Archive for August, 2011

എന്‍റെ ഓണം


ഓണപ്പരീക്ഷ കഴിഞ്ഞു സ്കൂളില്‍ നിന്നു വീട്ടിലേക്കു തിരിച്ചെത്താന്‍ ഒരുങ്ങുന്ന കുട്ടിയെ പോലെ എന്‍റെ മനസ്സ്..

ഓണം കൂടാന്‍ ഇന്ന് നാട്ടിലേക്ക് പോകുകയാണ്..

അമ്മൂമ്മ  ഉണ്ടാക്കിയ ഉപ്പേരി തിന്നാന്‍..

അമ്മ തന്ന ഓണക്കോടി ഇടാന്‍…

അച്ഛന്റെ ഓണ മാസികകള്‍ വായിച്ചു തീര്‍ക്കാന്‍..

ചെമ്പരത്തി പൂ പറിച്ചു പൂക്കളത്തില്‍ കുട കുത്താന്‍..

മൈലപ്രയിലെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണസദ്യ ഉണ്ണാന്‍ ..

വടം വലിക്കാന്‍, ഉറിയടിക്കാന്‍, പൊട്ടുകുത്താന്‍,

ഏതെങ്കിലും ‘കൂറ’ ഓണസിനിമ കാണാന്‍..

പിന്നെ ഒരുപാടു നല്ല ഓര്‍മ്മകളുമായി നീണ്ട അവധിക്കാലം കഴിഞ്ഞു മടങ്ങിയെത്താന്‍ ഞാനിതാ വരുന്നു..

പ്രിയപ്പെട്ട നാടേ, വീടെ..വീട്ടുകാരെ ഇതാ ഒരു ഓണക്കുട്ടി വരുന്നു..

ഇവളെ സ്വീകരിച്ചു കൊള്‍ക..

ട്രെയിന്‍ അബദ്ധം ഒരു ഫ്ലാഷ് ബാക്ക്


മറ്റുള്ളവരുടെ അബദ്ധങ്ങള്‍ എഴുതിയെഴുതി ബ്ലോഗ്‌ നിറക്കുമ്പോഴും ചെറിയ ഒരു ദുഃഖം ബാക്കി നില്പുണ്ടായിരുന്നു..എഴുതുവാന്‍ തക്ക നിലവാരം ഉള്ള  ഒരു “സ്വന്തം അബദ്ധം ” കിട്ടുന്നില്ലല്ലോ എന്ന്..ഇക്കുറി നാട് യാത്രയോടെ ആ ദുഖത്തിന് അറുതിയായി. സാമാന്യം ഭേദപ്പെട്ട നിലവാരം ഉള്ള ഒരു അബദ്ധം തന്നെ സ്വന്തം ക്രെഡിറ്റ്‌ ഇല്‍ എഴുതി ചേര്‍ക്കാന്‍ ആയതിന്റെ കൃതാര്‍ത്ഥതയില്‍ ദാ പിടിച്ചോഒരു പുതിയ ബ്ലോഗ്‌.

“ബാലു ശാപം” കൊണ്ടാവും എനിക്കും ട്രെയിന്‍ അബദ്ധം ആണ് പറ്റിയത്. ( അവന്റെ ബോംബ്‌ സംഭവം നാട്ടില്‍ പാട്ടാക്കിയത്  ഞാന്‍ ആയിരുന്നല്ലോ !!).

ട്രെയിന്‍ അബദ്ധം ഒരു ഫ്ലാഷ് ബാക്ക്

ഇക്കുറി നാട് യാത്ര പ്ലാന്‍ ചെയ്തത് വളരെ ചുരുങ്ങിയ ദിവസത്തേക്ക് ആയിരുന്നു. ശനിയും ഞായറും പ്രിയതമന്റെ അമ്മയുടെ വീടായ ഓതറ   മാമ്പറ്റ കൊട്ടാരത്തില്‍ നടക്കുന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെ ഏകദേശം രണ്ടു മാസം മുന്‍പേ ടിക്കറ്റ്‌ ഒക്കെ എടുത്ത്  വെച്ചത് എന്‍റെ ത്രിക്കൈയാല്‍ തന്നെ ആയിരുന്നു. വെള്ളിയാഴ്ച വൈകിട്ടത്തെ trivandrum mail  പിടിക്കാനായി മരണ പാച്ചില്‍ നടത്തി സ്റ്റേഷനില്‍ എത്തി. ശരവണ ഭവനില്‍ നിന്നും രാത്രി ഭക്ഷണം പാര്‍സല്‍ ഒക്കെ വാങ്ങി ആടിപ്പാടി അഞ്ചാം platform  ഇല്‍ land ചെയ്തു. ടാക്സിയില്‍ വെച്ചു ഭദ്രമായി ഞാന്‍ പ്രിയതമനെ ഏല്‍പ്പിച്ച ടിക്കറ്റ്‌ അദേഹം അപ്പോള്‍ തുറന്നു. നല്ല മനോഹരമായ IRCTC പ്രിന്റൌട്ട്. to ആന്‍ഡ്‌ fro destination കണ്ടപ്പോള്‍ മാത്രം കണ്ണില്‍ ഇരുട്ട് കയറിയത് പോലെ.. ഫ്രം കറക്റ്റ് ആണ് ചെന്നൈ സെന്‍ട്രല്‍ ..to ആണ് പ്രശ്നം . to ബാംഗ്ലൂര്‍ സെന്‍ട്രല്‍ ആണ് കയ്യില്‍ ഇരിക്കുന്ന കടലാസ്സു കഷ്ണം!! (അടുത്ത weekend Bangalore ഇലേക്ക് ആണ് യാത്ര)

സന്തോഷമായി ഗോപിയേട്ടാ..( അപ്പോള്‍ സമയം ഏകദേശം 7 .32 . ട്രെയിന്‍ 7 . 45 നെയുള്ളു കേട്ടോ..?

ശിവന്‍ മൂന്നാം ത്രിക്കണ്ണ്‍  തുറന്നു പണ്ട് ആരാണ്ടെ നോക്കിയത് പോലെ പ്രിയതമന്‍ ഈയുള്ളവളെ ഒന്നു നോക്കി..ഞാന്‍ നേരെ അപ്പുറത്തുള്ള ഡിസ്പ്ലേ ബോര്‍ഡ്‌ ഇലേക്ക് നോക്കി നിന്നു..(വേറെ ഒന്നും ചെയ്യാനില്ലല്ലോ…!!)

നീയല്ലെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തത് ?
നിന്‍റെ കയ്യിലോട്ടല്ലെ ഞാന്‍ പ്രിന്റൌട്ട് കൊണ്ട് തന്നത്?
നീയല്ലെ വീട്ടില്‍ നിന്നു എടുത്ത് കൊണ്ട് വന്നത്?
എന്താ തുറന്നു നോക്കാഞ്ഞത്‌?

പ്രിയതമന്‍ നേരമില്ലാത്ത നേരമാനെങ്കിലും ലോഭമില്ലാതെ ചോദ്യ ശരങ്ങള്‍ തൊടുത്തു കൊണ്ടിരുന്നു..

ചേട്ടനല്ലേ പ്രിന്റ്‌ ഔട്ട്‌ എടുത്തത്‌?
എന്താ അപ്പൊ നോക്കഞ്ഞത്?
ചേട്ടന്റെ കയ്യില്‍ കാറില്‍ വെച്ചെ ഞാന്‍ ടിക്കറ്റ്‌ തന്നതല്ലേ?
എന്നിട്ടെന്ത നോക്കാഞ്ഞത്‌?

മറു ചോദ്യശരങ്ങള്‍ക്കു ഞാനും മൂര്‍ച്ച കൂട്ടിയെങ്കിലും എയ്തില്ല..വെറുതെ  രംഗം വഷല്‍ ആക്കേണ്ടല്ലോ.. ഒടുവില്‍ അമ്മാവനെ ഫോണ്‍ വിളിച്ചു PNR നമ്പറും സീറ്റ്‌ നമ്പറും ഒക്കെ മേടിച്ചു രണ്ടും കല്‍പ്പിച്ചു ട്രെയിനിലേക്ക്‌ വെച്ചു പിടിച്ചു. TTR അദ്ദേഹം വന്നപ്പോഴേ “ലേലു അല്ലു ലേലു അല്ലു..”പറഞ്ഞ് അമ്പതു രൂപ ഫൈന്‍ ഉം കെട്ടി ഞങ്ങള്‍ രക്ഷപ്പെട്ടു..

വീട്ടില്‍ എത്തി കുടുംബ സംഗമം ഒക്കെ ഭംഗിയായി ആഘോഷിച്ചു ഞായറാഴ്ച വൈകുന്നേരം ആയപ്പോള്‍ വീണ്ടും ബോധോദയം ടിക്കറ്റ്‌ പ്രിന്റൌട്ട് എടുത്തിട്ടില്ല…
വീട്ടില്‍ ഇരുന്നു നോക്കിയിട്ട് IRCTC അങ്ങോട്ട്‌ സഹകരിക്കുന്നില്ല.. ( ഈ മാസത്തെ booking cancellation കലാപരിപാടികളുടെ ആധിക്യം മൂലം IRCTC പോലും ഞങ്ങളോട് ഇനി അടുത്ത മാസം വരെ ഈ ഭാഗത്തേക്ക് കണ്ട് പോയേക്കരുത്‌ എന്ന് പറഞ്ഞിരുന്നു.. )
എന്നാല്‍ ശരി റെയില്‍വേ സ്റ്റേഷനില്‍ തന്നെ പോയി chart ഒക്കെ ഒന്നു നോക്കിയിട്ട് വരം.. സമയം ഇഷ്ടം പോലെ കിടക്കുകയല്ലെ…
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ നോട്ടീസ് ബോര്‍ഡില്‍ നല്ല നീളത്തില്‍ തൂക്കിയിരിക്കുന്ന chartil ആനന്ദ്‌ ,ഭവ്യ എന്നീ രണ്ടു മനോഹരമായ പേരുകള്‍ ഞങ്ങള്‍ തിരഞ്ഞു നടന്നു..നോക്കിഇട്ടും നോക്കിട്ടും അതു മാത്രം അങ്ങോട്ട്‌ തെളിയുന്നില്ല… കണ്ണ് തിരുമ്മി നോക്കി കാണുന്നില്ല…
ആഘോഷമായി AC ഒക്കെ ബുക്ക്‌ ചെയ്തതായിരുന്നു ഞാന്‍ റിട്ടേണ്‍ ടിക്കറ്റ്‌ ഇല്‍.
“ചേട്ടാ ചേട്ടന്‍ ഇന്നാളില്‍ കുറെ ക്യാന്‍സല്‍ ചെയ്തപ്പോ ഇതും ക്യാന്‍സല്‍ ചെയ്തതാണോ”? ഞാന്‍ കിട്ടിയ സമയം പാഴാക്കിയില്ല..

cancellation department  കൈകാര്യം ചെയ്തു പോന്നിരുന്ന പ്രിയതമന്‍ പെട്ടന്ന് ഞെട്ടി നിന്നു..കുറ്റബോധത്തിന്റെ സാമാന്യം വലിപ്പമുള്ള  ഒരു ചാക്ക് കേട്ടു ആള്‍ മുന്‍കൂറായി ചുമന്നു തുടങ്ങി..ഞാന്‍ എന്തായാലും ബുക്ക്‌ ചെയ്തതാണ് എന്ന ആത്മവിശ്വാസത്തോടെ ഞാന്‍ തല ഉയര്‍ത്തി നിന്നു… വീണ്ടും കഫെ യിലേക്ക്…ഇക്കുറി IRCTC നന്നായി തന്നെ സഹകരിച്ചു.. Booking history ഇല്‍ ടിക്കറ്റ്‌ ഉണ്ട്.. ചെങ്ങന്നൂര്‍ to ചെന്നൈ. പക്ഷെ ഒരു ചെറിയ കുഴപ്പം മാത്രം..31 sunday ക്ക്   പകരം 30 saturday ആയിരുന്നു ടിക്കറ്റ്‌ എടുത്തിരുന്നതു. ആത്മ വിശ്വാസത്തിന്റെ ഈഫല്‍ ഗോപുരത്തില്‍ നിന്നു ഞാന്‍ അങ്ങ് പാതാളത്തിലേക്ക്‌ കുപ്പുകുത്തിയത് വളരെ പെട്ടന്നായിരുന്നു.. പ്രിയതമന്‍ ആകട്ടെ കുറ്റബോധത്തിന്റെ പാതാളത്തില്‍ നിന്നു “ഭാര്യാബദ്ധ ” ആഘോഷപരിപാടികളുടെ ഈഫല്‍ ഗോപുരത്തിലേക്ക്…

“മാളിക മുകളേറിയ മന്നന്റെ …”ഞാന്‍ ജ്ഞാനപ്പാന പാടി ആശ്വസിക്കാന്‍ ശ്രമിച്ചിട്ടും ആശ്വാസം കിട്ടിയില്ല…!! ഏതാണ്ടൊക്കെ പിശക് പിടികിട്ടിയ നവമി ആശ്വസിപ്പിച്ചു ” നമ്മുടെ ട്രെയിന്‍ പോയെങ്കില്‍ വേറൊരു ദിവസം വരും അമ്മേ..”!

” അതേതു ദിവസം എന്നാണ് അറിയാത്തത്” എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു..
ചെവിയില്‍ ഇന്നലെ ഞങ്ങളെ കൊണ്ട് പോകാതെ പോയ തീവണ്ടിയുടെ ചൂളം വിളി ഉച്ചത്തില്‍ മുഴങ്ങി !!

വന്ന ഇടത്തേക്ക് തന്നെ വീണ്ടും മടക്കയാത്ര..” ഞങ്ങള്‍ക്ക് നിങ്ങളെ ഒന്നും കണ്ട് മതിയായില്ല അതു കൊണ്ട് തിരിച്ചിങ്ങു പോന്നു എന്നുള്ള dialogues നു ഒന്നും ബാലുവിന്റെ കൂവലിനെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടായില്ല…

കണ്ടകശ്ശനി ആണ്..ധനനഷ്ടം മാനഹാനി..എല്ലാം വഴിയെ വഴിയെ..