കുന്നതു സൗഹൃദത്തിന്റെ അദൃശ്യമായ നേർത്ത സ്വർണ്ണ നൂലുകൾ കൊണ്ടാണ് ..അത് കൊണ്ട് തന്നെ ഞങ്ങൾ ഇവിടെ നെയ്‌തെടുക്കുന്ന ഓണസ്വപ്നങ്ങൾക്കു ജന്മനാടിന്റെ മടിത്തട്ടിലെ ഓണത്തോളം പോരുന്ന ഒരു അപൂർവ ചാരുതയുണ്ട്..

ശരിക്കും ഒന്നാലോചിച്ചാൽ  മനസ്സുകളുടെ സന്തോഷമല്ലേ യഥാർത്ഥ ആഘോഷം..

മറ്റൊരു ജൂൺ


കുഞ്ഞിപ്പെണ്ണിന്റെ ആദ്യ സ്‌കൂൾ ദിനം..

5

ഇന്നലെ പെയ്ത മഴയുടെ ഓർമ്മയിൽ നനുത്ത മുഖവും,  തളർന്ന ഒരു വെയിൽ ചിരിയുമായുണർന്ന  ഒരു ജൂൺ 17 . രാവിലെ മുതൽ അവൾ അക്ഷമ ആയിരുന്നു. കുളിക്കാനൊന്നും സമയം കളയണ്ട , നിങ്ങൾ എന്നെ സ്‌കൂളിൽ കൊണ്ട് പോയിഇരുത്തു ഞാൻ പഠിച്ചു പണ്ഡിത ആവട്ടെ എന്ന മട്ടിലൊരു അക്ഷമ!!യൂണിഫോം  കിട്ടാഞ്ഞത് അവൾക്കു അത്ര പിടിച്ചിട്ടില്ല. പിന്നെ തല്ക്കാലം ക്ഷമിച്ചു ബാഗ് ഉണ്ടല്ലോ എന്നോർത്ത്. സംശയത്തിന്റെ ഒരു ലാഞ്ചന പോലുമിലാതെ ബാഗും തോളിൽ തൂക്കി ആത്മവിശ്വാസത്തോടെ സ്‌കൂൾ ഗേറ്റ് ലക്ഷ്യമാക്കി അവൾ നടക്കുന്നത് ഞങ്ങൾ ആഹ്ലാദത്തോടെ കണ്ടു നിന്നു.
4
പിന്നിൽ ഞങ്ങൾ ഉണ്ടെന്നു ഇടയ്ക്കു മാത്രം ഒന്ന് പാളി നോക്കി ഒരു കൂസലുമില്ലാതെ ഐശ്വര്യമായി ‘ഇടം കാൽ’ വെച്ച് അവൾ കയറിയത് കണ്ടു എനിക്ക് ചിരി പൊട്ടി. (അവൾ ഒരു leftie ആണ്). അലങ്കരിച്ച ക്ലാസ് റൂം ഒക്കെ കണ്ടു അവൾ സന്തുഷ്ടയായി. ഞാൻ ഫോട്ടോ എടുക്കുന്നത് കണ്ടു അവളെ നേരെ പിടിച്ചു നിർത്താൻ ഒരു ടീച്ചർ ശ്രമിച്ചത് അവൾക്കു തീരെ ഇഷ്ടപ്പെട്ടില്ല..അവളുടെ തന്നെ ഭാഷയിൽ ഒരു ‘ആങ്കി ബെച് ” (angry birds ) expression ഇട്ടു അവൾ ആ ഇഷ്ടക്കേട് അറിയിച്ചു. ക്ലാസ്സിൽ Sunsha mam  നെ കണ്ടു അവൾക്കു ആശ്വാസമായി. ഞങ്ങളുടെ താഴത്തേതിന്റെ താഴത്തെ apartment ഇത് ആണ് Sunsha . നിവിക്കു ചിരപരിചിത ആണ്. അവൾ അപരിചിതത്വം ഒട്ടുമില്ലാതെ ക്ലാസ് എല്ലാം ഒന്ന് ചുറ്റി നടന്നു  കടന്നു.പണ്ട് സ്‌കൂളിൽ ഇൻസ്‌പെക്ഷൻ നു വരുന്ന ഒരു DEO ടെ  ഗമ ആയിരുന്നു അവളുടെ മുഖത്തപ്പോൾ.
3
ഇന്ന് ക്ലാസ് ഒന്നുമില്ല, വെൽക്കം പ്രോഗ്രാം മാത്രമേയുള്ളു ഉള്ളു എന്ന് കേട്ട് ഞങ്ങൾ ഗ്രൗണ്ടിലേക്ക് പോയി. അവിടെ നടക്കുന്ന പ്രസംഗവും മീറ്റിങ്ങും ഒന്നുമവൾക്കു തീരെ പിടിച്ചില്ല. ഇതിനൊക്കെ ഇത്ര പ്രസംഗിക്കാൻ എന്തിരിക്കുന്നു എന്ന മട്ടിൽ ആൾ അക്ഷമ തുടർന്നു. പിന്നെ ഒട്ടും വൈകാതെ അവൾ തനി സ്വഭാവം പുറത്തെടുത്തു .  എന്റെ ‘സ്‌നാച്  ബോച്’ (snacks box ) എവിടെ എന്ന് ചോദിച്ചു അവൾ എന്റെ കയ്യിൽ നിന്ന് അവളുടെ ബാഗ് snatch ചെയ്തു. ആദ്യത്തെ ഐറ്റം biscuit അപ്പോൾ തന്നെ കാലിയാക്കി. ഞാൻ ഉപദേശിച്ചു. ” മോളെ ഇതൊന്നും നമുക്ക് അങ്ങനെ തോന്നുന്ന സമയത്തു തിന്നാൻ പറ്റില്ല സ്‌കൂളിൽ. മിസ് പറായുമ്പോഴേ കഴിക്കാവൂ, സ്നാക്ക്സ് ബ്രേക്ക് ഉണ്ട്. അതൊട്ടും ഇഷ്ടപ്പെടാതെ അവൾ ആ ഉപദേശം അർഹിക്കുന്ന അവജ്ഞയോടെ തള്ളി. എന്നിട്ടു ഒട്ടും വൈകാതെ അടുത്ത ഐറ്റം ആയ കേക്ക് ൽ കൈ വെച്ചു. പിന്നെ വെള്ളം കുടിച്ചിട്ട് 5  mins rest . അവിടെ അപ്പോൾ ഗസ്റ്റ് ആയി വന്ന ഫാദർ ഘോര ഘോരം പ്രസംഗിക്കുകയായിരുന്നു ” hunger for knowledge ” നെ പ്പറ്റി!!” When you come here , you should be hungry “എന്ന് ഫാദർ പറഞ്ഞത് കേട്ട് ഞാൻ എന്റെ കൊച്ചിനെ നോക്കി. ആ പറഞ്ഞത് എത്ര സത്യം!! അവൾ അപ്പോൾ അടുത്ത ഐറ്റം ആയ ഇഡലി സാംബാർ ഇൽ എങ്ങനെ കൈ വെക്കാം എന്നതിനെ പറ്റി കൂലങ്കഷമായി ചിന്തിക്കുകയായിരുന്നു. ഒട്ടും താമസിച്ചില്ല..”എനിച്ചു ഇഡലി വേനം”   ഞാൻ പറഞ്ഞു ” പറ്റില്ല നീ ഇപ്പം ബിസ്ക്കറ്റും കേക്കും കഴിച്ചതല്ലേ ഉള്ളു..”
“ഇല്ല എനിച്ചു വേനം ഇഡലി healthy food ആണല്ലോ  “അവൾ clarification നു വേണ്ടി അവളുടെ അന്നപൂർണേശ്വരി യും, dietician നും സന്തത സഹചാരിയും ആയ അമ്മൂമ്മയെ supportനായി നോക്കി. ‘അമ്മ അപ്പോൾ ചിരി അടക്കാൻ പാട് പെടുകയായിരുന്നു.
ഞാൻ പറഞ്ഞു “എന്ത്  പറഞ്ഞാലും പറ്റില്ല, ഇപ്പൊ ഇഡലി തിന്നുന്ന ടൈം അല്ല . “പണ്ട് അല്ലിക്കു  ആഭരണം എടുക്കാൻ പോവാൻ സമ്മതിക്കാഞ്ഞ   നകുലനെ ഗംഗ നോക്കിയ ആ നോട്ടം ഞാൻ ഇന്ന് നേരിൽ കണ്ടു!! തരമാട്ടേൻ..അപ്പം ഇഡ്‌ലിയൊന്നും   നീയെനിക്കു തരമാട്ടേൻ എന്ന് അവൾ നാഗവല്ലി സ്റ്റൈൽ ൽ കൈ ചൂണ്ടി. എങ്ങനെ ഒക്കെയോ അമ്മൂമ്മയും അപ്പൂപ്പനും വിഷയം മാറ്റി നാഗവല്ലിയെ വീണ്ടും ഗംഗ ആക്കി!
2
ഇനി എല്ലാ ദിവസവും ക്ലാസ്സിൽ ഈ ഭക്ഷണപ്രശ്നം ഒരു ആഭ്യന്തര പ്രശ്നം ആയി മാറി പാവം  Sunsha Mam നട്ടം തിരിയേണ്ടി വരുമല്ലോ എന്നോർത്ത് ഞാൻ ഒന്ന് ഞെട്ടി. അവളുടെ ലഞ്ച് ബോക്സ് തീർത്തിട്ട് ബാക്കി ഉള്ള പിള്ളേരുടെതിൽ കൈ വെക്കാതിരുന്നാൽ മതിയായിരുന്നു.
Orientation തുടങ്ങുന്നത് തൊട്ടു മുൻപേ അവളെ ഞങ്ങൾ ക്ലാസ്സിൽ ആക്കി. അവൾ കൂൾ കൂൾ ആയി കയറിപ്പോയി. ചില പിള്ളേരൊക്കെ കരയുന്നതു കണ്ടു “ഇവർക്കിതെന്തിന്റെ കേടാ ഇത്രേം കളിയ്ക്കാൻ ഉള്ള opportunity കിട്ടിട്ട് പ്രയോജനപ്പെടുത്താതെ വെറുതെ കരഞ്ഞു സമയം കളയുന്നോ സിലി പീപ്പിൾ എന്ന മട്ടിൽ പുച്ഛിച്ചു . കൃത്യം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആണെന്ന് തോന്നുന്നു, അവൾ ബാഗ് എടുത്തു തോളിൽ കെട്ടി Sunsha Mam നോട് പറഞ്ഞു എനിക്ക് പോണം. അമ്മൂമ്മ വെളിയിൽ നിൽപ്പുണ്ട്!! സ്വന്തം തീരുമാനക്കാരിയെ ആദ്യ ദിവസം തടഞ്ഞാൽ രംഗം വഷളായാലോ എന്നോർത്ത് Sunsha എന്നെ വിളിച്ചു. ഞാൻ ചെന്നപ്പോൾ ആൾ തുള്ളി ചാടി ഹാപ്പിയായി വരുന്നു. അങ്ങനെ പ്രശ്നരഹിതവും, സന്തുഷ്ടവുമായ ഒരു ആദ്യം ദിനം കടന്നുകിട്ടി. കാഴ്ചയിൽ വളരെ ചെറുതായ , കഷ്ടിച്ച് മൂന്ന് വയസ്സായ, ഇളയ കൊഞ്ചിക്കുട്ടിയായ  അവൾ
സധൈര്യം, ആത്മവിശ്വാസം തുടിക്കുന്ന മുഖത്തോടെ വീടിനു പുറത്തെ ആദ്യത്തെ പുതിയ ലോകത്തിലേക്ക് ആദ്യ ചുവടു വെയ്പ്പ് വെയ്ക്കുന്നത് കണ്ടു അഭിമാനം കൊണ്ടെന്റെ മനസ്സ് നിറഞ്ഞു. Official Trip  ൽ  അച്ഛന് നഷ്‌ടമായ ഈ മനോഹര നിമിഷങ്ങൾ ഓർത്തു ഞാൻ  ഒരിത്തിരി ദുഃഖിച്ചു . അത് നികത്തനായി ഈ കുറിപ്പ് എഴുതാമെന്നും കരുതി.
6
വളരെ അർത്ഥപൂർണ്ണമായ ഒരു orientation ക്ലാസ്സിലും പങ്കെടുക്കാൻ പറ്റി. ഓരോ കുട്ടിയും വ്യത്യസ്തരാണെന്നു, അവരെ അങ്ങനെ തന്നെ കാണണം എന്ന്, അവർക്കു നല്ല കഥകൾ പറഞ്ഞു കൊടുക്കണം എന്ന്, കഥകളും, കളിയും, കാഴ്ചകളും ഒക്കെ ചേർന്ന് അവരുടെ പഠനം രസകരമാക്കണം എന്ന്, അവരെ  ചട്ടം പഠിപ്പിക്കാൻ ശ്രമിച്ചും, കണ്ണുരുട്ടിയും, വഴക്കു പറഞ്ഞും അനാവശ്യമായി അവരിൽ stress ഉണ്ടാക്കരുതെന്നും ഒക്കെയുള്ള ഓർമ്മപ്പെടുത്തലുകൾ ആയിരുന്നു orientation. വെള്ളവും, വളവും, സൂര്യപ്രകാശവും ഒക്കെ വേണ്ട അളവിൽ ഏറ്റു വാങ്ങി വളരുന്നു പൂക്കൾ പോലെ നല്ല വാക്കുകളും, കളി ചിരികളും, പ്രോത്സാഹനങ്ങളും ഒക്കെ കൊടുത്തു അവരെ വളർത്തണം എന്നൊരു ഓർമ്മപ്പെടുത്തൽ. അങ്ങനെ ആണോ ഞാൻ/ നമ്മൾ/ നിങ്ങൾ ഒക്കെ അവരെ വളർത്തുന്നത് എന്നൊരു ആത്മപരിശോധനക്ക് നേരമായെന്ന് തോന്നുന്നു. തിരുത്താൻ എന്തെങ്കിലും ഉണ്ടെങ്കിൽ അത് തിരുത്താൻ നേരമായി.. തിരുത്തുവാൻ ഉള്ളത് അവരിൽ ആവില്ല  അത് നമ്മളിൽ തന്നെയാവും..
വെണ്മയാർന്ന ഒരു    വെള്ളക്കടലാസ്സു പോലെ ആണ് അവരിപ്പോൾ. മഷി കോരിയൊഴിച്ചും, കുത്തി വരച്ചും അല്ലാതെ നമുക്കതിൽ മനോഹരങ്ങളായ അർത്ഥപൂർണ്ണമായ ചിത്രങ്ങളൊരുക്കാം . നിറയെ സുഗന്ധവും, നിറവും പ്രസരിപ്പും ഒക്കെയുള്ള പൂക്കളായി അവർ നിറഞ്ഞു ചിരിക്കട്ടെ..അത് കണ്ടു നമുക്കും കൺ നിറഞ്ഞു ചിരിക്കാം..
സ്‌കൂൾലേക്ക്  പുതുയാത്ര തുടങ്ങിയ എല്ലാ കൊച്ചു കൂട്ടുകാർക്കും ആശംസകൾ..

സ്കൂളിലേക്ക് ഒരു കാംബിളിക്കാ പെണ്ണ്‌


അങ്ങനെ പറഞ്ഞു പറഞ്ഞിരുന്ന്  ഞങ്ങളുടെ കാംബിളിക്കാ പെണ്ണിനും school admission നു നേരമായി.രണ്ടര വയസ്സ് കഷ്ടിച്ച്ആയതേയുള്ളു. പക്ഷെ “ബാംഗ്ലൂർ നടപ്പനുസരിച്ചു”   3 വയസ്സിനുള്ളിൽ കൊച്ചുങ്ങളെ ഉന്തി തള്ളി ഏതെങ്കിലും play school  ൽ  എങ്കിലും വിട്ടില്ലെങ്കിൽ മഹാ അപരാധമാണ്. അങ്ങനെ സ്കൂളിൽ പോകാതെ നിൽക്കുന്ന കുട്ടികളുടെ parents നെ കണ്ടാൽ ‘പുര നിറഞ്ഞു’ നിൽക്കുന്നതു കണ്ടിട്ടും കെട്ടിച്ചു വിടാത്ത മക്കൾ ഉള്ള അച്ഛൻ അമ്മമാരേ കാണുന്നത് പോലെയാണ് ചില പൊതു ജനങ്ങളുടെ നോട്ടം!! എന്തായാലും ജൂൺ ആകുമ്പോൾ മൂന്നു തികയും . അത് കൊണ്ട് നാട്ടുകാരെ കൊണ്ട് വെറുതെ പറയിപ്പിക്കാൻ നിൽക്കാതെ ഞങ്ങളും admission എടുക്കാൻ തന്നെ തീരുമാനിച്ചു. അത് മാത്രമല്ല..സാമാന്യം മികച്ച ഒരു തല്ലു കൊള്ളിയും, കുരുത്തക്കേടിന്റെ കൂടും, പിന്നെ തിണ്ണ മിടുക്കിന്റെ expert ഉം ആയ കംബിളിക്ക girl നെ സ്കൂളിലേക്ക് പാക്ക് ചെയ്യുന്നത് വഴിയായി വീട്ടിലെ ക്രമസമാധാനനില അൽപ്പം ഭേദമാകും എന്നൊരു ഗൂഢമോഹവും അതിനു പിന്നിൽ ഇല്ലാതില്ല. അങ്ങനെ ഇക്കുറി വിജയദശമിക്കു ആൾ ആദ്യാക്ഷരം കുറിച്ചു.

3

പൂജയെടുപ്പിന്റെ സമയം അത്രയും നേദിച്ച വെച്ചിരുന്ന ഉണ്ണി അപ്പത്തിൽ ആയിരുന്നു ആളുടെ ശ്രദ്ധ മുഴുവനും. പൂജയെടുത്ത ശേഷവും എഴുതിപ്പിക്കാൻ സമ്മതിച്ചത് ഇടതു കൈയ്യിൽ രണ്ടു ഉണ്ണിയപ്പം കരസ്ഥമാക്കിയതിനു ശേഷമായിരുന്നു. ഉണ്ണിയപ്പം കിട്ടി , ഇനിയിപ്പോ എന്തായാലും എന്താ എന്ന മട്ടിൽ ആൾ കൂൾ കൂളായി ഹരിശ്രീ എഴുതി തള്ളി. കഴിഞ്ഞു എണീറ്റതും എന്നോട് പറഞ്ഞു. അമ്മേ ബാ പാം..ഞാൻ ചോദിച്ചു എങ്ങോട്ടാ പാർക്കിലേക്ക് ആണോ? അല്ല സ്കൂളിൽ പോകാം..ഇത്രയ്ക്കു ഉത്സാഹമോ..എന്നും ഇങ്ങനെ തന്നെ ആയിരുന്നാൽ മതിയായിരുന്നു..ഞങ്ങൾ ആത്മഗതം നടത്തി.

1

ഇവൾക്ക് സ്‌കൂളിൽ പോകാനും മാത്രം  പക്വത ആയോ എന്ന സംശയം അവളുടെ പിതാശ്രീ ഇടയ്ക്കിടെ ഉന്നയിക്കും.കണ്ണ് തപ്പിയാൽ കള്ളക്കൃഷ്ണന്റെ സ്വഭാവം ആണ് അവൾക്കു. അടുക്കളയിൽ അവളുടെ കൈയ്യെത്തും ദൂരത്തു എന്ത് വെച്ചാലും കൊള്ളയടിക്കും. തൈര് , പഞ്ചസാര, boost , ബിസ്‌ക്കറ്റ്  പിന്നെ ഉപ്പ്  ഇതെല്ലം multiple times അവൾ കൊള്ളയടിച്ചു ആഹരിച്ച ചരിത്രം ഉണ്ട്. കൂടാതെ മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഉഴുന്ന്, ഉലുവ തുടങ്ങിയ പലവ്യഞ്ജനങ്ങളും അവൾ എടുത്തു തട്ടി മറിച്ച്‌ അടുക്കള ഒരു യുദ്ധക്കളം ആക്കിയ ചരിത്രം ഉണ്ട്. ഇങ്ങനെ ഉള്ള ഒരു കുരുത്തക്കേടിനെ സ്‌കൂളിൽ വിടുമ്പോൾ എന്താവും അവസ്ഥ എന്ന ഞങ്ങളുടെ സംശയം സ്വാഭാവികം അല്ലെ!!ബാക്കി പിള്ളേരുടെ ലഞ്ച് ബോക്സ് കാത്തോളണെ   ദൈവമേ എന്ന ഒരു പ്രാർത്ഥന മാത്രം..എന്തായാലും കഴിഞ്ഞ weekend ഞങ്ങൾ നവമിയുടെ സ്‌കൂളിൽ പോയി ATM നു മുന്നിൽ ഉള്ള ക്യു വിനെ വെല്ലുന്ന ഒരു ക്യു നിന്ന് അവളുടെ അപ്ലിക്കേഷൻ ഫോം കരസ്തമാക്കി. ഇനി രണ്ടാഴ്ചക്കകം ആണ് DDay !!ഇന്റർവ്യൂ ഉണ്ടെന്നു കേൾക്കുന്നു. എന്താവുമോ എന്തോ..

5

“What is your name” പഠിപ്പിച്ചു തന്നെ തൊണ്ടക്കെ വെള്ളം വറ്റി. “നിവിദാദ” എന്നാണ് നിവേദിത എന്നതിന് അവളുടെ ഭാഷ്യം. പേരാ ചോദിച്ചത് സ്വഭാവം കൂടി വ്യക്തമാക്കേണ്ട എന്ന് ഞങ്ങൾ എത്ര പറഞ്ഞിട്ടും അവൾക്കു മനസ്സിലാകുന്നില്ല!!Colours പഠിപ്പിക്കാനായി  പിന്നീടുള്ള ശ്രമം. ഒടുവിൽ എന്ത് കണ്ടാലും Red എന്ന് മാത്രം പ്രഖ്യാപിച്ചു അവൾ ഞങ്ങളോട് പ്രതിഷേധിച്ചു. Parts of the body ആയി അടുത്ത ഇനം. Eyes Nose Ears ഒക്കെ കേട്ട് തല കുലുക്കിയിട്ടു അവൾ കാൽ എടുത്തു കാണിച്ചിട്ട് എന്നോട് പറഞ്ഞു ”  ഇതാ ഉപ്പൂറ്റി ” എന്ന്..ഞാൻ കണ്ണും തള്ളി മിണ്ടാതിരുന്നു,ഇത് എപ്പം പഠിച്ചു എന്നോർത്ത്!!കൂടുതൽ പഠിപ്പിക്കാൻ ചെന്ന എന്നെ അവൾ മതി വേണ്ടാ പറഞ്ഞൂ ഓടിച്ചു.

അമ്മൂമ്മ പഠിപ്പിക്കുന്ന എല്ലാ പാട്ടുകളും അവൾ പഠിക്കുന്നുണ്ട്. കടു  കട്ടി lyrics ഉള്ള “കേരനിരകളാടും ഒരു ഹരിത ചാരു  തീരം..” വരെ..തനിച്ചിരിക്കുമ്പോൾ  പാട്ടു പാടി, സ്വാതന്ത്ര്യത്തോടെ പാറിപ്പറന്ന്  താന്തോന്നിത്തരം കാണിച്ചു നടക്കുന്ന ഈ കുഞ്ഞി പൂമ്പാറ്റയെ അടുത്ത ജൂൺ മുതൽ കൂട്ടിലടക്കണമല്ലോ എന്നോർക്കുമ്പോൾ ഒരു പ്രയാസം.ദിവാസങ്ങളും, മാസങ്ങളും, വർഷങ്ങളും കടന്നു പോയത് എത്ര വേഗമായിരുന്നു..കിളിക്കൊഞ്ചലുകളും കുറുമ്പതരങ്ങളും മാഞ്ഞു multiplication tables ഉം, Unity in Diversity യും ഒക്കെ ഉരുവിട്ട് നടക്കുന്ന അവളുടെ നവമിച്ചേച്ചിയെ പോലെ ഇവളും ഇപ്പൊ അങ്ങ് വലുതാകുമായിരിക്കും.

ഞാൻ അവളെ തീരെ ശ്രദ്ധിക്കാതെ പത്രം വായിച്ചു കൊണ്ടിരുന്നാൽ, ഓടി വന്നു ഒരു കുറുമ്പിപൂച്ചയെ പോലെ കൂർത്ത നഖത്താൽ മാന്തുന്ന, ഒരു മയവും ഇല്ലാതെ മുടിയിൽ പിടിച്ചു വലിച്ചു ദേഷ്യം കാണിക്കുന്ന, ഒന്ന് കൊഞ്ചിച്ചാൽ വെണ്ണ പോലെ അലിയുന്ന, ചോറും അവിയലും തരാം  എന്ന് പറഞ്ഞാൽ ഏതു വലിയ പിണക്കവും മറന്നു ഓടി വരുന്ന ഈ കുഞ്ഞിപ്പെണ്ണിന്റെ നിഷ്കളങ്ക ശൈശവവും മെല്ലെ പടിയിറങ്ങുന്നു..കാലത്തിന്റെ അനിവാര്യമായ മാറ്റങ്ങളിലേക്കു മറ്റൊരു കാൽവെയ്പ്പ് ..
2

പ്രാർത്ഥിക്കുക, അവളെ അനുഗ്രഹിക്കുക..എല്ലായിടവും എന്നും ജയിക്കാനല്ല..അറിവിന്റെ ജാലകങ്ങൾ എന്നും തുറന്നിടാൻ, കൂട്ടുകൂടാൻ, നന്മ ചെയ്യാൻ, സ്നേഹിക്കാനും പങ്കു വെക്കാനും പഠിക്കാൻ , തോൽവികളിലും, തിരിച്ചടികളിലും  പതറാതിരിക്കാൻ , ഓരോ ഇറക്കത്തിലും ഒരു കയറ്റം ഉണ്ടെന്നു തിരിച്ചറിയുവാൻ, ജീവിതത്തിന്റെ കയ്പ്പും മധുരവും  നുണയുവാൻ, പിന്നിലേക്ക് ഇടയ്ക്കിടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ, ആരെയും വേദനിപ്പിക്കാതിരിക്കുവാൻ ഒക്കെ അവൾ പഠിക്കട്ടെ..

അനന്ത സാധ്യതകളുമായി വിശാലമായ  ഒരു ലോകം അവളെ കാത്തിരിക്കുന്നു..മെല്ലെ പറന്നിറങ്ങട്ടെ അവളും അവളുടെ ആകാശങ്ങൾ തേടി..

ആനന്ദമേള Part 2 


 

Taste of kerala.

അങ്ങനെ stall ഇടണം എന്ന ആഗ്രഹവുമായി ഞങ്ങൾ ചെന്നിറങ്ങിയത് ഒരു സിംഹത്തിന്റെ മടയിൽ ആണ്. രണ്ടായിരം apartments ഉള്ള ഏക്കറു കണക്കിന് പരന്നു കിടക്കുന്ന L & T South City കണ്ടപ്പോഴേ ഞങ്ങളുടെ ബോധം പോയി.  തീർച്ചയായും പങ്കെടുക്കണോ ഹൃദ്യ്യെ ? ഇനിയും പിന്മാറാൻ സമയമുണ്ട്” . എന്തായാലും നമുക്കൊരു കൈ നോക്കാം എന്നായി അവൾ. “എങ്ങാനും ഒന്നും വിറ്റു പോയില്ലെങ്കിൽ അടുത്ത ഒരാഴ്ച നമ്മളൊക്കെ ഈ ഇടിയപ്പം fridge ൽ  വെച്ച് ചൂടാക്കി തിന്നു തീർക്കും അല്ലാതെന്താ ..”അവൾ തുടർന്നു. “എടീ അവൾ സീരിയസ് ആണോ , ഒരാഴ്ച ഇടിയപ്പം തിന്നുക എന്നൊക്കെ പറഞ്ഞാൽ കുറച്ചു കടുപ്പമാ”, പ്രിയതമൻ തന്റെ ആശങ്ക എന്നെ അറിയിച്ചു.

ഞങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പണി തുടങ്ങി. അതിമനോഹരങ്ങളായ ഇടിയപ്പ സുന്ദരികൾ ഞങ്ങളുടെ ഇഡലി തട്ടുകളിൽ വിരിഞ്ഞു വന്നു. കടലക്കറിയും, stew ഉം ഒക്കെ ഞങ്ങളുടെ സുധാമ്മയുടെയും ഗീതാമ്മയുടെയും കൈപുണ്യത്തിൽ നിറവാർന്നു. ആ സമയം അങ്ങ് Domlur ലെ വീട്ടിൽ പാലട പ്രഥമൻ അതിന്റെ എല്ലാ പ്രൌഡി യോടും , ഗംഭീര്യതോടും അരങ്ങിലെത്താൻ തയ്യാറെടുക്കുകയായിരുന്നു.തനി പരമ്പരാഗത ശൈലിയിൽ തന്നെ അതുണ്ടാക്കി വിളമ്പണം എന്ന വാശിയിൽ അമ്മാവന ഉറച്ചു നിന്നത് കാരണം അത്യാവശ്യം മികച്ച മെനക്കെട് തന്നെയായിരുന്നു അതിനു പിന്നിൽ.
Anandamela4

ഒടുവിൽ ആ നിമിഷം സമാഗതമായി . ആനന്ദമേളക്ക് കൊടിയേറി. വൈകുന്നേരം ആയിരുന്നു പരിപാടികളുടെ തുടക്കം. എല്ലാ സാധനങ്ങളും stall ലേക്ക് ട്രാന്സ്പോര്ട്ട് ചെയ്ത് ഞങ്ങൾ അരയും തലയും മുറുക്കി തയ്യാറായി നിന്നു, കന്നഡ നാടിന്റെ മക്കളെ എന്നല്ല, ഹിന്ദി നാടിന്റെ മക്കളെ എന്നല്ല, ഒരു കൊച്ചു India തന്നെ ആയ South City നിവാസികളെ മലയാള നാടിന്റെ രുചികളാൽ അത്ഭുതപ്പെടുത്താൻ..

തൊട്ടപ്പുറത്തെ stall ലേക്ക് ഞങ്ങൾ ഒന്ന് കണ്ണോടിച്ചു. ചോക്ലേറ്റ് കേക്ക് ഉം, sandwich ഉം , juice ഉം ഒക്കെയാണ് items. ഇപ്പുറത്തെ stall  ഇൽ chat items. ആരും ഞങ്ങളുടേത് പോലെ ഒരു full course meal മായിവന്നിട്ടില്ല.മൊത്തം ഒരു 10-12 stalls ഉണ്ട്. ആൾക്കാർ വന്നു തുടങ്ങി. യുദ്ധത്തിന് തയ്യാറായ പടയാളികളെ പോലെ ഞങ്ങൾ രണഭൂമിയിൽ ജാഗരൂകരായി നിലയുറപ്പിച്ചു. വന്നവർ വന്നവർ ഞങ്ങളുടെ display itemsഇൽ എത്തി നോക്കിയിട്ട് not interested എന്നൊരു ഭാവത്തോടെ അപ്പുറത്തെ ഹിന്ദി stall ലേക്ക് chocolate cake നായി പാഞ്ഞു. ആദ്യത്തെ ഒന്ന് -ഒന്നര മണിക്കൂറിൽ ഞങ്ങൾക്ക് കിട്ടിയത് ആകെ 2-3 customers. ഞങ്ങുടെ ഹൃദയം തകരാൻ തുടങ്ങിയിരുന്നു.   അടുത്ത ഒരാഴ്ച ഞങ്ങളുടെ വീടുകളിൽ  നീണ്ടു നില്ക്കാൻ സാധ്യതയുള്ള “ഇടിയപ്പ ഉത്സവം”  ഓര്ത് ഞങ്ങൾക്ക് ഞെട്ടലായി.
ഇതൊന്നും കണ്ടു നിൽക്കാനുള്ള ശക്തിയില്ലാഞ്ഞു ഞാൻ ഇളയ സന്താനത്തിനെ ഉറക്കാൻ എന്നാ വ്യാജേന രണഭൂമിയിൽ നിന്നും അവളുടെ ഫ്ലാറ്റി ലേക്ക് മടങ്ങി. കൊച്ചിനെ ഉറക്കി കിടത്തി ഞാൻ ഇങ്ങനെ ദുഖഭാരം താങ്ങാൻ ആവാതെ ഓരോന്ന് ആലോചിച്ചു കിടക്കുമ്പോ ദേ വരുന്നു പ്രിയതമന്റെ call. ടീ ഇപ്പൊ നമ്മുടെ stall il കുറച്ചു customers ഒക്കെ വന്നിട്ടുണ്ട് . അവർക്ക് items ഒക്കെ ഇഷ്ടപ്പെട്ട ലക്ഷണം ഉണ്ട് . അത് കൊണ്ട് ഞാൻ അമ്മയെ കൂടെ അങ്ങോട്ട്‌ വിടാം . ഇവിടെ ഒരു shortage  ഉണ്ടായാൽ അപ്പം നിങ്ങൾ പാലപ്പം, ഇടിയപ്പം തുടങ്ങിയ ഐറ്റംസ് ഉണ്ടാക്കണം.    ഞാൻ അതത്ര കാര്യമായി എടുത്തില്ല. അങ്ങനെ ഒന്നും എന്തായാലും ഉണ്ടാകാൻ സാധ്യതയില്ല. ഇതെന്താ സൂപ്പർസ്റ്റാർ സിനിമയിലെ fight scene ആണോ. ആദ്യം ഇടി കൊണ്ട് വീണ നായകന് അവസാനം വില്ലനെ തകര്ത് വിജയശ്രീലാളിതൻ ആകാൻ.

പക്ഷെ ഇത്തിരി  കഴിയുന്നതിനു മുൻപേ അത്  സംഭവിച്ചു . ഇവിടെ വില്പ്പന പൊടി  പൊടിച്ചു തുടങ്ങിയപ്പോൾ ഞങ്ങൾ ഇവിടെ പാലപ്പവും stew ഉം , ഇടിയപ്പവും ഒക്കെ വീണ്ടും ഉണ്ടാക്ക്കി തുടങ്ങി.”കല്യാണം, പാല് കാച്ചു, പാല്ക കാച്ചു ക ല്യാണം..അങ്ങനെ അവിടെ അങ്ങകലെ southcity യുടെ മടിത്തട്ടിൽ വിൽപ്പന പൊടി  പൊടിക്കുമ്പോൾ, ഇവിടെ ഞങ്ങൾ അരച്ച് വെച്ച അപ്പം മാവും, കുഴച്ചു വെച്ച ഇടിയപ്പം മാവും തീര്ന്നു കൊണ്ടിരുന്നു സഖാക്കളെ ..!!ആളുകള്ക്ക് കഴിക്കുന്നത്‌ പോരാഞ്ഞ് parcel കൂടി വേണം എന്നാ സ്ഥിതിയിൽ ആയി കാര്യങ്ങൾ . ഇത്രക്കൊരു twist ഉണ്ടാകും എന്നൊരു പ്രതീക്ഷ ഇല്ലാത്തതിനാൽ ഞങ്ങൾ parcelling നൊന്നും ഒട്ടും തയ്യാറെടുത്തിരുന്നില്ല. എങ്കിലും വിടാൻ തയ്യാർ  അല്ലാത്ത ഞങ്ങളുടെ customers അവരുടെ dearest hubbies നെ വീട്ടില് പറഞ്ഞു വിട്ടു പാത്രം   എടുപ്പിച്ചു പാർസൽ വാങ്ങി പോയി.

പാലപ്പത്തിന്റെയും curryയുടെയും അവസാന തുള്ളി വരെ ആൾക്കാർ വാങ്ങി കൊണ്ട് പോകുകയായിരുന്നു. പിന്നെയും വൈകിയെത്തിയ കുറച്ചു ആളുകൾ ഞങ്ങളോടെ request ചെയ്തു , എത്ര നേരം വേണമെങ്കിലും wait ചെയ്യാം ഒന്നു ഉണ്ടാക്കി കൊണ്ട് വരുമോ എന്ന്. അപ്പോഴേക്കും ഞങ്ങളുടെ മാവിന്റെ സ്റ്റോക്ക്‌ തീര്ന്നിരുന്നു. അവരെ നിരാശരാക്കി ഞങ്ങൾ മടക്കി. നാളെ രാവിലെ വീട്ടില് വന്നാൽ കിട്ടുമോ എന്നായി അവർ അപ്പോൾ. Hridya  അപ്പോൾ ഞെട്ടി ദയനീയമായി അവരെ നോക്കി. dont do ..എന്നാ മട്ടിൽ . ഈ പാലപ്പം എന്നുള്ള സാധനത്തിനെ ഒക്കെ ഞാൻ പണ്ട് പുച്ഛിച്ച് തള്ളിയതോർത്തു എന്നോട് തന്നെ എനിക്ക് ഒരു പുച്ഛം തോന്നി! “അങ്ങ് ഇത്ര വല്യ ഒരു മഹാ സംഭവം ആണെന്ന് ഞാൻ ഇന്നാണ് തിരിച്ചറിഞ്ഞത്പ.പഴയ അവഗണനയ്ക്ക് മാപ്പ് “എന്ന് ഞാൻ ഒഴിഞ്ഞ പാലപ്പ പാത്രം നോക്കി മൗനമായ് പറഞ്ഞു .

ഒഴിഞ്ഞ പൂരപ്പറമ്പ് പോലെ യുള്ള ഞങ്ങളുടെ stall ന്റെ അവസ്ഥ കണ്ടു ആദ്യം മനം നൊന്തു മടങ്ങി പോയ എനിക്ക് ഈ കഥകൾ  ഒക്കെ പ്രിയതമൻ channel reporters നെ വെല്ലുന്ന ഉത്സാഹത്തോടെ തത്സമയ സംപ്രേക്ഷണം ചെയ്തു തന്നു. അവസാനം ഞങ്ങള്ക്ക് ഒന്ന് മര്യാദക്കു സ്വാദ് നോക്കാൻ പോലും ഒരു വിഭവവും അവശേഷിപ്പിക്കാതെ ആനന്ദ മേള ഒരു superduper hit ആയി മാറി.

Anandamela5.jpg

ലാഭമായി കിട്ടിയ തുക hridya ഞങ്ങൾക്ക് വീതിച്ച് തന്നു . പോക്കറ്റ്‌നേക്കാൾ കൂടുതലായി ഓരോരുത്തരുടെയും മനസ്സാണ് അന്ന് കൂടുതൽ നിറഞ്ഞത്‌. കൈ മെയ്യ്‌ മറന്ന് ഞങ്ങൾ ഇറങ്ങിയ ഒരു സംഭവം പ്രതീക്ഷിച്ചതിൽ അധികം hit ആയത് ഞങ്ങളെ എത്രമേൽ ആവേശം കൊള്ളിച്ചു എന്നോ . അന്ന് stall ഇടുന്നതിനു YES പറഞ്ഞ Hridya ടെ ധൈര്യവും , stall എന്നാ രണഭൂമിയിൽ തളരാതെ പോരാടി വിജയത്തിന് ചുക്കാൻ പിടിച്ച മായ ചേച്ചിയും ആയിരുന്നു ഞങ്ങളുടെ “Man of the Match ഉം , Man of the series ഉം ഒക്കെ. എനിക്ക് Marketing Consultant എന്നൊക്കെ ഔദ്യോഗിക നാമധേയം ഉണ്ടെങ്കിലും യഥാർത്ഥ Sales & Marketing Skills കൊണ്ട് ഈ ആനന്ദമേള ഒരു യഥാർത്ഥ ആനന്ദ മേള ആക്കിയത് തൊടുന്നത് എന്തും പൊന്നാക്കാൻ കഴിവുള്ള മായ ചേച്ചി കം അമ്മായി   ആയിരുന്നു. നിഷ്കളങ്കമായ ചിരി കൊണ്ടും ഓരോരോ വിഭവങ്ങൾക്കും കൊച്ചു കൊച്ചു വിവരണങ്ങൾ കൊണ്ടും ആൾ customers ne ഞങ്ങളുടെ stall ൽ  highly impressed ആക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

ആനന്ദമേള കഴിഞ്ഞിട്ട് മാസങ്ങൾ ഒരുപാടായി . പക്ഷെ  ആ നല്ല  ഓർമ്മകൾ ഞങ്ങളിൽ ഇപ്പോഴുംനിറഞ്ഞു നിൽക്കുന്നു.  ലാഭവും നഷ്ടവും കണക്കു കൂട്ടി കിട്ടുന്ന  ഒരു സന്തോഷമല്ല അത്. ബന്ധങ്ങളുടെ മനോഹരങ്ങളായ നൂലിഴകളിൽ സ്നേഹവും, അദ്ധ്വാനവും, ഒരുമയും  സ്വാദും, പ്രതീക്ഷയും   ഒക്കെ കൂടി കോർത്തെടുത്തു ഞങ്ങൾ നെയ്ത ഒരു വിജയ ഗാഥ ആയിരുന്നു അത്.

ആനന്ദമേള Part 1


ഒക്ടോബർ മാസത്തിലെ അലസമായിരിക്കുന്ന ഏതോ ഒരു വൈകുന്നേരത്ത് ആയിരുന്നു  എന്ന് തോന്നുന്നു അവൾ, എൻറെ അനിയത്തി വിളിച്ചത് . ചേച്ചി ഞങ്ങളുടെ apartment complex il food festival വരുന്നു. നമുക്കും കൂടിയാലോ ? തീറ്റ യുടെ കാര്യമാണല്ലോ നഷ്ടപ്പെടാൻ ഒന്നും ഇല്ലല്ലോ എന്നോർത്ത് ഞാൻ അപ്പൊഴെ പച്ചക്കൊടി ഉയർത്തി . “കുറെ നാളായി നല്ല variety സാധനങ്ങൾ ഒക്കെ തിന്നിട്ട് , ഞങ്ങൾ എന്തായാലും എത്തിയേക്കാം , എന്നാ date ?

“അയ്യട തിന്നാൻ വരുന്ന കാര്യമല്ല പറഞ്ഞത് മോളേ ..Food Festival നു ഒരു stall ഇടുന്ന കാര്യമാ പറഞ്ഞത്” . കണ്ടാൽ  തോന്നില്ലെങ്കിലും, നാലഞ്ചു വയസ്സിന് മൂത്ത ചേച്ചിയാണ് എന്ന ബഹുമാനം തീരെയില്ലാതെ അവൾ ഉറഞ്ഞു തുള്ളി .
അയ്യേ..stall ഓ ? ഞാൻ ആ type ഒന്നും അല്ല ..വേറെ ഒന്നും കൊണ്ടല്ല മിനക്കെടാൻ വയ്യാത്തത് കൊണ്ടാ, മടിയുടെ അസുഖം കുറച്ചു കൂടുതലായി ഉണ്ട്.. എന്ന് ഞാൻ മനസ്സില് പറഞ്ഞു . ഉറക്കെ പറഞ്ഞാൽ അവളുടെ കൈയ്യൽ നിന്നും കിട്ടും എന്ന് ഉറപ്പുള്ളതു കൊണ്ട് ഞാൻ മനസ്സിലെ  പറഞ്ഞുള്ളു!!
അവൾ തുടർന്നു :”എന്താ കൊച്ചേ മിണ്ടാത്തെ..ഞാൻ register ചെയ്യട്ടെ ? നിങ്ങളെ ഒക്കെ മനസ്സിൽ കണ്ടോണ്ടാ ഞാൻ ഇതിന്  ഇറങ്ങി തിരിക്കുന്നത് , ബിജു ചേട്ടൻ പോലും ഇവിടില്ല..”
 ദൈവമേ  ഇവൾ  ഇതെന്തു ഭാവിച്ചാ..”ഇവൾ  ചെയ്യുന്നത് എന്തെന്നു ഇവൾ  അറിയുന്നില്ല” എന്ന ബൈബിൾ വാക്യം പണ്ട് സ്കൂളിൽ നിന്നും പോന്നതിൽ പിന്നെ അന്ന് ആണ് ഓർമ്മ  വന്നത്.
ഇത്രേം വല്യ റിസ്ക്‌ ഒക്കെ വലിച്ച് തലയിൽ കയറ്റാനുള്ള ത്രാണി ഇവൾക്ക് എവിടുന്നാണ് കിട്ടിയത് ഞാൻ wonder അടിച്ച് നിന്നു.  ഞാൻ അങ്ങനെ കാര്യമായി പച്ച കൊടി ഒന്നും കാണിക്കാതിരുന്നിട്ടും അവൾ മുന്നോട്ടു പോയി..  ജോലിയിലും , ജീവിതത്തിലും Risk Assessment ന്റെ ഉസ്താദ് ആയ പ്രിയതമൻ പറഞ്ഞു “No ..No ,,”. ഇതു പോലെ ഉള്ള പല crazy ideas നും കുട പിടിക്കാറുള്ള അമ്മാവനും മായ ചേച്ചിയും കണ്ണനും ഉണ്ണിയും  വളരെ ഉൽസാഹഭരിതരായി പച്ചക്കൊടികൾ ഘോര ഘോരം വീശി .
അങ്ങനെ പിന്നീടുള്ള ദിവസങ്ങൾ കൂലംകഷമായ ആലോചനകളുടെ ആയിരുന്നു. തനി കേരളീയ വിഭവങ്ങൾ മതി നമുക്കെന്ന് കണ്ണുമടച്ചു ഞങ്ങൾ പാസ്സാക്കി. പിറന്ന മണ്ണിനോടുള്ള അഗാധമായ സ്നേഹം കൊണ്ടൊന്നുമല്ല കേട്ടോ . അറിയാവുന്ന പണി ചെയ്‌താൽ പോരെ എന്നാ simple Logic ആണ് അവിടെ പ്രവർത്തിച്ചത് .
Anandamela2

വിഭവങ്ങൾ ഇതൊക്കെയായിരുന്നു- പാലപ്പം , കടലക്കറി , ഇടിയപ്പം, stew ,ഇതൊന്നും പോരാഞ്ഞ് പഴമ്പൊരിയും, ശർക്കരപുരട്ടിയും , പിന്നെ അടപ്രഥമനും. അടപ്രഥമൻ എന്നാ ആ risk ഞങ്ങളുടെ പ്രിയപ്പെട്ട അമ്മാവൻ ഏറ്റെടുത്തു.ശർക്കരപുരട്ടി ആവട്ടെ അമ്മായിയും, അമ്മൂമ്മയും കൈ വെച്ചു. ശേഷിച്ചത് ഞങ്ങൾ വീതിച്ചെടുത്തു..

ഞങ്ങൾ അങ്ങനെ stall ന് പേരു കണ്ടെത്തി -“Taste of Kerala “. Stall നു വേണ്ട പരസ്യ വാചകങ്ങൾ എഴുതുന്ന ജോലി ഞാനും അത് വെച്ച് poster design ചെയ്യുന്ന ജോലി തുഷാര യും സന്തോഷപൂർവ്വം ഏറ്റെടുത്തു.
Tempting Tastes of Kerala

Planning ഉം തയ്യാറെടുപ്പുകൾ ഒക്കെ നടത്തി ആ ദിവസം വന്നെത്തി .  ഞങ്ങൾ ചട്ടിയും കലവും ഒക്കെ പെറുക്കി കെട്ടി കുഞ്ഞു കുട്ടി പരാധീനങ്ങളുമായി അവളുടെ വീട്ടിലേക്ക് ചേക്കേറി..ശേഷം അടുത്ത ബ്ലോഗിൽ വഴിയെ വായിക്കാം..

കുഞ്ഞിപ്പെണ്ണ്‌


 

കുഞ്ഞിപെണ്ണിന്  എല്ലാത്തിനും അവളുടേതായ ഒരു ഭാഷയുണ്ട് .ലോകം ഉണ്ടായ കാലം മുതൽ എല്ലാവരും ഉപയോഗിച്ച് തേഞ്ഞു മാഞ്ഞ പുരാതനമായ ഭാഷയിൽ ഒന്നും ആൾക്ക് തീരെ വിശ്വാസം ഇല്ലെന്നു തോന്നുന്നു.ഞങ്ങൾ വളരെ ആഘോഷപൂർവ്വം കണ്ടു പിടിച്ചു നാമകരണം ചെയ്ത  ‘നിവേദിത’യിലും അതിന്റെ ചുരുക്ക പേരായ നിവിയിലും ആദ്യമെ അവൾക്കു തീരെ പ്രതിപത്തിയില്ലായിരുന്നു .അവൾ സ്വന്തമായി ” ഇത്താത്തു”, എന്ന് വിളിച്ചു .
പിന്നെ ഞങ്ങൾക്കും option ഇല്ലാത്തത് കൊണ്ട് അവൾ ഞങ്ങളുടെ   “ഇത്താത്തു”വും അവളുടെ ചേച്ചിയുടെ ‘താത്തു’ വും ആയി മാറി. തുടങ്ങിയിട്ടേ യുള്ളു..കുഞ്ഞിപെണ്ണി ൻറെ വിചിത്ര ഭാഷാ പ്രയോഗങ്ങൾ ഇനിയും ധാരാളം ഉണ്ട് .
Nivi3
നവമി എന്ന അവളുടെ ചേച്ചി യെ ഒരു ചേച്ചി എന്ന എല്ലാ ബഹുമാനവും വാക്കുകളിൽ നല്കാൻ   ഇത്താത്തു പ്രത്യേകം ശ്രദ്ധിച്ചിരുന്നു (വാക്കുകളിൽ മാത്രം, പ്രവർത്തികളിൽ ഇല്ല !!പ്രധാന ഹോബി തന്റെquotation മുറകൾ ആയ മുടി പിടിച്ചു വലിക്കുക, പിച്ചുക, മാന്തുക, കടിക്കുക തുടങ്ങിയവ അവളിൽ  പരീക്ഷിച്ച് കൂടുതൽ skilled and  trained ആവുക എന്നതാണ് . അടുത്ത വർഷം  സ്കൂളിൽ പോകേണ്ടതല്ലെ !!) ചേച്ചി അവൾക്കു ‘അമ്മിച്ചാമ “ആണ് . എന്താണ് അതിന്റെ അർത്ഥം എന്ന് ഞങ്ങൾ എത്ര ചോദിച്ചിട്ടും ഇത്താത്തു പറഞ്ഞു തന്നില്ല . തിരുത്താൻ നോക്കുന്തോറും ‘അമ്മിച്ചാമ’ വിളി കൂടുതൽ ശക്തി പ്രാപിച്ചു. നവമി എന്ന് പറഞ്ഞു കൊടുത്താൽ അവൾ അമ്മിണി എന്ന് പിന്നീടു പറയാൻ തുടങ്ങി. നവമി ചേച്ചി അപ്പോഴും അമ്മിച്ചാമയായി  തുടരുന്നു..
Cocnorde Windrush 2 (1)

 

Herman Gundert , samuel Johnson തുടങ്ങിയവർ സ്വപ്നം പോലും കണ്ടിട്ടില്ലാത്ത മറ്റൊരു  വാക്ക് അവൾ ഭാഷാ ലോകത്തിനു സമ്മാനിച്ചത്‌ “കാംബിളിക്ക” എന്നതായിരുന്നു . കൈതച്ചക്ക, മത്തങ്ങാ , ഒതളങ്ങ പോലെ എന്തോ ഒരു കായ്‌ ആണെന്ന് നിങ്ങൾ ധരിച്ചിട്ടുണ്ടാവും . എന്നാൽ അല്ല ..കംബിളിക്ക അവൾക്കു ബിസ്കറ്റ് ആണ് ..!!ഞെട്ടിയോ . ആ പേരിന്റെ ഉത്ഭവ സ്ഥാനം തിരക്കി ഞങ്ങൾ പുറപ്പെട്ട ഒരു യാത്ര ഇനിയും ലാക്ഷ്യം കണ്ടിട്ടില്ല!!
ഫാൻ എന്നാ വളരെ complexity കുറഞ്ഞ വാക്കിനെ അവൾ എങ്ങനെ “ലാബ ലീലാ” എന്ന്   സംബോധന ചെയ്യുന്നു എന്നതും ഞങ്ങൾക്ക് ഇന്നും ഒരു പ്രഹേളികയാണ്!!ഊഞ്ഞാലിനും ഇത്താത്തു special ഭാഷയുണ്ട് “അക്കിനാക്ക”.
പഞ്ചസാര അവൾക്കു ‘ചാമച്ചി’ ആണ് . Boost അവൾക്ക് ‘കാബു ലീല’ ആണ് . വല്യമ്മൂമ അവൾക്ക് ‘മൂനന അമ്മൂമ്മ’യാണ്.   കണ്ണാടി അവൾക്ക് ‘കങ്ങലേല’ യും , അമ്പലം അവൾക്ക് ‘അമ്പലെല’യും യും ആണ്.
ഈ വാക്കുകളുടെ ഒക്കെ ഉറവിടം തേടി ഞങ്ങൾ അലഞ്ഞു കൊണ്ടേയിരിക്കുന്നു ..”സഭ്രോം കേ സിന്ദഗി കഭി ഖദം ഹോ ഹൈ ഹേ” എന്നോ മറ്റോ പണ്ട്  ആറാം തമ്പുരാൻ പറഞ്ഞത് പോലെ യാത്രകൾ എങ്ങും എത്തുന്നതുമില്ല !!നവമിക്ക് പണ്ട് ‘ക’ ഇല്ലാതിരുന്നത്   പോലെ ഇവൾക്ക് അക്ഷരങ്ങൾ ഒന്നും തന്നെ missing ഇല്ല . മൊത്തത്തിൽ സ്വന്തമായി ഒരു വാമൊഴി തന്നെ അവൾ സൃഷ്ടിച്ചു എന്ന് മാത്രം.
‘കാ’യില്ലാക്കുട്ടിയായ നവമിക്ക് പണ്ടൊരു ദിവസം ‘ക’ വന്നതു പോലെ ഇവളുടെയും ഈ ‘കുഞ്ഞു വാമൊഴിച്ചന്തം’ നാളെ ഒരു നാൾ നഷ്ടമാകും എന്നോർക്കുമ്പോൾ ഒരു കൊച്ചു സങ്കടം.  കുഞ്ഞിപ്പെണ്  പെട്ടന്നങ്ങ് വലുതായി പോയാൽ പിന്നെ ഞങ്ങൾ എന്ത് പറഞ്ഞു ചിരിക്കും ..
Cocnorde Windrush 2 (27)

തീപ്പൊരി


ഒരു അടുത്ത കൂട്ടുകാരിയോട് ഇന്ന് whatsapp chat ൽ കുറെ നേരം സംസാരിച്ചു. വളരെ യാദ്രിശ്ചികം ആയിട്ടായിരുന്നു ജോലി യെ പറ്റിയുള്ള ആ discussion ൽ എത്തിയത്. ഒരു മുഴുവൻ സമയ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപേ ഉള്ള എന്നെ തന്നെ ഒരു കണ്ണാടിയിലൂടെ എന്നവണ്ണം ഞാൻ അവളിൽ  കണ്ടു. വീടിനെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന , താൻ ജോലിക്ക് പോയാൽ കുട്ടികളുടെ കാര്യം അവതാളത്തിൽ ആകുമോ എന്ന് ആദ്യം ചിന്തിക്കുന്ന പഴയ എന്നെ ഞാൻ കണ്ടു. അവൾ ആണെങ്കിൽ എന്നെ പോലെയും അല്ല , 5 വർഷം  IT Experience ഉള്ള ആളാണ്‌ .പക്ഷെ ഇപ്പോൾ ജോലി  എന്ന് ചിന്തിക്കുമ്പോൾ പിന്നോട്ട് വലിക്കുന്ന ഒരു ആയിരം കാരണങ്ങൾ  മുന്നിൽ  നിരത്തുന്നു. അവൾ പറഞ്ഞത്  എല്ലാം സത്യമാണ്‌ ..അറിയാം.. പക്ഷെ  ചില നേരങ്ങളിൽ സത്യങ്ങളെക്കാൾ നമുക്ക് വേണ്ടത് ചില planted thoughts ആണ്.

വീട് ഒരു സുരക്ഷിത താവളം ആണു . നമ്മുടെ എല്ലാ insecurities നെയും, comfort level thinking നെയും, ഒക്കെ നന്നായി പരിപാലിച്ച്  ഒന്നിനെ പറ്റിയും നമ്മളെ അധികം ഓർമ്മിപ്പിക്കാൻ മെനക്കെടാതെ  ഓരോ ദിവസവും ഓരോ തിരക്കുകളിൽ നമ്മുടെ ജീവിതം അലിയിക്കുന്ന ഒരു തരം true comfort zone. അവിടെ നമ്മൾ ഇങ്ങനെ ഒന്നും ആലോചിക്കാതെ, സ്വത്വംഎന്നതിനെ പറ്റി  തീർത്തും  വ്യാകുലപ്പെടാതെ എത്ര വർഷങ്ങൾ വേണമെങ്കിലും കഴിയാം എന്നുള്ളതാണ്. അവിടെ നമ്മൾ എപ്പോഴാണോ നമുക്ക് വേണ്ടി , നമ്മളോട് തന്നെ സംസാരിക്കാൻ വേണ്ടി കുറച്ചു സമയം ബാക്കി വെക്കുന്നത്, അപ്പോൾ തൊട്ടു നമുക്ക് അബോധ മനസ്സിൽ എങ്കിലും ഒരു പ്ലാൻ നമുക്കുണ്ടാവും. അതുണ്ടായാൽ മാത്രമേ നമ്മുടെ യാത്രക്ക് ഒരു ദിശയും, ദിശാബോധവും ഉണ്ടാവൂ.
Ray of hope
അല്ലെങ്കിൽ ആരെങ്കിലും അതൊന്നു ഓർമ്മിപ്പിച്ചു കൊണ്ടിരിക്കാൻ നമുക്കൊപ്പം ഉണ്ടാവണം . അങ്ങനെ ഒരാള് എനിക്കൊപ്പം ഉള്ളത് കൊണ്ട് മാത്രം രക്ഷപെട്ട ഒരു ആളാണ്‌ ഞാൻ. 6 വർഷങ്ങൾക്കു മുൻപ് freelancing എന്നാ ഓമനപ്പേരിൽ ഒരു opportunity വന്നപ്പോൾ സ്വതവേയുള്ള മടിയും, ഒട്ടും കുറയാത്ത ആത്മവിശ്വാസക്കുറവും കൊണ്ട് മടിച്ചു നിന്ന എന്നെ ഉന്തി തള്ളി  അതിലേക്കിട്ടത് പ്രിയതമൻ ആയിരുന്നു. പിന്നീടു ഞാൻ ജീവിതത്തിൽ ഇന്ന് വരെ കേട്ടിട്ട് പോലും ഇല്ലാത്ത പല കാര്യങ്ങളെ പറ്റിയും എഴുതേണ്ടി വരുന്ന അവസരങ്ങളിൽ “സാമം, ദാനം , ഭേദം , ദണ്ഡം ” എന്നിവ യഥാക്രമം ഉപയോഗിച്ച് എന്നെ കൊണ്ട് അതൊക്കെ എഴുതിപ്പിച്ചതും അതേ ആളായിരുന്നു.   ആ സമയങ്ങളിൽ ഒക്കെയും ഞാൻ എന്നെ തന്നെ വിശ്വസിപ്പിച്ചിരുന്നത്  ഇനി എന്തായാലും ഒരു ഫുൾ ടൈം career നു ഒന്നും ഒരു സാധ്യതയും ഇല്ല എന്നായിരുന്നു.എന്തൊക്കെ supporting evidences ഞാൻ തനിയെ collect ചെയ്തു വെച്ചിരുന്നു എന്നോ ? ഓരോ തവണയും career discussion വരുമ്പോൾ ഞാൻ മൗനം പാലിക്കുമായിരുന്നു. കാരണം മൊത്തം പ്രശ്നങ്ങൾ മാത്രമേ മുൻപിൽ വന്നിരുന്നുള്ളൂ . അത് പറഞ്ഞാൽ അപ്പൊ എന്നെ ‘തിന്നാൻ വരും’ പ്രിയതമൻ എന്നുള്ളത് കൊണ്ട് മൗനം വിദ്വാനു ഭൂഷണം  എന്ന മട്ടിൽ കല്ലിനു കാറ്റു  പിടിച്ച പോലെ ഇരിക്കും. അത് കൂടി കാണുമ്പോൾ പ്രിയന്സ് നു കലി  കൂടുതൽ ആവും. അങ്ങനെ ഉന്തി തള്ളി എത്ര വര്ഷം ഞാൻ freelancing മായി തുച്ഛമായ ശമ്പളവുമായി തള്ളി നീക്കി. നിന്റെ potential ഇതൊന്നും അല്ല , നീ എന്നെക്കാൾ talent ഉള്ള ആൾ ആണ് നീ സ്വന്തമായി നന്നായി earn ചെയ്തു തുടങ്ങണം എന്നുള്ള ബോധവൽക്കരണം (ബോധവൽക്കരണത്തിന്റെ ഭാഷ അതീവ ഭീകരമായിരുന്നു!!  ) എത്രയോ വട്ടം പിണക്കത്തിൽ അവസാനിചിട്ടുണ്ടെന്നോ ?എനിക്ക് എന്റെ skills ൽ  വലിയ വിശ്വാസം ഒന്നും ഇല്ലായിരുന്നു , എന്റെ communication ഇൽ തീരെയും വിശ്വാസം ഇല്ലായിരുന്നു ..പക്ഷെ ഈ ബോധവൽക്കരണങ്ങൾ ഒക്കെ ഉള്ളിൽ എവിടെയോ ഒരു ചെറു തീപ്പൊരി കൊളുത്തിയിരിക്കണം..
ഇന്നിപ്പോൾ പണ്ടത്തെ freelancing remuneration ന്റെ എത്രയോ ഇരട്ടി ശമ്പളം വാങ്ങി ഓരോ ദിവസവും അർത്ഥ പൂർണ്ണം ആയി പിന്നിടുമ്പോൾ ഞാൻ എന്നിലെ ആ ചെറു തീപ്പൊരി യേയും  അത് ആളി  കത്തിച്ച കാറ്റിനെയും നന്ദിപൂർവ്വം  സ്മരിക്കുന്നു. കുറച്ചു നാളുകൾക്കു മുൻപ് അത് എന്നെ പൊള്ളി ച്ചിരുന്നു  എങ്കിൽ ഇപ്പോൾ അതെനിക്ക് ചുറ്റും ഒരു സുരക്ഷിത വലയം തീർക്കുന്നു , എന്റെ ആത്മാഭിമാനം ഉയർത്തുന്നു. ഞാൻ എന്റെ ഓരോ task നെയും അങ്ങേയറ്റം passion നോടെയാണ് ഇപ്പോൾ കൈ വെക്കുന്നത് . ഓരോ നിമിഷത്തെയും കൂടുതൽ ഭംഗിയോടെയാണ് നോക്കി കാണുന്നത് .
ഓരോരുത്തരുടെയും ജീവിതത്തിൽ ഇങ്ങനെ ഒരു മുഹൂർത്തം ഉണ്ടാവണം എന്ന് ഞാൻ ആഗ്രഹിക്കുന്നു..നമുക്ക് ഒഴിച്ച് മറ്റൊന്നിനും അതിന്റെ വരവിനെ  തടയാൻ കഴിയില്ല. നിങ്ങൾക്ക് വേണം എങ്കിൽ മാത്രം ആ ദിവസം ഉണ്ടായിരിക്കും..വേണം എന്ന് തീരുമാനിക്കുന്ന ദിവസം തൊട്ടു.. നിമിഷം തൊട്ടു അവിടെക്കുള്ള നിങ്ങളുടെ ദൂരം കുറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും..

കൂട്ടുകാരിയുടെ മനസ്സിൽ  മനപ്പൂർവം ഒരു തീപ്പൊരി കൊളുത്തി വിട്ടിട്ടുണ്ട് ..അത് ലക്‌ഷ്യം കാണണെ എന്നൊരു പ്രാർത്ഥന മാത്രം..

കാണാക്കണ്മണി


ഇളം പിങ്ക് നിറമുള്ള ഉടുപ്പിട്ട ആ മെലിഞ്ഞ നാല് വയസ്സുകാരിയുടെ മുഖത്ത് പരിഭ്രമത്തിന്റെ ഒരു കടൽ  തന്നെ ഇളകുന്നുണ്ടായിരുന്നു .

” അമ്മ..അമ്മാ..” എന്നാ വിതുമ്പലോടെ അവൾ വളരെ വേഗത്തിൽ ഞങ്ങളെ കടന്നു പോയത് ഞാൻ കണ്ടിരുന്നില്ല..

girl (2)

വോഡയാർ രാജവംശത്തിന്റെ പ്രൌഡ ഗംഭീര്യമാർന്ന ചരിത്രം ഉറങ്ങുന്ന മൈസൂർ കൊട്ടാരത്തിന്റെ സന്ധ്യാ ദീപക്കാഴ്ച കാണാൻ  എത്തിയതായിരുന്നു ഞങ്ങൾ. തനിയെ കരഞ്ഞു കൊണ്ട് വേഗത്തിൽ നടന്നു നീങ്ങുന്ന   കുട്ടി എന്ന ആ Unusual ആയ ആ കാഴ്ച കണ്ട എന്റെ പ്രിയതമൻ ഒന്നും   പറയാതെ വേഗം ആ കുട്ടിക്ക് പിന്നാലെ പാഞ്ഞു. .”മോൾടെ അമ്മ എവിടെ” , എന്ന ചോദ്യത്തിന് “തെരിയാതെ ” എന്നൊരു തേങ്ങൽ ആയിരുന്നു മറുപടി. ജനസാഗരം ഒഴുകി നീങ്ങുന്ന കൊട്ടാര മുറ്റത്ത്‌  വെച്ച് അമ്മയുടെ കൈ വിരൽത്തുമ്പ് വിട്ടു പോയതാണ് അവൾക്കു. വിഷമിക്കേണ്ട എന്ന് ആശ്വസിപ്പിച്ച് പ്രിയതമൻ എന്നെയും കൂട്ടി അവളുടെ കൂടെയുള്ളവരെ തേടിയിറങ്ങി . കൂടെ നടക്കുമ്പോൾ “അവസാനം നമ്മൾ തട്ടിക്കൊണ്ടു പോയതാണ് എന്ന് അവർ കരുതുമോ ചേട്ടാ” എന്ന്  ചോദിക്കണം എന്ന് ഞാൻ മനസ്സിൽ  ഓർത്തെങ്കിലും , പ്രത്യാഘാതം രൂക്ഷം ആയിരിക്കും എന്നൊരു ഉൾവിളി തോന്നിയത് കൊണ്ട് ചോദിച്ചില്ല !

പ്രിയതമന്റെ ഒരു പ്രത്യേകത ആണത്. സാധാരണ normally നമ്മൾ ചെയ്യുന്ന റോഡ്‌ ക്രോസ് ചെയ്യുക, നവമി സൈക്കിൾ സ്പീഡിൽ ഓടിക്കുക തുടങ്ങിയ പ്രവർത്തികൾ ക്കൊക്കെ  ആൾക്ക്‌ എങ്ങും ഇല്ലാത്ത tension ആയിരിക്കും. Risk Management team ഇൽ ആണ് വർക്ക്‌ ചെയ്യുന്നത് എങ്കിലും റിസ്ക്‌ എന്ന വാക്കിനോട് normal  situations ൽ വല്യ പ്രതിപത്തിയില്ല. പക്ഷെ  ഇത് പോലെ ഉള്ള disaster ഹിറ്റ്‌ situations ഇൽ ആൾക്ക്  മറ്റു പല ആൾക്കാർക്കും ഇല്ലാത്ത ധൈര്യവും, Presence of mind ഉം ആണ്.  മുൻപൊരിക്കൽ ഒരു യാത്രയിൽ കണ്മുന്നിൽ വിജനമായ റോഡിൽ  വെളുപ്പിനെ ഒരു truck മറിഞ്ഞപ്പോൾ ആൾ വണ്ടിയും നിർത്തി നേരെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി പു റപ്പെട്ടതാണ് ..ഞങ്ങൾ ഇങ്ങനെ wonder അടിച്ചു വണ്ടിയിൽ ഇരുന്നു എന്താവും സംഭവിക്കുക  എന്ന് ഓർത്ത് .ആരും നിർത്താതെ  പോയപ്പോൾ തനിയെ  truck ന്റെ driving seat ൽ  ഇരിക്കുന്ന ആളിനെ പുറത്തിറക്കിയ പാർട്ടിയാണ് പ്രിയതമൻ. ഭാഗ്യത്തിന് അയാൾക്ക്  കാര്യമായ പരിക്കൊന്നും പറ്റിയിരുന്നുമില്ല .

പിങ്ക് ഉടുപ്പുകാരിയിലേക്ക്  തന്നെ മടങ്ങി വരാം. നിറ കണ്ണുകളോടെ നില്ക്കുന്ന അവളോട്‌ പ്രിയതമൻ അമ്മയുടെ പേരും വീടും ചോദിച്ചു. അമ്മയുടെ പേര് അവൾ എന്തോ പറഞ്ഞു..വീട് ഒരുപാട് ദൂരെയാനെന്നും..പേടിക്കണ്ടാ നമുക്ക് അമ്മയെ കണ്ടു പിടിക്കാം എന്ന് പറഞ്ഞു അവളുടെ കൈ പിടിച്ചു ആൾ നടന്നു..തേടി നടക്കുന്ന അമ്മയെയോ അച്ഛനെയോ ഞങ്ങളുടെ കണ്ണുകൾ  നാലുപാടും തിരഞ്ഞു .കണ്ടിലെങ്കിൽ palace security wing ൽ  അവളെ ഏൽപ്പിക്കാം എന്ന് കരുതി. കുറച്ചു ദൂരം മുന്നോട്ടു നടന്നപ്പോൾ പകച്ച്‌  പാഞ്ഞ് കരച്ചിലിന്റെ വക്കിൽ എത്തിയ ഒരു അമ്മയെ ഞങ്ങൾ കണ്ടു. വന്നു അവളെ വാരിയെടുത്ത് ” നീ എങ്കെ പോയടാ കണ്ണേ  ..” എന്ന് അവർ വിതുമ്പി . ഹൃദയപൂർവ്വം  ഞങ്ങളെ ഒന്ന് നോക്കുക മാത്രം ചെയ്തിട്ട് അവർ അവളെയും എടുത്തു തിരിഞ്ഞു നടന്നു. ആ അങ്കലാപ്പിനിടയിലും രണ്ടു കുഞ്ഞിക്കൈയ്യുകൾ ഞങ്ങൾക്ക്  നേരെ വന്നു ടാറ്റാ തരുന്നുണ്ടായിരുന്നു..എത്ര നന്ദി വാക്കുകൾ  എന്തിനൊക്കെ ഈ ജന്മം കേട്ടാലും പകരം വെയ്ക്കാൻ കഴിയാത്ത ഒരു ആർദ്രത  ആ കുഞ്ഞികൈവീശലുകൾക്ക് ഉണ്ടായിരുന്നു .

തിരക്കിന്  ഇടയിൽ ഞങ്ങളുടെ കണ്മണികളെ  ആവോളം ചേർത്ത് പിടിച്ചു ഞങ്ങൾ നടന്നു. കൈവിട്ടു പോയാൽ  എന്താവും അവരുടെയും ഞങ്ങളുടെയും അവസ്ഥ എന്നാ ചിന്ത പോലും നടുക്കുന്നതായിരുന്നു.

ഇത് പോലെ എവിടെയെങ്കിലും വെച്ച് തിരക്കിനിടയിൽ  കൈ വിട്ടു പോയി പകച്ചു നില്ക്കുന്ന ഏതെങ്കിലും ഒരു കുരുന്നിനെ കണ്ടാൽ ഒരു നിമിഷം പോലും ചിന്തിക്കാതെ അതിനെ അതിന്റെ അമ്മയെ കണ്ടെത്താൻ എന്തെങ്കിലും ഒരു സ്റ്റെപ് എടുക്കാൻ ആരും മടിക്കരുതേ..നിങ്ങളുടെ ഒരു 10 മിനിട്ട് മതിയാവും അവരുടെ ജീവിതം പഴയ പടി ആകാൻ..അല്ലെങ്കിൽ തല കീഴായി മറിയാനും.

അമ്മവിരൽതുമ്പിൽ നിന്നും അടർന്ന് ഏതോ പേരറിയാത്ത  വഴിത്താരകളിലേക്ക്  പറന്നു പോയ അനേകമനേകം കുഞ്ഞി പൂത്തുമ്പികളുടെയും അവരുടെ അച്ഛൻ- അമ്മമാരുടെയും  തോരാത്ത കണ്ണുനീർത്തുള്ളികൾക്ക് സമർപ്പിക്കുന്നു എന്റെ ഈ ബ്ലോഗ്‌ .

“മരച്ചതി “!!


WP_20150716_003

ഏതൊരു മനുഷ്യനെയും പോലെ എനിക്കും മരങ്ങളെ  വലിയ ഇഷ്ടമായിരുന്നു. പണ്ട് രണ്ടാം ക്ലാസ്സിൽ പഠിച്ചത് മുതൽ ‘മരം ഒരു വരം’ എന്ന ആപ്ത വാക്യം എന്റെ മനസ്സിലും ആഴത്തിൽ പതിഞ്ഞിട്ടുമുണ്ടായിരുന്നു.പക്ഷെ…വഴിയിൽ നില്ക്കുന്ന ഒരു മരം എനിക്കിട്ടു ഒരു ഉഗ്രൻ പണി തന്നത് മുതൽ മരങ്ങളോട് എനിക്ക് ഇപ്പൊ അത്ര പഥ്യം പോരാ.! പ്രകൃതി സ്നേഹികൾ ക്ഷമിക്കുക .

ഇനി ഫ്ലാഷ് ബാക്ക് ..
അന്നൊരു ബുധനാഴ്ച ആയിരുന്നു. എന്റെ പിറന്നാൾ  ദിവസം. പതിവ് പോലെ വൈകുന്നേരം  ഞാൻ ഓഫീസിൽ നിന്നിറങ്ങി . JP nagar 6th main road വഴി പ്രിയതമനോട്‌ ഫോണിൽ സംസാരിച്ചു കൊണ്ട് വരികയായിരുന്നു ഞാൻ..6th main റോഡിന്റെ എൻട്രി പൊയ്ന്റിൽ എത്തിയ നേരം അയ്യോ എന്നൊരു നിലവിളിയോടെ ഞാൻ ദാ തലയും കുത്തി താഴെ..ഫോണ്‍ തെറിച്ചു 2 മീറ്റർ അപ്പുറത്ത് കിടക്കുന്നു .ഏതോ അജ്ഞാത ശക്തി അടിച്ചു വീഴ്ത്തിയതാണ് എന്നാണ് ഞാൻ ആദ്യം കരുതിയത്‌..
പിന്നീടാണ് കാര്യങ്ങൾ വ്യക്തമായത്. തലയ്ക്കു മുകളിൽ  പടര്ന്നു പന്തലിച്ചു നില്ക്കുന്ന ഒരു “വൃക്ഷ മുത്തശ്ശൻ” (ചെയ്ത പണി വെച്ച് നോക്കുമ്പോൾ വൃക്ഷ രാക്ഷസൻ എന്നാണ് കൂടുതൽ ചേരുക !!) എനിക്കിട്ടു കാര്യമായി ഒരു പണി തന്നതാണ്. ചുമ്മാതെ ..ബോറടിച്ചു മാനം  നോക്കി നിൽക്കുമ്പോൾ മുത്തശൻ എന്നെ കണ്ടു.. എന്തായാലും ഒരു വഴിക്ക് പോകുകയല്ലേ ,  എന്തെങ്കിലും കൊടുത്തു വിട്ടേക്കാം എന്ന ലൈനിൽ , സാമാന്യം തൂക്കമുള്ള ഒരു മരക്കൊമ്പ് ഒടിച്ച്  എന്റെ മണ്ടക്ക് ഇട്ട്  എന്നെ വീഴിച്ചു..
WP_20150716_004
നിലവിളി കേട്ട് അവിടെ പ്രാന്ത പ്രദേശങ്ങളിൽ ചായ കുടിക്കാനും ” ആത്മാവിന് ഒരു പുക” കൊടുക്കാനും  വന്നു നില്ക്കുന്ന ടെക്കി സഹോദരന്മാർ സഹായ ഹസ്തവുമായി ഓടി വന്നു.എന്താണ് സംഭവിച്ചത്, എവിടെയാണ് ബ്രാഞ്ച് വന്നു ഇടിച്ചത്, എന്തെങ്കിലും പറ്റിയോ ഇത്യാദി crucial ആയ  എനിക്ക് അപ്പൊ അത്രയ്ക്ക് അങ്ങോട്ട്‌ click ആയില്ല. ആൾകൂട്ടത്തിൽ നിന്ന് നല്ല കിരണ്‍ ബേദി ലുക്ക്‌ ഉള്ള ഒരു ആന്റി താൻ  അപ്പോളോ യിലെ ഡോക്ടർ  ആണെന്ന് പരിചയപ്പെടുത്തി എന്റെ consultation and traige ഏറ്റെടുത്തു . എന്നെ കൊണ്ട്നടത്തിപ്പിച്ചു കാലിനു ഒടിവ് ഒന്നും പറ്റിയിട്ടില്ല എന്ന് വിധിയെഴുതി . എങ്കിലും നടന്നപ്പോൾ ആണ് എനിക്ക് മനസ്സിലായത്‌ ഇടത്തെ കാലിൽ ആണ് മരക്കൊമ്പ് വന്നു ഇടിച്ചതെന്നും, അത് കൂടാതെ കയ്യിൽ  ചില്ലറ പോറലുകളും ഒഴിച്ചാൽ കാര്യമായ ഹേമം ഒന്നും തട്ടിയിട്ടില്ല എന്ന് .
റോഡിൽ നിന്നും ഫോണ്‍ പെറുക്കി എടുത്തു battery ഉം തപ്പിയെടുത്ത് ഇട്ടു ഞാൻ പ്രിയതമനെ വിളിക്കാൻ തീരുമാനിച്ചു. ” ചേട്ടാ എന്റെ മണ്ടക്ക് മരക്കൊമ്പ് വീണു” എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും എന്ന് കുറച്ചു നേരം ആലോചിച്ചു  . അങ്ങനെ പറഞ്ഞാൽ default response ” എന്നിട്ട് മരത്തിനു എന്തെങ്കിലും പറ്റിയോ ? എന്നാവും ! എന്തായാലും ആകട്ടെ എന്ന് വിചാരിച്ചു ഞാൻ വിളിച്ചു വിവരം കൈ മാറി. ഉടനെ വരാം എന്ന് പറഞ്ഞത് കേട്ട് ഞാൻ ഓഫീസിലേക്ക് തന്നെ മടങ്ങി.

 

ഒരു മരം വീണ വ്യക്തിക്ക് വേണ്ട ആചാര മര്യാദകളോടെ  (eg : താങ്ങി  പിടിക്കുക,  ബാഗ്‌ പിടിച്ചു തരിക,വെള്ളം ഓഫർ ചെയ്യുക, ഡോക്ടർ നെ  കാണിക്കാൻ ആഹ്വാനം ചെയ്യുക, first aid box കൈമാറുക) എന്റെ Compassites Office സുഹൃത്തുക്കൾ എന്നെ ആദരിച്ചു ഇരുത്തി.അപ്പോഴേക്കും പ്രിയതമൻ ഒരു ഓട്ടോയിൽ പറന്നെത്തി. ഓട്ടോ ചാർജ് കൊടുക്കാൻ കാശ് ഇല്ലാതിരുന്നതിനാൽ അതിനും ഈ പരിക്കേറ്റവളുടെ പേഴ്സ് തന്നെ  വേണ്ടി വന്നു.സംഭവസ്ഥലം സന്ദർശിച്ച്  FIR തയ്യാറാക്കണം എന്നുള്ള പ്രിയതമന്റെ തീവ്രമായ ആഗ്രഹം കാരണം ഞങ്ങൾ ആ ഓട്ടോയിൽ 6th മെയിൻ റോഡിൽ തന്നെ ഇറങ്ങി. ” ദേ  പോന്നു മരം വീണ കൊച്ച്” എന്ന് അവിടെയുള്ള ഓട്ടോക്കാർ പറയുന്നു എന്ന് എന്റെ പ്രിയതമൻ. ” “ആഹ അതിനു നിങ്ങള്ക്ക് കന്നഡ അറിയത്തില്ലല്ലോ” എന്ന് ഞാൻ. “മരം വീണാൽ എന്താ അഹങ്കാരത്തിന് വല്ല കുറവും ഉണ്ടോ” എന്ന്     പ്രിയതമൻ..

വീട്ടിൽ എത്തി കയ്യോടെ ആശുപത്രിയിൽ  പോയി. മുറിവുകളും പോറലുകളും ഒക്കെ കാണിച്ചപ്പോൾ ” Head Injury” വല്ലതും ഉണ്ടോയെന്നു അറിഞ്ഞാൽ മതി വൈദ്യ രത്നത്തിന് .ഒടുവിൽ ഒരു dressing , pain killers ആൻഡ്‌ antibiotics ഒക്കെ ഏറ്റു വാങ്ങി മടങ്ങി. വിവരങ്ങൾ എഴുതി ഒരു SMS അയച്ചപ്പോൾ ഞങ്ങളുടെ ഫോർട്ട്‌ കൊച്ചിക്കാരൻ സഹൃദയൻ ‘മാനേജർ ബ്രോ’ വക ആശ്വാസ വാക്കുകളും ലീവ് എടുത്തു കൊള്ളാൻ ആഹ്വാനവും ലഭിച്ചു. 2 ലീവ് , പിന്നെ weekend ഉം അങ്ങനെ വിശ്രമം .

 

മരച്ചില്ലകൾ തന്ന പോറലുകൾ വേഗം ഉണങ്ങി. ചതവും മാറി വരുന്നു, വീണ്ടും  ഓഫീസിൽ പോയി തുടങ്ങി. ആകെ ഒരു വ്യത്യാസം മാത്രം. രാവിലെയും വൈകിട്ടും ഓരോ മരവും കടന്നു പോകുമ്പോൾ ഇപ്പൊ ഉള്ളിൽ  ഒരു ആളൽ ആണ് . ഈ മരം എന്താവും ഇപ്പൊ ചിന്തിക്കുന്നത്..” ഇതവളാ ..”അന്ന് മരക്കൊമ്പ് തള്ളിയിട്ടിട്ടും ഒന്നും പറ്റാതെ പോയവൾ. ഒന്ന് കൂടി ഒന്ന് try ചെയ്താലോ  എന്ന് മരങ്ങൾ തമ്മിൽ ” കമ്പിയില്ലാക്കമ്പി” സന്ദേശങ്ങൾ കൈമാറുന്നോ എന്നൊരു സന്ദേഹം. ഉണങ്ങി നില്ക്കുന്ന ഓരോ മരക്കൊമ്പും എന്നെ നോക്കി ചിരിക്കുന്നത് പോലെ. ” മരം നോക്കി നോക്കി നടന്ന് നീ പോയി വണ്ടിക്ക്  അടിയിൽ ഒന്നും കേറരുത്” എന്ന് പ്രിയതമന്റെ പ്രത്യേക നിർദേശം ഉണ്ട്.

അതൊരു ചെറിയ മരക്കൊമ്പ് മാത്രമല്ലെ എന്ന് നിസ്സാരമായി കരുതുന്നവരോട് എനിക്ക് ഒന്നും പറയാനില്ല. മരക്കൊമ്പ് ദേഹത്ത് വന്നു ഒരിക്കൽ എങ്കിലും വീണാലേ ആ effect എന്താണെന്ന് മനസ്സിലാക്കാൻ പറ്റു..പിറ്റേന്നത്തെ പത്രത്തിൽ തെങ്ങ് വീണു മരിച്ച കുട്ടിയുടെ ചിത്രം കണ്ടപ്പോൾ ഹൃദയം വല്ലാതെ ഒന്നു പിടഞ്ഞു..

തലയിൽ  വന്നു വീഴാമായിരുന്ന ആ ചില്ല കാലിൽ  മാത്രം വീഴിച്ചതിനു നീ മരത്തിനോടും, ദൈവത്തിനോടും നന്ദി പറയണം എന്ന് പ്രിയതമന്റെയും മറ്റു അഭ്യുദയ കാംക്ഷികളുടെയും ഉപദേശത്തെ ശിരസ്സാ വഹിക്കുന്നു..മരമേ  നന്ദി..ഇക്കുറി ഉന്നം തെറ്റി ഇനി ശരിയാക്കി തരാം എന്നൊന്നും വിചാരിച്ചേ ക്കരുതെ ..എന്തുണ്ടെങ്കിലും നമുക്ക് പറഞ്ഞു തീർക്കാം അല്ലെ..?

തിരികെ..


സുദീർഘമായ ഒരു മൗനത്തിൽ നിന്നും ഉണർന്ന് ‘ഓർമ്മകളുടെ മഴ’  വീണ്ടും പെയ്തു തുടങ്ങുന്നു..  രണ്ടു വർഷം ഒരു വരി പോലും എഴുതാതെ കടന്നു പോയി എന്നോർക്കുമ്പോൾ ഒരു നഷ്ടബോധം..ഈ നീണ്ട ഇടവേളയിൽ ജീവിതം മാറിയിരിക്കുന്നു ഒരുപാട്..പിൻതിരിഞ്ഞു നോക്കുമ്പോൾ തീരാത്ത വിസ്മയം..

IMG_6817

 

കുസൃതിയും കൊച്ചു വർത്തമാനങ്ങളും ഒക്കെയായി  കൊഞ്ചി നടന്ന എന്റെ കിലുക്കാംപെട്ടി നവമി ഒരു ഏഴു വയസ്സുകാരിയുടെതിലും അധികം പക്വമതി ആയിരിക്കുന്നു . എന്റെ ബ്ലോഗ്‌ കൾക്ക് വിഷയ ദാരിദ്ര്യം അവസാനിപ്പിക്കുവാൻ നവമിക്ക് കൂട്ടായി ഒരു കൊച്ചു കുസൃതിക്കുടുക്ക- നിവേദിത കൂടി എത്തിയിരിക്കുന്നു. ” ഇവൾ എന്നെക്കൊണ്ട് എഴുതിച്ചെ അടങ്ങു ” എന്ന് തോന്നുന്നു,,!!ഒരു കൊച്ചു quotation സംഘ തലൈവി ആണ് ആൾ .ഇപ്പോഴെ.അവളിലേക്ക് detailed ആയി നമുക്ക് പിന്നീട് വരാം.

ഒരുപാട് മധുരമുള്ള  ഓർമ്മകളും, പകരം വെയ്ക്കാൻ ആവാത്ത പ്രിയ സൗഹൃദങ്ങളും , കൊതിപ്പിക്കുന്ന ഗ്രാമന്തരീക്ഷവും, ഒക്കെ സമ്മാനിച്ച മദിരാശി പട്ടണത്തോട് വിട ചൊല്ലി ഞങ്ങൾ വീണ്ടും ഉദ്യാന നഗരിയുടെ മടിത്തട്ടിലേക്ക് വീണ്ടും ചേക്കേറി യിരിക്കുന്നു .”മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ യായി”  എന്ന് പറയുന്നത് പോലെ പ്രിയതമൻ  വീണ്ടും തന്റെ പഴയ കമ്പനി യിലേക്ക് തന്നെ മടങ്ങി പോയിരിക്കുന്നു.

 

Freelancing എന്ന ഓമനപ്പേരിട്ട് വീടിന്റെ നാല് ചുവരുകൾക്ക് ഉള്ളിലെ comfort zone ലെ ഔദ്യോഗിക ജീവിതത്തോട് വിട വാങ്ങി ഞാൻ ഒരു മുഴുവൻ സമയ ഉദ്യോഗസ്ഥ ആയിട്ട് ഇന്നേക്ക് 7 മാസം പൂർത്തിയാകുന്നു . Big  Data , Cloud  computing , mobility തുടങ്ങിയ ന്യൂ ജൻ IT terms എല്ലാം കൈയ്യിൽ ഇട്ടു അമ്മാനം ആടുന്ന, ഒരു IT സ്ഥാപനത്തിന്റെ Marketing Communication Department ൽ  കുത്തിയിരുന്ന് case studies  ഉം,brochure ഉം , PPT യും ഒക്കെ ചുമ്മാ ചറ പറാന്നു എഴുതിയുണ്ടാക്കി തകര്ക്കുകയാണ് ഈയുള്ളവൾ. Myntra യുടെയും, Taxi For Sure ന്റെയും okke ആപ്പ്‌ ഉണ്ടാക്കിയതു മറ്റാരുമല്ല ,  ഞങ്ങളുടെ സ്വന്തം Compassites ആണു കേട്ടോ..Freelancing to Fulltime എന്ന വളരെ സുപ്രധാനമായ ഈ വഴിത്തിരിവിലേക്ക് എത്തിയതിനു രണ്ടു പേരോടാണ് കടപ്പാട് . ഞങ്ങളുടെ പ്രിയപ്പെട്ട സുധ അമ്മയോടും, അച്ഛനോടും . Trivandrum CTCRI ൽ നിന്നും കഴിഞ്ഞ November 30 തന്റെ ഔദ്യോഗിക ജീവിതത്തിനു പൂർണ്ണ വിരാമം ഇട്ട അമ്മ “നിവേദിത എന്ന ഈ വൻ risk ” ഏറ്റെടുക്കാൻ വന്നെത്തിയത് കൊണ്ട് മാത്രമാണ് എന്റെ ഈ യാത്ര  സുഗമവും,അർത്ഥ പൂർണ്ണവും ആയിക്കൊണ്ടിരിക്കുന്നത് .

 

രണ്ടു വർഷത്തെ വിടവ് ഏതാനം വരികളിൽ കൂടി നികത്താൻ പരിശ്രമിച്ചതാണ്..ഒരുപാട് നാളുകൾക്കു ശേഷം എഴുതുമ്പോൾ പാതിവഴിയിൽ അറിയാതെ കൈമോശം വന്ന വിലമതിക്കാനാകാത്ത എന്തോ ഒന്ന് നിനച്ചിരിക്കാത്ത നേരത്ത് തിരികെ കിട്ടുന്ന ഒരു സംതൃപ്തി .

ഒന്നുകൂടി കൂട്ടി ചേർക്കട്ടെ ..ബ്ലോഗ്‌ വീണ്ടും സജീവമാക്കണം എന്ന് പ്രേരിപ്പിച്ചു പ്രേരിപ്പിച്ചു മടുത്തു പിൻവാങ്ങിയ എന്റെ പ്രിയതമനോടും, ഇടയ്ക്കിടയ്ക്ക് പ്രേരിപ്പിച്ചു  കൊണ്ടേയിരുന്ന  മായ ചേച്ചി cum അമ്മായിക്കും, അമ്മാവനും , സ്റ്റാലിനും , പിന്നെ  fresh ആയി പ്രേരിപ്പിച്ച എന്റെ പ്രിയ സുഹൃത്തിനും ഹൃദയപൂർവ്വം നന്ദി. ഓര്മ്മകളുടെ ചാറ്റൽ മഴ ഇനി നിലക്കാതെ പെയ്തു കൊണ്ടിരിക്കാൻ പ്രാർത്ഥിക്കുക , അനുഗ്രഹിക്കുക..

 

 

അടുത്ത പോസ്റ്റ്‌ ന്റെ trailer ഇവിടെ സമർപ്പിക്കുന്നു..

 

“മരം ഒരു വരം , സ്വന്തം തലയിൽ  വീഴുന്നതിനു തൊട്ടു മുൻപ് വരെ,,!!” കാത്തിരിക്കുക..വീണ്ടും കാണാം..

ഏട്ടന്മാര്‍


2010 ലെ അവസാനത്തെ പോസ്റ്റ്‌ കണ്ണന്‍ ഉണ്ണിമാര്‍ക്ക് dedicate ചെയുന്നു. അവരെ പറ്റി ഒരു പോസ്റ്റ്‌ ഇടണമെന്ന് കുറെ നാളായി കരുതുന്നതായിരുന്നു. എവിടെ തുടങ്ങും എവിടെ നിര്‍ത്തും എന്ന് നിശ്ചയം ഇല്ലാത്തതുകൊണ്ട്  കൈ വെക്കാതിരിക്കുകയായിരുന്നു. ബോബനും മോളിയും, ടിന്റു മോന്‍ കഥകള്‍, ടോംസ് ന്‍റെ ഉണ്ണിക്കുട്ടന്‍ എന്നത് പോലെ ഒരു പുസ്തകം തന്നെ ഇറക്കാനുള്ള കഥകളുണ്ട് അവരുടേത്. എനിക്ക് പ്രിയപ്പെട്ട ചില ഓര്‍മ്മകള്‍ പങ്കുവെക്കാം..

Fore word
കണ്ണന്‍:  8 വയസ്സ്
കൃഷ്ണ വര്‍ണ്ണവും, നീണ്ട കണ്പീലികളും, നുണക്കുഴിയും, കുസൃതിപ്പൂക്കള്‍ വിരിയുന്ന പുഞ്ചിരിയും ഉള്ള സുമുഖന്‍
നന്നായി ചിന്തിച്ചേ  സംസാരിക്കൂ, പ്രവര്‍ത്തിക്കു, ഇഷ്ടമുള്ള ടോപിക്സ്, ഇഷ്ടമുള്ള കേള്‍വിക്കാര്‍ ഇല്ലെങ്കില്‍ സംസാരം കുറവാണ്.
ജന്മഭൂമി US ആണ്. സ്വപ്ന ഭൂമിയും അതാണ്‌. LKG യില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു “ക്ലാസ്സിലുള്ള സുന്ദരി പെണ്‍കുട്ടി ആര്യ യേം വേളി കഴിച്ചു ഞാന്‍ അമേരിക്കയില്‍ പോകും എന്ന്”!!!അന്നങ്ങനെയൊക്കെ പറഞ്ഞന്നേയുള്ളു, ഇപ്പൊ extra decent ആണ് കേട്ടോ…

ഉണ്ണി: ഗോതമ്പിന്റെ നിറം( അതിന്‍റെ അത്യാവശ്യം അഹങ്കാരം ഉണ്ടെങ്കിലും ആള്‍ പാവം ആണ്).സൂര്യന് താഴെ എന്തിനെക്കുറിച്ച് ചോദിച്ചാലും ഞാന്‍ പറഞ്ഞു തരാം എന്നൊരു ആത്മവിശ്വാസം സ്വന്തമായുണ്ട്. ഉള്ളിലുള്ള സ്നേഹം അത്രയും നിര്‍ലോഭം നമുക്ക് തരുന്ന സ്വഭാവം.
ഹീറോയിസം വളരെ ഇഷ്ടമാണ്. ഇപോഴെ ഫ്ലാറ്റ് ലുള്ള പെണ്‍കിടാങ്ങളുടെ ആരാധനാപാത്രം ആണ്. അതു നിലനിര്‍ത്താന്‍ വേണ്ടി ഉയരമുള്ള മതിലിനു മുകളില്‍ കേറി താഴേക്ക്‌ ചാടുക, മാജിക്‌ ഷോ നടത്തുക, custard apple ന്‍റെ 6 കുരു വിഴുങ്ങുക തുടങ്ങിയ ചില്ലറ കലാപരിപാടികളില്‍ specialise ചെയ്തു കൊണ്ടിരിക്കുന്നു.
രണ്ടാളുടെയും രൂപവും സ്വഭാവും ഏകദേശം പിടി കിട്ടിയല്ലോ? ഇനി അവര്‍ തമ്മിലുണ്ടായ (ഞങ്ങള്‍ overhear ചെയ്ത) ഒരു സംഭാഷണം കൂടി ചേര്‍ക്കാം..

കാറില്‍ പോകുമ്പോള്‍ ഉണ്ണി BAR എന്ന ബോര്‍ഡ്‌ കണ്ട് കണ്ണനോട് ചോദിച്ചു..
ഉണ്ണി:   ” കണ്‍ ചെ ( കണ്ണന്‍ ചേട്ടന്‍ എന്നതിന്‍റെ ഷോര്‍ട്ട് ഫോം) ഈ B .. A … R എന്ന് പറഞ്ഞാല്‍ എന്താ?”
കണ്ണന്‍: ” അയ്യോ അതരിയില്ലെ, അതീ കല്ല്‌ കുടിക്കുന്ന സ്ഥലമാ ഉണ്ണീ ”
ഉണ്ണി: ” കല്ലോ “? അതിനു ആരെങ്കിലും കല്ല്‌ കുടിക്കുമോ?”
കണ്ണന്‍: ആ കല്ല്‌ അല്ല ഉണ്ണീ , ഇത് കല്ല്‌ ( ള്ള ഇല്ല), ഈ മണ്ടന്മാരും പൊട്ടന്മാരും ഒക്കെ കുടിക്കുന്ന ഒരു സാധനം ഇല്ലെ..?”

എങ്ങനെ ഉണ്ട്?

ഞാന്‍ നവമിയെ pregnant ആയിരുന്ന സമയത്ത് മിക്കവാറും എല്ലാ ദിവസവും ഉണ്ണി വിളിക്കും. എന്നും ഒരു question ആണ് ആദ്യം.
” അമ്മായീ കൊച്ചുവാവ ഉണ്ടായോ”.
ഇനി കുറെ months കഴിഞ്ഞേയുള്ളൂ എന്നൊക്കെ ഞാന്‍ പറഞ്ഞാലും പിറ്റേ ദിവസവും കൃത്യമായി വിളി വരും. ( ഇനി ഉണ്ടായിട്ടു അവനെങ്ങാനും അറിയാതെ പോയാലോ എന്ന ടെന്‍ഷന്‍ ആണ്!!!)

നവമിയുടെ സ്ഥാനത് ഒരു ആണ്‍ കുട്ടിയെ ആയിരുന്നു രണ്ടാളും പ്രതീക്ഷിച്ചു കാത്തു കാത്തിരുന്നത്. രണ്ടാളും കൂടി നേരത്തെ പേരും കണ്ടുപിടിച്ചിരുന്നു.
” BRIJO A  Namboodiri ”
ബ്രിജോ മാറി നവമി വന്നെങ്കിലും കൊച്ചനിയത്തി രണ്ടുപേര്‍ക്കും അന്ന് മുതല്‍ പ്രാണനായി..
എന്‍റെ വാശി ക്കുട്ടിക്കു വേണ്ടി അവര്‍ എന്തും compromise ചെയ്യും..അവള്‍ക്ക് രണ്ടു മാസം മറ്റോ പ്രായം ഉള്ളപ്പോള്‍ മൂന്നാളും കൂടി secret planning നടത്തുന്നത് കേട്ടു. കുറച്ചു നാള്‍ കൂടി കഴിഞ്ഞിട്ട് നമുക്ക് മൂന്നു പേര്‍ക്കും കൂടി മാത്രം trekking നു പോകണം എന്ന്!!!

ഞങ്ങള്‍ ചെന്നയിലേക്ക് കൂട് മാറിയപ്പോ നവമിക്ക് ചേട്ടന്മാരെയും അവര്‍ക്ക് നവമിയെയും വല്ലാതെ miss ചെയ്യുന്നുണ്ട്. ഇടക്കെപ്പോഴെങ്കിലും തമ്മില്‍ കാണുമ്പോഴുള്ള സന്തോഷം കാണുമ്പോഴാണ് അവരുടെ സ്നേഹത്തിന്‍റെ ആഴം എത്രയെന്നു മനസ്സിലാകുന്നത്‌. ക്രിസ്മസ് നു അവര്‍ വന്നിട്ട് പോയപ്പോള്‍ നവമി കരഞ്ഞില്ല, കൂടെ പോകണം എന്ന് വഴക്കുണ്ടാക്കിയില്ല. ഞാന്‍ അത്ഭുതപ്പെട്ടു ഇവള്‍ക്ക് എന്ത് പറ്റി എന്ന്. കാര്‍ വിട്ടു പോയപ്പോള്‍ എന്‍റെ തോളിലേക്ക് ചെറുതായി ഒന്നു ചാഞ്ഞ് ഒരു കുഞ്ഞിനു പ്രകടിപ്പിക്കാവുന്ന സങ്കടത്തിന്റെ ഏറ്റവും കൂടിയ അളവിലുള്ള ഒരു ശബ്ദത്തില്‍ അവള്‍ എന്നോട് ചോദിച്ചത്..” എനിച്ചിനി ആരുണ്ട്‌..” എന്നായിരുന്നു..ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും വല്ലാതെ പോള്ളിപ്പോയി അതു കേട്ട്..

ഇന്ന് അമ്മൂമ്മയുടെ  പിറന്നാളിന് രണ്ടും കൂടി തനിയെ അടുത്തുള്ള കടയില്‍ പോയി ഒരു ഫാന്‍സി മാല, കമ്മല്‍ സെറ്റ് വാങ്ങി സര്‍പ്രൈസ് ആയി ഗിഫ്റ്റ് കൊടുത്തു എന്ന് കേട്ടു.അമ്മൂമ്മ അതിട്ടു കൊണ്ട് ഇന്ന് മുഴുവന്‍ നടക്കുകയായിരുന്നു എന്നും കേള്‍ക്കുന്നു. 70 + years ഇല്‍ കൊച്ചു മക്കളുടെ ഈ സമ്മാനം എന്തായാലും തകര്‍ത്തു. 70 + അല്ല 100 + ആയാലും അവര്‍ കൊടുക്കുന്ന സമ്മാനം ഇടാതിരിക്കുന്നത് എങ്ങനെ? അതവരുടെ സ്നേഹത്തിന്‍റെ അടയാളം അല്ലെ…

കൊടുക്കുന്നതിന്‍റെ ഇരട്ടി സ്നേഹം തിരിച്ചു തരുന്ന ഈ രണ്ടു കുസൃതിക്കുട്ടികളെ  വല്ലാതെ മിസ്സ്‌ ചെയുന്നു ഞങ്ങളുടെ നവമിക്ക്…ഞങ്ങള്‍ക്കും…

मुझे शादी करोगी പ്ലീസ്..


രാഷ്ട്ര ഭാഷാ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുക എന്ന സദ്‌ ഉദേശ്യതോടെ അടുത്ത കാലത്തായി ഹിന്ദി ചാനലുകള്‍   കാണാന്‍ തുടങ്ങിയിരുന്നു.പുതിയ സ്ഥലത്തേക്ക് വീട് മാറിയപ്പോഴാണ് ഹിന്ദിയിലുള്ള അവഗാഹം അത്യാവശ്യമായി മാറിയത്. താഴെ പാര്‍ക്കില്‍ കുട്ടികളുമായി എത്തുന്ന ‘ഹിന്ദി തരുണി മണികളോട്’  ഹിന്ദിയില്‍ ചിരിക്കാന്‍ മാത്രം അറിയാവുന്ന പാവം ഞാന്‍ ഒരു തീരുമാനം എടുത്തു..എങ്ങനെ എങ്കിലും ഈ ബാലി കേറാ മല പിടിച്ചടക്കിയെ അടങ്ങു എന്ന് .നവമിയെ ഉറക്കിയ ശേഷം നട്ടുച്ചയ്ക്ക് കുത്തിയിരുന്ന് ഹിന്ദി പരിപാടികള്‍ കാണാന്‍ തുടങ്ങി ഞാന്‍. സീരിയല്കള്‍ക്ക്  ഹിന്ദി എന്നും തമിഴ് എന്നും മലയാളം എന്നും ഭേദമില്ലാതെ സ്ത്രീ കണ്ണീര്‍ പ്രവാഹം ആയതുകൊണ്ട് പെട്ടന്ന് ഫോളോ ചെയ്യാന്‍ പറ്റി.അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു പരിപാടി കണ്ടത്.

“राहुल दुल्हनियाए ले जायेंगे “.നമ്മുടെ അന്തരിച്ച നേതാവ് പ്രമോദ് മഹാജന്ടെ  പുത്രന്‍ രാഹുല്‍ മഹാജന്ടെ ‘രണ്ടാം തിരുമണ മഹോത്സവം’ ആണ് റിയാലിറ്റി ഷോ എന്ന പേരില്‍ വിഡ്ഢി പെട്ടിയില്‍ അരങ്ങേറുന്നത്. culcuttayil നിന്നും ഡല്‍ഹി യില്‍ നിന്നും,മഹാരാഷ്ട്രയില്‍ നിന്നും അങ്ങനെ നോര്‍ത്ത് ഇന്ത്യ യുടെ നാനാ ഭാഗത്ത്‌ നിന്നും അംഗന മാര്‍ മൌലീ മണികള്‍ കയറും പറിച്ചു ഇറങ്ങിയിരിക്കുക ആണ്,മഹാജന്‍ പുത്രന്റെ പട്ട മഹിഷി പദം അലംകരിക്കുവാന്‍.  ആദ്യ വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ തന്നെ ഭാര്യയെ തല്ലിയതിന് കേസ് ഉം പിന്നാലെ വിവാഹ മോചനവും ഒക്കെയായി വളരെ പേര് കേട്ട ട്രാക്ക് റെക്കോര്‍ഡ്‌ ഉള്ള രാഹുല്‍ നു വേണ്ടി ഈ പെണ്മണികള്‍ ആടുകയും പാടുകയും ചിത്രം വരക്കുകയും, പരസ്പരം   പോരടിക്കുകയും,എല്ലാറ്റിനും ഒടുവില്‍ കണ്ണീരോടെ   കാലില്‍ വീഴുകയും ചെയ്യുന്നു..मुझे शादी करोगी പ്ലീസ്..

ഇതെല്ലം കണ്ടു വിഡ്ഢി ചിരി ചിരിച്ച് മഹാനായ മഹാജന്‍ പുത്രന്‍ സായൂജ്യമടയുന്നു.ഓരോരുത്തരുടെയും വീടുകളിലേക്ക് പുറപ്പെട്ടു അവരുടെ ബന്ധു മിത്രങ്ങളെയും  വിഡ്ഢിവേഷം കെട്ടിക്കുന്നു.ഒടുവില്‍ തിരഞ്ഞെടുത്ത 3 പേരെ സ്വ ഭവനത്തിലേക്ക്‌ എഴുന്നള്ളിച്ച്‌ അമ്മായി അമ്മയെകൊണ്ട് ബഹു ക്കള്‍ക്ക്‌ മാര്‍ക്ക്‌ ഇടീപ്പിക്കുന്നു.

ഇന്ത്യന്‍ TV ചരിത്രത്തിന്റെ നാണം കെട്ട  ഒരു ഏട് എന്ന് ഇതിനെ പറയാം.ഇതിനു മുന്‍പേ അരങ്ങേറിയ “രാഖി ക സ്വയംവര്‍” കണ്ട മാന്യ മഹാ ജനങ്ങള്‍ക്ക്‌ ഇത് കാണുമ്പോള്‍ അത്ര ഷോക്ക്‌ ഉണ്ടാവില്ലായിരിക്കും.പാടാനും, ആടാനും, വണ്ണം കുറയ്ക്കാനും, അങ്ങനെ എല്ലാറ്റിനും റിയാലിറ്റി shows ഉണ്ടാകുന്ന ഈ കാലത്ത് കല്യാണം കഴിക്കാനും,കുഞ്ഞുങ്ങളെ വളര്‍ത്താനും reality shows ഉണ്ടായതില്‍ അത്ഭുതം ഇല്ല.

കേവല പ്രശസ്തിക്കും  ,പണത്തിനും വേണ്ടി വിനീത വിധേയ ദാസിമാരായി ഇയാളുടെ കനിവിനു വേണ്ടി യാചിച്ചു നില്‍ക്കുന്ന യുവതികളോട് സഹതാപം മാത്രം. ഇവിടെ സ്ത്രീത്വം അപഹാസ്യമാവുകയാണ്.. സ്ത്രീയുടെ ആത്മാഭിമാനം  മറ്റൊന്നിനും വേണ്ടി പണയപ്പെടുതരുത്   എന്ന് ഞാന്‍ വിശ്വസിക്കുന്നു..

ഒരു vaccination കഥ


“She is very thin…but her temper is very high”!!!
അഗ്നി പറക്കുന്ന കണ്ണുകളോടെ തന്നെ നോക്കുന്ന കുഞ്ഞു തീവ്രവാദിയെ നോക്കി Dr .സത്യനാരായണ പറഞ്ഞതാണിത് .അത് കേട്ട് ഞാനും എന്‍റെ പ്രിയതമനും പരസ്പരം ഒന്ന് നോക്കി. രണ്ടു പേരും ഒരു പോലെ മനസ്സില്‍ പറഞ്ഞു പരസ്പരം “വിത്ത് ഗുണം പത്തു ഗുണം”!!! ഒന്നും ഇല്ല  പ്രശ്നം. ഒരു ചെറിയ injection ആണ്  വില്ലന്‍.

ഒന്നര വയസ്സിന്റെ MMR vaccination എടുക്കുക എന്നൊരു സാഹസത്തിനു ഞങ്ങള്‍ ഇറങ്ങിയതായിരുന്നു. വഴിയില്‍ വെച്ച് ഓമന പുത്രിക്ക് വേണ്ടത് പോലെ സ്റ്റഡി ക്ലാസ്സ്‌ എടുത്തു .മോളെ നമ്മള്‍ ഹോസ്പിറ്റലില്‍ പോകുകയാ, അവിടെ ഒരു ഡോക്ടര്‍ അപ്പൂപ്പന്‍ ഉണ്ട്,അപ്പൂപ്പന്‍ മോള്‍ക്ക്‌ ഉവ്വാവു വരാതിരിക്കാന്‍ ചെറിയ ഒരു injection തരും എന്നൊക്കെ. ഒക്കെ മകള്‍ തല കുലുക്കി സമ്മതികുകയും ചെയ്തു..എന്ത് മനസ്സിലായിട്ടു ആണാവോ? ക്ലിനിക്‌ന്‍റെ വാതില്‍ക്കല്‍ കണ്ട കുട്ടി പട്ടാളത്തെ കണ്ടതും നവമി ഫുള്‍ ചാര്‍ജ് ആയി. ഓരോരുത്തരായി അകത്തേക്ക് കയറുമ്പോള്‍ ഞങ്ങള്‍ ഊഴം കാത്തു  കസേരയില്‍ വിശ്രമിച്ചു. ഓരോ കുഞ്ഞു വാവകള്‍ അകത്തേക്ക് പോയി അലറി കരഞ്ഞു മടങ്ങുന്നത് നവമി കൌതുകത്തോടെ നോക്കിയിട്ട് എന്നോട് പറഞ്ഞു.”അമ്മേ കൊചാവ…ങ്ങീ…” അവള്‍ക്കു  ആകെ രസമായി കാഴ്ചകള്‍.’പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ചപ്ലാവില ചിരിക്കണ്ട’ എന്ന പഴഞ്ചൊല്ല് മനസ്സിലാകുന്ന പ്രായം, എത്തിയിരുന്നെങ്കില്‍ പ്രയോഗിക്കാമായിരുന്നു എന്നോര്‍ത്ത്  ഞാന്‍ ചിരിച്ചു.

പത്താം നമ്പര്‍ വിളിച്ചപോള്‍ ഞങ്ങള്‍ അകത്തേക്ക് കടന്നു. first sight നു തന്നെ അവള്‍ ഡോക്ടര്‍നെ identify ചെയ്തു. അവള്‍ എന്നെ ശക്തിയായി  തെള്ളി പുറത്തേക്കു. സൈരെന്‍ മുഴങ്ങുനത് പോലെ അലറി കരയാന്‍ തുടങ്ങി അവള്‍.നേരത്തെ  chicken pox വന്നതിനെ പാടുകള്‍ നോക്കാന്‍    അവളെ അവിടെ കിടത്താന്‍ പറഞ്ഞു ഡോക്ടര്‍. ഞങ്ങള്‍ രണ്ടു ആജാനബാഹുക്കള്‍  ശ്രമിച്ചിട്ടും  അവള്‍ സ്പ്രിംഗ് പോലെ എണീറ്റു പോന്നു. അവിടം മുഴുവന്‍ തിരിച്ചു വെക്കും പോലെ അവള്‍ അലറികൊണ്ട് കുതറാന്‍ തുടങ്ങി. ദൈവമെ ഇവള്‍ക്ക് എന്നെക്കാള്‍ ശക്തിയോ?പരിശോധനയും വേണ്ട ഒരു മന്നാംകട്ടയും വേണ്ട വല്ല വിധേനയും ഒരു injection കൊടുത്തിട്ട്  തടി രക്ഷപെടുതിയാല്‍ മതി എന്ന മട്ടില്‍ ഡോക്ടര്‍ ഞങ്ങളെ ദയനീയമായി നോക്കി.അവസാനം പിതാശ്രീ സകല ശക്തിയും എടുത്തു അവളെ മുറുക്കിപിടിച്ചു,മനസ്സ് കല്ലാക്കി ഞാന്‍ രണ്ടു കൈയും കൂട്ടി പിടിച്ചു വെച്ചു. അങ്ങനെ injection എടുത്തു. തേങ്ങി കരഞ്ഞു കൊണ്ട് അവള്‍ എന്‍റെ തോളില്‍ ചാഞ്ഞു കിടന്നു.

എത്ര വാക്ക് സംസാരിക്കും,സ്റ്റെപ്സ് ‌ കയറിതുടങ്ങിയോ എന്നൊക്കെ ഡോക്ടര്‍ അവളെ പറ്റി അന്വേഷിച്ചു.  അവള്‍ പറയാറുള്ള വാക്കുകള്‍ ഞാന്‍ മനസ്സില്‍ ഒന്ന് rewind ചെയ്തു.

അച്ഛാ,അമ്മ,കണ്ണന്‍ ചേട്ടാ,ഉണ്ണി ചേട്ടാ,അമ്മാവാ, മായചെച്ചി,ചന്ദിയംമൂമ്മ(ക്ഷമിക്കണം ചന്ദ്രിക അമ്മൂമ്മ  എന്നാണ് അവള്‍ ഉദ്ദേശിച്ചത്!!!) ആന,മാവോ പൂച്ച,ബോ പട്ടി,ഇടിലി ,മമ്മൂട്ടി അങ്ങനെ നന്നായി പറയുന്ന കുറെ വാക്കുകളും പിന്നെ കേള്‍ക്കാന്‍ രസമുള്ള കുറെ വാക്കുകളും എന്‍റെ ഓര്‍മ്മയില്‍ എത്തി.പാപ്പിച്ചം (capsicum ),pappathy (ചപ്പാത്തി),ചുചിര (സുരൈയ്യ ),ലാപോപ്പ്(laptop ),അപ്പറ്റൊടമുസ് (ഹിപ്പോപോടമുസ്),പീപ് (ഷീപ്പ്),ഗൂച്ച് (goose )മേമമൂമ്മ (രെമ അമ്മൂമ്മ),സുനനൂന്ന (സുധ അമ്മൂമ്മ),മീപ്പ (ശ്രീമണി അപ്പ),മോദാന്‍ ലാല്‍ അങ്ങനെ കുറെ ഓര്‍ത്തപോള്‍ എനിക്ക് ചിരി വന്നു .അവള്‍ നന്നായി സംസരിക്കുനുണ്ട് , ഞാന്‍ ചാടി കയറി പറഞ്ഞു. പാട്ടും പാടും.ആദി ഉഷ സന്ധ്യ എന്ന പാട്ട് അവള്‍ പാടുന്നത് ഓര്‍ത്തു എനിക്ക് വീണ്ടും ചിരി പൊട്ടി.

ഡോക്ടര്‍ ആവേശപൂര്‍വ്വം അവളോട്‌ ചോദിച്ചു “കുട്ടി കമ്മല്‍ എവിടെ?”(പാവം കഷ്ടപ്പെട്ട് മലയാളം പറഞ്ഞതാണെ..കന്നഡ ആണു മാതൃഭാഷ)തേങ്ങല്‍ നിര്‍ത്തി അവള്‍ ദഹിപ്പിച്ചു ഒന് നോക്കി ഡോക്ടറെ .”ഹും വന്നിരിക്കുന്നു കിന്നാരം ചോദിയ്ക്കാന്‍ എന്നെ കുത്തിയിട്ട്” എന്നൊരു ഭാവം കൃത്യമായിട്ട്‌ അവളുടെ മുഖത്ത് എഴുതി വെച്ചിടുന്ടെന്നു ഞങ്ങള്‍ക്ക് തോന്നി. മോളെ വള എവിടെ? ഡോക്ടര്‍ക്ക്‌ മതിയായില്ല എന്ന് തോന്നുന്നു. സാധാരണ വഴിയില്‍ കൂടി പോകുന്നവരെ വരെ വിളിച്ചു ആരും പറയാതെ കമ്മലും മലയും ഒക്കെ കാട്ടികൊടുക്കുന്ന നവമി ഇക്കുറി ഭദ്ര കാളിയായി.
“വീറ്റി പാം…”അവള്‍ അലറി. അലര്‍ച്ച കേട്ട് സത്യനരായണന്‍ മാത്രമല്ല sakala  ലോകവും കിടുങ്ങി.

“She is very thin…but her temper is very high”!!! ഒട്ടും താമസിച്ചില്ല…ഡോക്ടര്‍ അദേഹം ഓമന പുത്രിക്ക് സര്‍ട്ടിഫിക്കറ്റ് കൊടുത്തു. എന്റമ്മോ..എന്നൊരു innocent  ഭാവം മുഖത്ത് വെച്ച പ്രിയതമന് ഒപ്പം , കൊച്ചു ഗുണ്ട തലയിവി യെയും കൂട്ടി ഞാന്‍ ആശുപത്രി പടവുകള്‍ ഇറങ്ങി നടന്നു. .

ഒരു “ചുച്ചുടാറ്റ” യാത്രയുടെ ഓര്‍മ്മയ്ക്ക്‌..




ആര്യ പുത്രന്‍റെ മൊബൈല്‍ ഫോണില്‍ പ്രിയ പുത്രിയുടെ ഒരു ഫോട്ടോ കണ്ടപ്പോള്‍ ഇന്നത്തെ blogനു വിഷയം കൈയില്‍ തടഞ്ഞു. ഓണത്തിന് നാട്ടിലേക്കുള്ള ട്രെയിന്‍ യാത്ര. നേര്‍ത്ത മഴ ചാറല്‍ ഉള്ള ആ ഓഗസ്റ്റ്‌ രാത്രിയില്‍ meru ക്യാബില്‍ ഞങ്ങള്‍ banaswadi tറെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ അവിടെ ഒരു ഒമ്പതാം ഉത്സവത്തിന്റെ ആള്‍ക്കൂട്ടം. ഇതിന് നടുവില്‍ അവിടവിടെയായി വിശ്രമ ജീവിതം നയിക്കുന്ന ശ്വാന ശ്രേഷ്ടരെ കണ്ടതും നവമി ഉഷാറായി.

അങ്ങനെ നില്‍ക്കുമ്പോള്‍ അകലെ നിന്നും നമ്മുടെ “ദരിദ്രവാസി ” ട്രെയിന്‍ ന്റെ ചൂളം വിളി കെട്ട്.(ഗരിബ്‌ രഥ് നെ ദരിദ്രവാസി ട്രെയിന്‍ എന്ന് ആക്ഷേപിക്കുവാന്‍ “താന്‍ ആരുവ്വാ sashi തരൂരോ “? എന്ന് ചോദികരുത് മാന്യ വായനക്കാര്‍ . അത് നമ്മുടെ മന്‍ മോഹന്‍ ജീ പറഞ്ഞതു പോലെ ടേക്ക് ഇറ്റ്‌ ഈസി മാന്‍.ഇതു വെറും തമാശ ചിലക്കല്‍ മാത്രം!!)

സമയം കൃത്യമായി പാലിച്ചു ഒരു രാജാവിന്റെ ഗാംഭീര്യത്തോടെ ദരിദ്രവാസി ഞങ്ങള്ക്ക് മുന്‍പില്‍ വന്നു നിന്നപോള്‍ നവമി തുള്ളി ചാടുകയായിരുന്നു. ഈ itethinae നാട്ടില്‍ എത്തുന്നത്‌ വരെ എങ്ങനെ സന്ധിക്കുംഎന്ന ചിന്തയില്‍ എന്‍റെ ബി.പി ഉയര്ന്നു തുടങ്ങിയിരുന്നു.സീറ്റില്‍ ഇരുന്നതും ഓമന പുത്രിയുടെ എനര്‍ജി ലെവല്‍ ഇന്ക്രീസ് ചെയ്തു . കൌതുകം തുളുമ്പുന്ന കുഞ്ഞി കണ്ണുകള്‍ ട്രെയിനിനെ കണ്ടു രസിച്ചു.

തൊട്ടു അപ്പുറത്തെ സൈഡ് സീറ്റില്‍ ജീന്‍സ്‌ ഉം ടീ ഷര്‍ട്ട്‌ ഉം ധരിച്ച കഷ്ടിച്ച് 40 വയസ്സ് പ്രായം തോന്നുന്ന യുവ kolamanae നോക്കി നവമി മൊഴിഞ്ഞു…
“അപ്പൂപ്പാ ച്ചുച്ചു ടാറ്റ …”

ഠിം….തീര്‍ന്നു …
എന്‍റെ പ്രിയതമന്റെ മുഖത്ത്  സാധാരണ കത്തിക്കൊണ്ടേ ഇരിക്കാറുള്ള ആ ഒരു 100 വോള്‍ട്ട് ബള്‍ബ്‌ പെട്ടന്ന് ഫ്യൂസ് ആയതു പോലെ..
ടീ ഷര്‍ട്ട്‌ പാര്‍ട്ടി ഒന്നു ഞെട്ടി ഞങ്ങളെ നോക്കി ചമ്മി ചിരിച്ചു.അതില്‍ താഴെ പറയുന്ന ചോദ്യം വ്യക്തമായിരുന്നു..
“എന്നോടിത് വേണമായിരുന്നോ?”

കൊച്ചു കുസൃതിയുടെ ശ്രദ്ധ തിരിക്കാനായി ഞാന്‍ ബാഗില്‍ നിന്നും അവളുടെ “ഉമ്മാമ്മ ബുക്ക്‌ “എടുത്തു.
“വാ മോളെ അമ്മ പഠിപ്പിക്കാം”ഒരിക്കലും ഇല്ലാത്ത ഉത്സാഹത്തോടെ ഞാന്‍ അവളെ വിളിച്ചു.
വന്നു, കണ്ടു ,കീഴടക്കി…
അമ്മ പഠിപ്പിക്കണ്ട എന്ന മട്ടില്‍ ബുക്ക്‌ സ്വയം വാങ്ങി സ്വന്തമായി പഠനം ആരംഭിച്ചു പുത്രി. രക്ഷപെട്ടു എന്ന ആശ്വാസത്തില്‍ ഞങ്ങള്‍ പരസ്പരം നോക്കി. ആശ്വാസം അധികം നീണ്ടില്ല.. പതിയെ ബുക്കും കക്ഷത്തില്‍ വെച്ചു ആള്‍ സീറ്റില്‍ നിന്നും ഇറങ്ങി.ഇക്കുറി ലക്ഷ്യം ടീ shirtnte ചുരിദാര്‍ ധാരിണിയായ പ്രാണ പ്രേയസി ആയിരുന്നു. നവമി ബുക്ക്‌ നീട്ടികൊണ്ട് പറഞ്ഞു…
“അമ്മൂമ്മെ …ബുപ്‌ .”
എന്ടമ്മഏ…നെഞ്ചില്‍ വെള്ളിടി മുഴങ്ങി ഞങ്ങളുടെ..

ടീ ഷര്‍ട്ട്‌ അപൂപ്പനും ചുരിദാര്‍ അമൂമ്മേം “അപ്പൊ മനഃപൂര്‍വ്വം ഇറങ്ങിയിരിക്കുക ആണല്ലേ “എന്ന മട്ടില്‍ നോക്കുന്നത് കണ്ട് ഏയ്..നമ്മളീ നാട്ടുകാരനെ allae.. എന്ന മട്ടില്‍ പിതാശ്രീ ജാലക കാഴ്ചകളിലേക്ക് മുഖം തിരിച്ചു.
ഇത്രയും കൊണ്ടും പോരാഞ്ഞ് പൊന്നു മകള്‍ പ്രവര്‍ത്തന  മേഖല അടുത്ത compartment ഇലേക്കുംവ്യാപിപിക്കാന്‍ ഒരുങ്ങി ഇറങ്ങിയപോള്‍ ഞാന്‍ ഇടപെട്ട്. കൈയോടെ അറസ്റ്റ് ചെയ്തു കൊണ്ടു വന്നു കിടത്തി ഉറക്കി.കുറച്ചു കഷ്ടപെട്ടാലുംരാവിലെ ഒരു 10 മണി വരെ അവള്‍ ഉറങ്ങണെ..എന്ന പ്രാര്‍ത്ഥനയുമായിഞാന്‍ ഇത്തിരി സ്ഥലത്തു ഉറങ്ങാതെ നേരം വെളുപ്പിച്ചു. കൃത്യം 5.35 നു തന്നെ 2 കുഞ്ഞു വിരലുകള്‍ എന്‍റെ കണ്ണുകള്‍ ലക്ഷ്യമാക്കി നീണ്ടു വന്നു. ദെ എണിക്കാന്‍ റെഡി ആയി ഒരാള്‍ കണ്ണും മിഴിച്ചുകിടക്കുന്നു..ചായ..ചായ..വിളി കെട്ട് അവളും വിളിച്ചു,ചായ..ചായ..


അടക്കി ഇരുത്താനായി ജനലില്‍ കൂടി അച്ഛന്‍ കാഴ്ചകള്‍ കാണിച്ചു കൊടുത്തു ഉമ്മാമ്മയെ കണ്ടു അവള്‍ ആവേശപൂര്‍വ്വം..ആദ്യം എന്നെ.വിളിച്ചു “അമ്മാ ..ഉമ്മാമ്മ  ”

പിന്നെ ഒന്നുടെ തിരിഞ്ഞു
“അപ്പൂപ്പാ ഉമാമ്മാ…”

“ഈശ്വരാ………” ഞങ്ങള്‍. മനസ്സ് അറിയാതെ കുറച്ചു നീട്ടി വിളിച്ചു പോയി.

ഇരുട്ടി വെളുത്തിട്ടും അവള്‍ മറന്നിട്ടില്ല.

അമ്മാ വന്താച്ച്..”


സമയം പകല്‍ 11.45 .വാതില്‍ക്കല്‍ മുട്ട് കേട്ടു.

പ്രതീക്ഷിച്ചത് പോലെ തന്നെ..ഞങ്ങളുടെ ‘Garden” വന്നതാണ്‌.

Garden വീട്ടു വാതില്‍ക്കല്‍ വന്നു എന്ന് കേട്ടു ആരും ഞെട്ടണ്ട .ആംഗലേയ മൊഴിയില്‍ Garden ,മലയാളത്തില്‍പൂന്തോട്ടം,ഇനി തമിഴ് മൊഴി ആയാലോ “പൂങ്കാവനം”, എന്‍റെ ദൈനംദിന ജോലികളിലെ സഹായി ആയ തമിഴ്പാട്ടി. എന്നും രാവിലെ ഫ്ലാറ്റ് നോട് ചേര്‍ന്ന ഗണപതി കോവിലില്‍ തൊഴുത്‌, അരിപ്പൊടി കോലം വരച്ച്, നെറ്റിയില്‍ ചന്ദനക്കുറി തൊട്ട്,മൂക്കുത്തി ഇട്ട ആ കറുത്ത് മെലിഞ്ഞ തമിഴ് മുത്തശ്ശി ഞങ്ങളുടെ വീട്ടില്‍ വരും. നവമി അവരെ സ്നേഹപൂര്‍വ്വം  “മൂമ്മാമ്മ” . എന്ന് വിളിക്കും. ഞങ്ങള്‍ “poonkaamma”എന്നും. എന്‍റെ തമിഴ് tutor കൂടി ആണ് poonkamma. ഹൃദയ ശുദ്ധിയുള്ള ,നിഷ്കളങ്കയായ ഒരു സ്ത്രീയെന്നു ആര് കണ്ടാലുംപറയും അവരെ പറ്റി.

3 ദിവസങ്ങള്‍ക്കു മുന്പ് കുഞ്ഞു നവമിയുടെ തളിര്‍ മെയ്യില്‍ പനിനീര്‍ പൂവിതളില്‍ ഹിമ കണങ്ങള്‍ പോലെചിക്കന്‍ pox കുരുക്കള്‍ പൊങ്ങി തുടങ്ങിയിരുന്നു. പനിച്ചൂടില്‍ പൊള്ളുന്ന കുരുന്നു മുഖം എന്‍റെ തോളോട്ചേര്‍ത്ത് അവള്‍ ചിണുങ്ങി കൊണ്ടിരുന്നു.പനി പകരണ്ട എന്ന് കരുതി ഞങ്ങള്‍ പൂന്കാംമയോടെ ,നാളെ തൊട്ടു കുറച്ചു ദിവസം വരണ്ട, കൊളന്തക്കെ ഒടമ്പ് സെരിയല്ല എന്ന്. ചിക്കന്‍ pox എന്ന് പറഞ്ഞിട്ട്അവര്‍ക്ക് വ്യക്തമായില്ല. “പ്രച്ന ഒന്നുമില്ല ” ഞാന്‍ വരാം,”ചേച്ചിക്ക്” (കൊച്ചു മകള്‍ ആകാന്‍ പ്രായമുള്ള ഞാന്‍ poonkammayude ചേച്ചിയാണ്!!)തനിയെ റൊമ്പ കഷ്ടം താനെ.. Garden എന്ന് പറഞ്ഞു അവര്‍ ഞങ്ങളുടെ നിര്‍ബന്ധിതഅവധി സ്നേഹപൂര്‍വ്വം നിരസിച്ചു.

കുറച്ചു വേപ്പില കൊണ്ടു വരുമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി.
“അമ്മാ വന്താച്ചാ..? ”
cചോദ്യം എന്‍റെ ആര്യപുത്രനോട് ആയിരുന്നു.
ഉത്തരം:”അമ്മ കേരളാവില്‍ ആണ്. കഴിഞ്ഞ വാരം താനെ വന്ത് പോയത്.”

poonkamma:അയ്യയ്യോ.അതെതും അല്ലെഇ …ഇതു അമ്മന്‍ വന്തതില്ലെഇ …അമ്മന്‍…കടവുള്‍ ..തെരിയാതാ?
ശിന്ന ശിന്ന കുരു മാതിരി വരുന്ന…
അവര്‍ കാര്യങ്ങള്‍ ക്ലിയര്‍ ആക്കാന്‍ കുറെ കഷ്ടപെടുനുണ്ടായിരുന്നു.
സംഭവം അത് തന്നെ എന്ന് ഞങ്ങള്‍ പറഞു.

പൂന്കമ്മ യുടെ മുഖത്ത് ഭക്തി രസം തുളുമ്പി. കുഞ്ഞു നവമിയെ അവര്‍ “അമ്മാ..അമ്മാ..” എന്ന് വിളിക്കാന്‍തുടങ്ങി. 4 നാളേക്ക് പെറുക്കി തുടക്കകൂടാതെ ..വന്നു first instruction.പിന്നെ..
…8086 microprocessor നു പോലും ഇല്ലാത്ത അത്ര നീണ്ട ഒരു instruction set പിന്നാലെ വന്നു.

1. കടുക് താളിക്ക കൂടാതെ..
2. കൊളന്തയെ നീര് തൊട കൂടാതെ…
3. ബെഡില്‍ കിടത്ത കൂടാതെ…
4. കൊലന്ത നടക്ക വഴിയില്‍ ചൂല് പോട കൂടാത്…

അങ്ങനെ അങ്ങനെ…

സ്വന്തം ചിക്കന്‍ pox അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഞാന്‍ നവമിയെ എന്നും കുളിപ്പികുനുണ്ടായിരുന്നു. ആപഴമനസ്സ്‌ വേദനിപ്പിക്കണ്ടഎന്ന് കരുതി ഞാന്‍ അത് പറഞ്ഞില്ല.

ജോലി തീര്‍ത്ത് പോകുന്ന വഴി ആണ് poonkamma ക്ക് സൌകര്യം പോലെ നവമിയുടെ പിതാശ്രീയെ കൈയില്‍കിട്ടിയത്. പിന്നെ അര മണിക്കൂര്‍ നേരം നീണ്ട “അമ്മ വന്താച്ചിന്റെ seminar session ആയിരുന്നു.
Types and classifications of അമ്മ വന്താച്ച്.
precaution
treatment
common beliefs
അങ്ങനെ ഇതുമായി ബന്ധപെട്ട എല്ലാ areas ഉം ചുരുങ്ങിയ സമയം കൊണ്ട് കവര്‍ ചെയ്തു അവര്‍ ടാറ്റാപറഞ്ഞു ഇറങ്ങിയപ്പോള്‍ ഒരു വിളി
“ഡീ.. കുറച്ചു വെള്ളം..
പ്രിയപ്പെട്ടവന്റെ മുഖത്ത് നല്ല ക്ഷീണം.വെള്ളം കുടിച്ചു തീര്‍ന്നതും വീണ്ടും വാതിലില്‍ മുട്ട് കേട്ടു.
വീണ്ടും poonkamma ..
ചില missing points next dooril നിന്നും collect ചെയ്തു കൊണ്ട് വരികയായിരുന്നു.. കൈയ്യില്‍ 3 തണ്ട്വേപ്പില ഉം.

poonkamma എന്‍റെ ബ്ലോഗ് വിഷയം ആകണം എന്ന് അപ്പോള്‍ ഞാന്‍ ഉറപ്പിച്ചു.
ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആ മുഖത്ത് ഒരു 8 വയസ്സ്കാരിയുടെ ഉത്സാഹം. പെട്ടന്ന്മുടി മാടിയൊതുക്കി ,ചുവന്ന പളുങ്ക് മാല നേരെ ആക്കി , ഇട്ടു വേപ്പിലയും പിടിച്ചു അവര്‍ പോസ് ചെയ്തു. “ഒരുങ്ങണ്ട poonkamma നീങ്ക റൊമ്പ സുന്ദരി താനെ..” എന്ന് മുറി തമിളില്‍ ഞാന്‍ അവര്‍ക്ക് compliments കൊടുത്തു.

ദൈവമെ..പാവതുങ്ങള്‍ക്ക് ഇത്രേം സൌന്ദര്യം കൊടുക്കരുതേ എന്ന് ഒരു കല്പന ചിരിയും നാണവും ആ മുഖത്ത്ഓടിയെത്തി .

ഇത് ഞങ്ങളുടെ poonkamma…അന്യം നിന്നു പോകുന്ന മനുഷ്യ നന്മയുടെ സ്നേഹാര്‍ദ്രമായ ഒരു മുഖം…

പാഠം ഒന്ന്-ഒരു വിലാപം !!!


എഴുതാന്‍ മറന്നു തുടങ്ങിയോ ഞാന്‍ എന്ന് ഒരു സന്ദേഹം . അക്ഷരങ്ങള്‍ ഇല്ലാതെ വിരല്‍ തുമ്പുകള്‍ ശൂന്യം ആയി എന്നത് വെറും തോന്നല്‍ മാത്രമോ? വിഷയ ദാരിദ്ര്യം ,റൈറ്റര്‍’സ്‌ ബ്ലോക്ക് എന്നൊക്കെ വേണമെങ്കില്‍ പറയാം വല്ല എം മുകുന്ദനോ ,എം ടി യോ ആയിരുന്നെങ്കില്‍. ഇതു വെറും മടി അല്ലാതെന്താ ? നവമി ഉള്ളപോള്‍ എവിടെയാ വിഷയ ദാരിദ്ര്യം ?ഇന്നു അവള്ക്ക് അവളുടെ പിതാശ്രീ സപ്തസ്വരങ്ങളുടെ first session എടുക്കുന്നത് കേട്ടു.

പിതാശ്രീ :മോളെ “സാ ….ര്‍ീ.

നവമി : ചാ ……തീ …

പിന്നെയും കുറെ നേരം നീണ്ടു സംഗീത പഠനം . ഞാന്‍ കരുതി ഈ നേരത്ത് രണ്ടു CISSP questions പഠിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന്. വെറുതെ കുടുംബ കലഹം ഉണ്ടാക്കേണ്ട എന്ന് കരുതി മിണ്ടിയില്ല. വൈകുന്നേരം മകള്‍ക്ക് അച്ചന്‍ ടെസ്റ്റ്‌ ഇടുന്നത് ഒട്ടൊരു കൌതുകത്തോടെ ഞാനും ശ്രദ്ധിച്ചു .

അച്ചന്‍ :സാ..

എന്നെ അത്ഭുതപെടുതിക്കൊണ്ട് അവള്‍ പൂരിപ്പിച്ചു

തീ..(രീ ..എന്നതിന് അവളുടെ ഭാഷ്യം )%%%

അച്ചന്‍: ഗാ..%%%

മകള്‍:മാ..

അങ്ങനെ പൂജ്യ പിതാശ്രീയും ഓമന പുത്രിയും കൂടി സായന്തനം സംഗീത സാന്ദ്രം ആക്കി. എന്‍റെ പ്രിയപ്പെട്ടവന്റെ ഉള്ളില്‍ ഉറങ്ങി കിടക്കുന്ന ഗായകന്‍ ക്രിതാര്ഥന്‍ ആകുന്നതു കണ്ടു ഞാനും സന്തോഷിച്ചു.

തീര്‍ന്നില്ല..

സമയം രാത്രി ഏതാണ്ട് പത്തു മണി ആയിക്കാണും .ഉറക്കം ഊഞ്ഞാലില്‍ ആടുന്ന കണ്ണുകളുമായി നവമി എന്നെ ചുറ്റിപറ്റി നില്കുന്നു. ഞാന്‍ ആണെങ്കില്‍ നമ്മുടെ പിണറായി കോടതിയില്‍ ഹാജര്‍ ആയോ എന്നുള്ള ടെന്‍ഷനില്‍ മനോരമ ന്യൂസ്ഇല്‍ കണ്ണും കാതും നട്ട് ഇരികുമ്പോള്‍ ഒരു വിളി.നവമിക്കുട്ടി ഇങ്ങു വന്നെ..പിതാശ്രീ ഓഫീസ് ജോലിക്കിടെ പെട്ടന്ന് ഒരു ഉള്‍വിളി.!!യു ടുബില്‍ നിന്നും ഓമനക്കുട്ടി ടീച്ചര്‍ന്റെ നാദ ധാര സാ രീ ഗാ മാ…മകളെ ഗാന ഭൂഷണം ഇന്നു രാത്രി തന്നെ പാസ്‌ ആക്കിയെ അടങ്ങു എന്ന് വന്നാല്‍ എന്താ ചെയ്ക? സാ കേട്ടതും നവമി മൊഴിഞ്ഞു” പോ..മേണ്ടാ..” സന്തോഷമായി ഗോപിയേട്ടാ…ചിണുങ്ങി തുടങ്ങിയ പൊന്നോമനയെ നെഞ്ചോടു ചേര്‍ത്ത് വെച്ചു ഉറക്കാന്‍ തുടങ്ങിയപ്പോള്‍ അച്ചന്‍ ലാപ്ടോപ് ന്റെ അഗാധതകളിലേക്ക് മുങ്ങി പോയിരുന്നു.

ഗുണപാഠം :അധികം ആയാല്‍ അമൃതും വിഷം!!!

നവമിയുടെ ആദ്യ ബ്ലോഗ്



ഞാന്‍ എഴുതുന്നത് കണ്ടപ്പോള്‍ അവള്‍കും എഴുതണം എന്ന് വാശി . പിന്നെന്താ എഴുതിക്കോട്ടെ എന്ന് ഞാനും കരുതി !!

ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ത് ഹ വ്വ്വ്ക് ഇക്ക്
ര്ര്‍മ്ഞ്ഞ്ഗ്ഫ്ച്ന്ത്വ് വ്ഫ്ഗ്ട്ട്ട്ബ്ഗ് ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ന് ജ്ജ്ജ്ജ്ജ്ജ്ജ്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്ന്‍ ഗ്ഗ്ഗ് ഗ്ഗ്ഗ്ഗ്.ഗ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഹ ഹ ഉത് ഹജ്‌ വ ടി ഹ ടി

. നവമി എഴുതിയ ആദ്യ ബ്ലോഗ്. വലുതാകുമ്പോള്‍ ഇതിന്റെ അര്‍ത്ഥം നവമി തന്നെ പറയുമായിരിക്കും.