അങ്ങനെ stall ഇടണം എന്ന ആഗ്രഹവുമായി ഞങ്ങൾ ചെന്നിറങ്ങിയത് ഒരു സിംഹത്തിന്റെ മടയിൽ ആണ്. രണ്ടായിരം apartments ഉള്ള ഏക്കറു കണക്കിന് പരന്നു കിടക്കുന്ന L & T South City കണ്ടപ്പോഴേ ഞങ്ങളുടെ ബോധം പോയി. തീർച്ചയായും പങ്കെടുക്കണോ ഹൃദ്യ്യെ ? ഇനിയും പിന്മാറാൻ സമയമുണ്ട്” . എന്തായാലും നമുക്കൊരു കൈ നോക്കാം എന്നായി അവൾ. “എങ്ങാനും ഒന്നും വിറ്റു പോയില്ലെങ്കിൽ അടുത്ത ഒരാഴ്ച നമ്മളൊക്കെ ഈ ഇടിയപ്പം fridge ൽ വെച്ച് ചൂടാക്കി തിന്നു തീർക്കും അല്ലാതെന്താ ..”അവൾ തുടർന്നു. “എടീ അവൾ സീരിയസ് ആണോ , ഒരാഴ്ച ഇടിയപ്പം തിന്നുക എന്നൊക്കെ പറഞ്ഞാൽ കുറച്ചു കടുപ്പമാ”, പ്രിയതമൻ തന്റെ ആശങ്ക എന്നെ അറിയിച്ചു.
ഒടുവിൽ ആ നിമിഷം സമാഗതമായി . ആനന്ദമേളക്ക് കൊടിയേറി. വൈകുന്നേരം ആയിരുന്നു പരിപാടികളുടെ തുടക്കം. എല്ലാ സാധനങ്ങളും stall ലേക്ക് ട്രാന്സ്പോര്ട്ട് ചെയ്ത് ഞങ്ങൾ അരയും തലയും മുറുക്കി തയ്യാറായി നിന്നു, കന്നഡ നാടിന്റെ മക്കളെ എന്നല്ല, ഹിന്ദി നാടിന്റെ മക്കളെ എന്നല്ല, ഒരു കൊച്ചു India തന്നെ ആയ South City നിവാസികളെ മലയാള നാടിന്റെ രുചികളാൽ അത്ഭുതപ്പെടുത്താൻ..
പക്ഷെ ഇത്തിരി കഴിയുന്നതിനു മുൻപേ അത് സംഭവിച്ചു . ഇവിടെ വില്പ്പന പൊടി പൊടിച്ചു തുടങ്ങിയപ്പോൾ ഞങ്ങൾ ഇവിടെ പാലപ്പവും stew ഉം , ഇടിയപ്പവും ഒക്കെ വീണ്ടും ഉണ്ടാക്ക്കി തുടങ്ങി.”കല്യാണം, പാല് കാച്ചു, പാല്ക കാച്ചു ക ല്യാണം..അങ്ങനെ അവിടെ അങ്ങകലെ southcity യുടെ മടിത്തട്ടിൽ വിൽപ്പന പൊടി പൊടിക്കുമ്പോൾ, ഇവിടെ ഞങ്ങൾ അരച്ച് വെച്ച അപ്പം മാവും, കുഴച്ചു വെച്ച ഇടിയപ്പം മാവും തീര്ന്നു കൊണ്ടിരുന്നു സഖാക്കളെ ..!!ആളുകള്ക്ക് കഴിക്കുന്നത് പോരാഞ്ഞ് parcel കൂടി വേണം എന്നാ സ്ഥിതിയിൽ ആയി കാര്യങ്ങൾ . ഇത്രക്കൊരു twist ഉണ്ടാകും എന്നൊരു പ്രതീക്ഷ ഇല്ലാത്തതിനാൽ ഞങ്ങൾ parcelling നൊന്നും ഒട്ടും തയ്യാറെടുത്തിരുന്നില്ല. എങ്കിലും വിടാൻ തയ്യാർ അല്ലാത്ത ഞങ്ങളുടെ customers അവരുടെ dearest hubbies നെ വീട്ടില് പറഞ്ഞു വിട്ടു പാത്രം എടുപ്പിച്ചു പാർസൽ വാങ്ങി പോയി.
പാലപ്പത്തിന്റെയും curryയുടെയും അവസാന തുള്ളി വരെ ആൾക്കാർ വാങ്ങി കൊണ്ട് പോകുകയായിരുന്നു. പിന്നെയും വൈകിയെത്തിയ കുറച്ചു ആളുകൾ ഞങ്ങളോടെ request ചെയ്തു , എത്ര നേരം വേണമെങ്കിലും wait ചെയ്യാം ഒന്നു ഉണ്ടാക്കി കൊണ്ട് വരുമോ എന്ന്. അപ്പോഴേക്കും ഞങ്ങളുടെ മാവിന്റെ സ്റ്റോക്ക് തീര്ന്നിരുന്നു. അവരെ നിരാശരാക്കി ഞങ്ങൾ മടക്കി. നാളെ രാവിലെ വീട്ടില് വന്നാൽ കിട്ടുമോ എന്നായി അവർ അപ്പോൾ. Hridya അപ്പോൾ ഞെട്ടി ദയനീയമായി അവരെ നോക്കി. dont do ..എന്നാ മട്ടിൽ . ഈ പാലപ്പം എന്നുള്ള സാധനത്തിനെ ഒക്കെ ഞാൻ പണ്ട് പുച്ഛിച്ച് തള്ളിയതോർത്തു എന്നോട് തന്നെ എനിക്ക് ഒരു പുച്ഛം തോന്നി! “അങ്ങ് ഇത്ര വല്യ ഒരു മഹാ സംഭവം ആണെന്ന് ഞാൻ ഇന്നാണ് തിരിച്ചറിഞ്ഞത്പ.പഴയ അവഗണനയ്ക്ക് മാപ്പ് “എന്ന് ഞാൻ ഒഴിഞ്ഞ പാലപ്പ പാത്രം നോക്കി മൗനമായ് പറഞ്ഞു .
ഒഴിഞ്ഞ പൂരപ്പറമ്പ് പോലെ യുള്ള ഞങ്ങളുടെ stall ന്റെ അവസ്ഥ കണ്ടു ആദ്യം മനം നൊന്തു മടങ്ങി പോയ എനിക്ക് ഈ കഥകൾ ഒക്കെ പ്രിയതമൻ channel reporters നെ വെല്ലുന്ന ഉത്സാഹത്തോടെ തത്സമയ സംപ്രേക്ഷണം ചെയ്തു തന്നു. അവസാനം ഞങ്ങള്ക്ക് ഒന്ന് മര്യാദക്കു സ്വാദ് നോക്കാൻ പോലും ഒരു വിഭവവും അവശേഷിപ്പിക്കാതെ ആനന്ദ മേള ഒരു superduper hit ആയി മാറി.
ലാഭമായി കിട്ടിയ തുക hridya ഞങ്ങൾക്ക് വീതിച്ച് തന്നു . പോക്കറ്റ്‌നേക്കാൾ കൂടുതലായി ഓരോരുത്തരുടെയും മനസ്സാണ് അന്ന് കൂടുതൽ നിറഞ്ഞത്. കൈ മെയ്യ് മറന്ന് ഞങ്ങൾ ഇറങ്ങിയ ഒരു സംഭവം പ്രതീക്ഷിച്ചതിൽ അധികം hit ആയത് ഞങ്ങളെ എത്രമേൽ ആവേശം കൊള്ളിച്ചു എന്നോ . അന്ന് stall ഇടുന്നതിനു YES പറഞ്ഞ Hridya ടെ ധൈര്യവും , stall എന്നാ രണഭൂമിയിൽ തളരാതെ പോരാടി വിജയത്തിന് ചുക്കാൻ പിടിച്ച മായ ചേച്ചിയും ആയിരുന്നു ഞങ്ങളുടെ “Man of the Match ഉം , Man of the series ഉം ഒക്കെ. എനിക്ക് Marketing Consultant എന്നൊക്കെ ഔദ്യോഗിക നാമധേയം ഉണ്ടെങ്കിലും യഥാർത്ഥ Sales & Marketing Skills കൊണ്ട് ഈ ആനന്ദമേള ഒരു യഥാർത്ഥ ആനന്ദ മേള ആക്കിയത് തൊടുന്നത് എന്തും പൊന്നാക്കാൻ കഴിവുള്ള മായ ചേച്ചി കം അമ്മായി ആയിരുന്നു. നിഷ്കളങ്കമായ ചിരി കൊണ്ടും ഓരോരോ വിഭവങ്ങൾക്കും കൊച്ചു കൊച്ചു വിവരണങ്ങൾ കൊണ്ടും ആൾ customers ne ഞങ്ങളുടെ stall ൽ highly impressed ആക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.