Archive for June, 2012

പിറന്നാള്‍


ഇന്ന് ഞങ്ങളുടെ കുഞ്ഞി പെണ്ണിന്റെ നാലാം പിറന്നാള്‍..

ഞങ്ങളുടെ ചെറിയ ലോകത്തില്‍ ഒരുപാട് നിറങ്ങളുമായി ഈ പിറന്നാള്‍ ആഘോഷിച്ചു… അവളറിയാതെ രാത്രി തന്നെ ഹാള്‍ decorate ചെയ്തെ ബലൂണുകള്‍ ഒക്കെ തൂക്കി കുറെ കൊച്ചു സര്‍പ്രൈസ് ഗിഫ്റ്റ് കളും ഒക്കെ ഒരുക്കി വെച്ചു അവളെ വിസ്മയിപ്പിച്ചു ഞങ്ങള്‍. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന അവള്‍  എന്ന തീരാത്ത വിസ്മയത്തിനു പകരം വെക്കാന്‍ ഇതൊന്നും മതിയാവില്ല എന്നറിയാം.. എങ്കിലും…

അവള്‍ ഇപ്പോള്‍  കസേരയില്‍ കയറി നിന്നിട്ട് അമ്മയുടെ  തോള്‍ ഒപ്പം ആയി, ഞാന്‍ വലുതായെന്നു  അവകാശപ്പെടുന്നു..

അമ്മ കുളിച്ചിട്ടു വരുമ്പോള്‍ മുടിയില്‍ തോര്‍ത്ത്‌ കെട്ടുന്നത് പോലെ എനിക്കും കെട്ടണം എന്ന് വാശി പിടിക്കുന്നു..

അമ്മ shawl ഇട്ടല്ലോ എനിക്കും shawl ഉള്ള ഡ്രസ്സ്‌ മതിയെന്ന് നിര്‍ബന്ധം പിടിക്കുന്നു…

ഞാന്‍ ദോശ ചുടുമ്പോള്‍ ഒരു സ്ടൂളുമായി അടുക്കളയില്‍ വന്നിട്ട്, അവള്‍ക്കും  ദോശ തിരിച്ചിടണം എന്ന് പറയുന്നു..

ഷോപ്പിംഗ്‌ ന് പോകുമ്പോള്‍ തനിയെ ഓരോന്ന് സെലക്ട്‌ ചെയ്തു കൊണ്ട് വരുന്നു..

കടക്കാരന്  പൈസ   അവള്‍ തനിയെ കൊടുക്കാം എന്ന് പറയുന്നു..

കുറച്ചൂടെ വലുതയിട്ടെ ഞാന്‍ കാര്‍ ഓടിക്കുന്നുള്ളൂ എന്ന് ഉദാരമതിയാകുന്നു…

പിന്നെ ചിലസംശയങ്ങളും  ഉന്നയിക്കുന്നു…
ഉദാ : ഞാന്‍ അമ്മേടെ വയറ്റില്‍ നിന്നും ആണോ വന്നത്? “അമ്മ എന്നെ മുട്ടയിട്ടാണോ ഞാന്‍ ഉണ്ടായത് .. “??

എനിക്കും ഇപ്പോള്‍ തോന്നുന്നു ഞങ്ങളുടെ  ഈ കുന്നിക്കുരു ഒരു മന്ജാടിക്കുരു വിന്റെ അത്രയൊക്കെ വളര്‍ന്നു എന്ന്…