Archive for August, 2016

St Anne’s 10 B കൂട്ടുകാർക്ക്..


ചിരിക്കിലുക്കങ്ങളുടെയും കുസൃതിത്തരങ്ങളുടെയും കഥയില്ലാ കൊച്ചു വർത്തമാനങ്ങളുടെയും കാലത്തിലേക്ക് ഒന്ന് പിന്തിരിഞ്ഞോടി വന്നു. ഒരു പകൽ നേരം പഴയ പതിനഞ്ചുകാരായി  മാറിയപ്പോൾ കാലം വരുത്തിയ മാറ്റങ്ങൾ എല്ലാം ഞങ്ങൾ കുറച്ചു നേരത്തേക്ക് വിസ്മരിച്ചു.   പതിനെട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഞങ്ങൾ St  Annes 10 ബി കുട്ടികൾ ഒന്ന് പുനർജ്ജനിച്ചു, ഈ August 14 നു  . ഞങ്ങൾ 13 പേർക്കെ ഒരുമിച്ചു കൂടാൻ കഴിഞ്ഞുള്ളു. ഒരുമിച്ചു കൂടാൻ കഴിയാതെ പോയ മറ്റു പ്രിയ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് എന്റെ ഈ ബ്ലോഗ് ..

10 B
എണ്ണിയെണ്ണി കാത്തിരുന്ന ദിവസം വന്നപ്പോൾ പണ്ടത്തെ ഓർമ്മയിൽ Ansu നെ വിളിച്ചു . ” ഡീ നീ എപ്പോഴാ ഇറങ്ങുന്നത്”!! പണ്ടും ഇത് പോലെ  ആയിരുന്നു.Ansu നോടൊപ്പം ആയിരുന്നു എന്റെ യാത്രകൾ കൂടുതലും. അങ്ങനെ ഒരുമിച്ചു അന്നും ഞങ്ങൾ പുറപ്പെട്ടു. എത്രയോ വർഷങ്ങൾക്കു ശേഷം കാണുക ആയിരുന്നത് കൊണ്ട് കണ്ട മാത്രയിൽ തുടങ്ങിയ ചിലപ്പ്‌ അങ്ങ് ഗെറ്റ് together venue വരെ ഞങ്ങൾ തുടർന്നു . Ansu ന്റെ പ്രിയതമൻ എന്ത് കരുതിക്കാണുമോ ആവോ..വീട്ടിൽ പൊതുവേ വളരെ decent  ആയി കാണപ്പെടുന്ന ഭാര്യ കൂട്ടുകാരിയെ കണ്ടപ്പോൾ സംഭവിച്ച രൂപാന്തരം ഒരു ഗവേഷണ വിഷയം ആക്കാൻ കൊള്ളാം  എന്നാവുമോ ആൾ ചിന്തിച്ചത്?

ആദ്യം ചെന്നിറങ്ങിയ ഞങ്ങൾ വീടൊക്കെ കണ്ടു പിടിച്ചപ്പോഴേക്കും ചീഫ് organizer Jency എത്തിയിരുന്നു . Jency ടെ  പപ്പ ഒപ്പം ഉണ്ടായിരുന്നതിനാൽ ഞങ്ങൾ ഞങ്ങളാൽ കഴിയുന്ന വിധത്തിൽ decent ആയി!! അടുത്തതായി Anju ആണ് എത്തിയത് . ഭർതൃ പുത്രീ സമേതയായി ആയിരുന്നു അവളുടെ വരവ്. അവളുടെ ‘സഹൃദയൻ ആയ മറുപാതി’ ഞങ്ങൾക്ക് ഫോട്ടോ ഒക്കെ എടുത്തു തന്നു ഞങ്ങളുടെ gettogether നു വേണ്ടത്ര പ്രോത്സാഹനം തന്നിട്ട് കുട്ടികളെയും കൊണ്ട് മടങ്ങി. ചെറിയ ചാറ്റൽ മഴ കണ്ടു ഞങ്ങൾ പഴയ ഓർമ്മകളുടെ മധുരം നുണഞ്ഞു ആ ഉമ്മറ പടിയിൽ തന്നെ ഇരുന്നു. പതിയെ പതിയെ ഓരോരുത്തരായി വന്നു . ഞാൻ സ്കൂൾ നിന്നും പോയതിൽ നിന്ന് ഒരുപാടു വളർന്നു എന്ന് പറഞ്ഞു Asharani വന്നു. പിന്നെ ടിന. പപ്പയുടെ scootter ഇത് ഇരുന്നു അവൾ പഴയ “കീ” ശബ്ദത്തിൽ അലക്കുന്നത്  ഞങ്ങൾ അകത്തിരുന്നു കേട്ടു . കൂടെ വന്ന അവളുടെ കുഞ്ഞു photostat കോപ്പി യെ ഓരോ മോഹന വാഗ്ദാനങ്ങൾ കൊടുത്തു അവൾ പപ്പക്കൊപ്പം അയച്ചു.

Anu  വന്നപ്പോൾ അവളുടെ കയ്യിൽ നിന്നും താഴെ ഇറങ്ങാതെ ഒരു കുഞ്ഞു കുസൃതിയും ഉണ്ടായിരുന്നു . കുറെ നേരം ഈ പെണ്ണുങ്ങളുടെ nonstop അലപ്പും ബഹളവും കേട്ടപ്പോൾ ഇതിലും എത്രയോ better അപ്പച്ചൻറെ company ആണെന്ന് സത്യം അവൻ തിരിച്ചറിഞ്ഞു. Anu പപ്പയെ വിളിച്ചു വരുത്തി കുട്ടാപ്പു വിനെ പാക്ക് ചെയ്തു. ഇടയ്ക്കിടെ ഓരോരോ പാപ്പമാരോ husband മാരോ ആരെയെങ്കിലും ഡ്രോപ്പ് ചെയ്യാൻ വരുന്ന സമയത്തു ഞങ്ങൾ അലപ്പൊക്കെ നിർത്തി നല്ല gentle വുമൺ ആയി പെരുമാറി. അവർ ഗേറ്റ് കടക്കുന്നതും Hitler ൽ  ഇത് മമ്മൂട്ടി പോകുമ്പോൾ ഉള്ള sisters ന്റെ response ആകും ഞങ്ങളുടേത്. ചിലർ രൂപം കൊണ്ട് മാറ്റം വന്നു, എങ്കിലും എല്ലാവരുടെയും സ്വഭാവമൊക്കെ പഴയതു തന്നെ. ഭാര്യ, ‘അമ്മ, മരുമകൾ, ടീച്ചർ റോൾസ് മാറി മാറി കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നവർ വീണ്ടും “No  strings attached mode” ഇൽ  കുറെ നേരത്തേക്ക് എങ്കിലും എത്തിയതിന്റെ ഒരു ത്രില്ലിൽ ആയിരുന്നു. വരാൻ  കഴിയാതെ പോയവർക്ക് ഏറ്റവും വലിയ നഷ്ടവും അതാണെന്ന് തോന്നുന്നു. ഒരു ദിവസം എങ്കിൽ ഒരു ദിവസം നമുക്കായി മാറ്റി വെച്ച്, പഴയ കുട്ടികളായി മാറാൻ ഉള്ള ഒരു അവസരം. ഇനി എന്നാണ് എപ്പോഴാണ് അത് കിട്ടുക എന്ന് നമുക്കറിയില്ല. ഒരു പക്ഷെ ഇനി എന്നെങ്കിലും കിട്ടുമോ എന്ന് നമുക്കറിയില്ല.

ഒഴിഞ്ഞ തറയിൽ ഒരു വലിയ പാ വിരിച്ചു വട്ടം കൂടി പഴയ സ്കൂൾ സ്മരണകളുടെ കെട്ടഴിച്ചു ഞങ്ങൾ. Teachers നെ ഒക്കെ അനുസ്‌മരിച്ചു . മറവിയിലേക്കു പോകാൻ തുടങ്ങിയ ചില ഓർമ്മകളെ വീണ്ടും പിടിച്ചു കൊണ്ട് വന്നു ഓർമ്മക്കൂട്ടിൽ ഇട്ടു. അത്രയൊക്കെ ആയിട്ടും Food മായി നമ്മുടെ Vidhya വരുന്നില്ല. നോക്കി നോക്കി കണ്ണ് കഴച്ചിരുന്നപ്പോൾ ദാ വരുന്നു വിദ്യയും ആശയും. അവർ വരുന്നതിന്റെ ലൈവ് വീഡിയോ coverage എടുത്തു കൊണ്ട് അഞ്ചു നിൽക്കുമ്പോൾ രണ്ടും കൂടി സ്കൂട്ടറുമായി ദാ കിടക്കുന്നു താഴെ !Food നു ഒന്നും സംഭവിച്ചില്ല എന്ന് ആദ്യം എല്ലാവരും കൃത്യമായി ഉറപ്പു വരുത്തി. ശേഷം കൂടെ  ഉള്ളവർക്കും!!

ഇത്തിരി നേരം വീണ്ടും കഥ സമയം. ഒരു കൂട്ടുകാരിയുടെ വീട് തേടി പോയ വിദ്യക്കഥയുടെ രസങ്ങളിൽ ഞങ്ങൾ മുഴുകിയിരുന്നു. ഒടുവിൽ അവളോടൊന്നു സംസാരിക്കാൻ പോലും കഴിയാത്തതിന്റെ നൊമ്പരവും ഞങ്ങൾ അറിഞ്ഞു . പാതി യാത്രയിൽ പിരിഞ്ഞു പോയേ Betty യെ ഞങ്ങൾ കണ്ണീർ നനവുള്ള ഒരു ഓർമ്മയായി അനുസ്മരിച്ചു . വരാൻ  കഴിയാത്തവർക്ക് maximum കുശുമ്പ് തോന്നിക്കാൻ photos എടുത്തു അപ്പപ്പോൾ upload ചെയ്തു. ഓരോരുത്തർക്കും ഒരുപാട് കഥകൾ ഉണ്ടായിരുന്നു . ചിലതിനൊക്കെ നേർത്ത നൊമ്പരങ്ങളും , പരിഭവങ്ങളും ഒക്കെ നിറം ചേർത്തതായിരുന്നു.എങ്കിലും ഒന്ന് കാണാൻ കഴിഞ്ഞതിന്റെ ആയ ഒരു സന്തോഷം എല്ലാ മുഖങ്ങളിലും കൂടുതൽ ഭംഗി കൂട്ടി. ഗ്രൂപ്പിൽ ഒക്കെ വളരെ ആക്റ്റീവ് ആയ ആൻ പി നേരിട്ട് കണ്ടപ്പോൾ പതിവില്ലാതെ മൗനത്തിൽ ആയിരുന്നു. അത് ഞങ്ങളെ അതിശയിപ്പിച്ചു. ഇനി അവൾക്കു എങ്ങാന് പക്വത വന്നതാകുമോ എന്ന് ഞങ്ങൾ ആശങ്കപ്പെട്ടു !! ഒരു അദ്ധ്യാപികയുടെ ‘ഗൗരവമുഖാവരണം’ തൽക്കാലത്തേക്കെങ്കിലും ഒന്ന് അഴിച്ചു വെക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ ലിജി വീണ്ടും പഴയ കുട്ടിയായി.

പഴയ കൗമാര ക്കാരികളുടെ ജീവിതങ്ങൾക്ക്  കാലം വരുത്തിയ മാറ്റങ്ങൾ ഞങ്ങൾ ഓരോരുത്തരും അത്ഭുതത്തോടെ നോക്കി നിന്നു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളുമായി ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു. ഇടക്കെപ്പോഴോഞങ്ങൾ  ഓർമ്മിപ്പിച്ചു എല്ലാ തിരക്കുകൾക്ക്‌ നടുവിലും നമുക്കായി മാത്രം  ഇത്തിരി നേരം മാറ്റി വെക്കുന്നതിനെ കുറിച്ച് . കൂട്ടത്തിൽ വിദ്യ ആയിരുന്നു ഏറ്റവും ചിരിപ്പിച്ചത് . ഒരുപാട് ചിരിപ്പിക്കുമ്പോൾ പിന്നിൽ അത് പോലെ സങ്കടക്കടൽ അല  ഇളകുന്നുണ്ടോ എന്ന് ഞാൻ വെറുതെ ഓർത്തു..ചോദിച്ചില്ല പക്ഷെ..

10 B 2.jpg

ഒടുവിൽ മനോഹരമായ ഒരു സ്വപ്നം പോലെ എല്ലാം അവസാനിച്ചു , ഞങ്ങൾക്ക്  വർത്തമാനകാല യാഥാർഥ്യങ്ങളിലേക്കു മടങ്ങാൻ നേരമായി. പാഞ്ഞു പിടച്ചു 2 .45 നു പപ്പാ wait ചെയ്യും എന്ന് ടെൻഷൻ അടിച്ചു ഓടുന്ന Ansu നെ കണ്ടു ഞാൻ ഓർത്തു ഈ പതിനെട്ടു വർഷങ്ങൾ ഇവൾക്ക് ഒരു മാറ്റവും ഉണ്ടാക്കിയില്ലല്ലോ എന്ന്..തിരക്കിൽ Anu നോടൊന്നു സമാധാനമായി സംസാരിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് സങ്കടം ബാക്കി.

പറഞ്ഞു തീരാത്ത വിശേഷങ്ങളും 18 വർഷത്തെ കഥകളും തൊണ്ടയിൽ വിങ്ങിയിരുന്നു..ഇനി ഇത് പോലെ അടുത്ത വർഷവും കാണാൻ കഴിഞ്ഞെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിച്ചു. “കാലമിനിയുമുരുളും വിഷു വരും വര്ഷം വരും അപ്പൊഴാരെന്നും എന്തെന്നും ആർക്കറിയാം..” എന്ന് കക്കാടിന്റെ വരികൾ മനസ്സിലോർത്തു പിൻതിരിഞ്ഞു നോക്കിയാൽ നനഞ്ഞ കണ്ണുകൾ ആരെങ്കിലും കാണുമെന്നോർത്തു നടന്നിറങ്ങി..

മനസ്സിൽ ഇപ്പോൾ പ്രാർത്ഥനകൾ  മാത്രം.. കൊച്ചു കൊച്ചു സങ്കടങ്ങളും അസ്വസ്ഥതകളും ഒക്കെ ഉണ്ടെങ്കിലും എല്ലാവർക്കും അവരവരുടെ ജീവിതത്തിനെ സ്നേഹിക്കാൻ കഴിയാണെ  എന്ന്..സ്വന്തം വീട്ടിലെ ഈ രാജകുമാരിമാർ ഭർത്താവിന്റെ വീടുകളിലും അങ്ങനെ ആവണെ  എന്ന്, കുഞ്ഞുങ്ങൾക്ക് ഏറ്റവും നല്ല വഴികാട്ടികൾ ആവണെ എന്ന് , തനിച്ചിരിക്കുമ്പോൾ ഒരു പാട് നല്ല ഓർമ്മകളിൽ പുഞ്ചിരിക്കുന്നവർ ആവണെ എന്ന്, ആർക്കും ഒരു രോഗവും ദുരിതവും ഒന്നും കൊടുക്കരുതേ എന്ന്..

അറിയാം..ജീവിതം എന്നത് കയ്പ്പും മാധുര്യവും പുളിപ്പും എല്ലാം ചേർന്നതാണ് എന്ന്. എങ്കിലും ആഗ്രഹിച്ചു പോകുന്നു എന്റെയീ പ്രിയപ്പെട്ടവർക്ക് എന്നും നന്മകളും സന്തോഷവും  മാത്രം ഉണ്ടാകട്ടെ എന്ന്.